മാരുതി സുസുകി ഫ്യൂച്ചര്‍ എസ് കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചു

മാരുതി സുസുകി ഫ്യൂച്ചര്‍ എസ് കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചു

മൈക്രോ അര്‍ബന്‍ എസ്‌യുവി സ്റ്റാന്‍സാണ് ഫ്യൂച്ചര്‍ എസ് കണ്‍സെപ്റ്റ് കാഴ്ച്ചവെയ്ക്കുന്നത്

ഗ്രേറ്റര്‍ നോയ്ഡ : മാരുതി സുസുകിയുടെ ബ്രാന്‍ഡ് ന്യൂ കണ്‍സെപ്റ്റായ ഫ്യൂച്ചര്‍ എസ് ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചു. പൂര്‍ണ്ണമായും മാരുതി സുസുകി രൂപകല്‍പ്പന ചെയ്ത ആദ്യ കാറുകളിലൊന്നാണ് ഫ്യൂച്ചര്‍ എസ്. ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കള്‍ ഈ ഡിസൈന്‍ ഭാഷയായിരിക്കും ഭാവിയില്‍ ഉപയോഗിക്കുന്നത്. റെനോ ക്വിഡ് ആയിരിക്കും ഫ്യൂച്ചര്‍ എസ് കണ്‍സെപ്റ്റിന്റെ ഒരു പ്രമുഖ എതിരാളി. എന്‍ട്രി-ലെവല്‍ ഹാച്ച്ബാക്ക് ആയിരുന്ന മാരുതി സുസുകി ആള്‍ട്ടോയുടെ പകരക്കാരനായാണ് ഫ്യൂച്ചര്‍ എസ് വരുന്നത്.

ഇന്ത്യയിലെ കാര്‍ ഉപയോക്താക്കളുടെ സ്വാഭാവിക ചോയ്‌സ് കോംപാക്റ്റ് ആണെന്നും കോംപാക്റ്റ് സെഗ്‌മെന്റില്‍ ബോള്‍ഡും കോണ്‍ഫിഡന്റും ഡൈനാമിക്കുമായ പുതിയ ഡിസൈന്‍ ഭാഷ ആവശ്യമായിരുന്നുവെന്നും ഫ്യൂച്ചര്‍ എസ് കണ്‍സെപ്റ്റ് അനാവരണം ചെയ്യുന്ന വേളയില്‍ മാരുതി സുസുകി എംഡി ആന്‍ഡ് സിഇഒ കെനിച്ചി ആയുകാവ പറഞ്ഞു. ഈ ബ്രാന്‍ഡ് ന്യൂ ഡിസൈന്‍ സൃഷ്ടിച്ചെടുക്കുന്നതില്‍ തങ്ങളുടെ ഡിസൈനര്‍മാര്‍ വിജയിച്ചു. ഈ വലുപ്പത്തിലുള്ള വാഹനത്തില്‍ ഇതുപോലൊരു ഡിസൈന്‍ ഭാഷ നല്‍കാന്‍ ആരും ശ്രമിച്ചിട്ടില്ലെന്നും ഇന്ത്യയില്‍ കോംപാക്റ്റ് വാഹനങ്ങള്‍ക്കായി പുതിയ ഡിസൈന്‍ സൃഷ്ടിക്കുന്നതില്‍ ഫ്യൂച്ചര്‍ എസ് കണ്‍സെപ്റ്റ് വഴികാട്ടുമെന്നും കെനിച്ചി ആയുകാവ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കള്‍ ഈ ഡിസൈന്‍ ഭാഷയായിരിക്കും ഭാവിയില്‍ ഉപയോഗിക്കുന്നത്

മൈക്രോ അര്‍ബന്‍ എസ്‌യുവി സ്റ്റാന്‍സാണ് ഫ്യൂച്ചര്‍ എസ് കണ്‍സെപ്റ്റ് കാഴ്ച്ചവെയ്ക്കുന്നത്. ഹെഡ്‌ലാംപുകളും ടെയ്ല്‍ ലാംപുകളും സ്ലീക്കും അഗ്രസീവുമാണ്. ബ്രൈറ്റ് ഓറഞ്ച് ബോഡി നിറവും പേള്‍ വൈറ്റ് ആക്‌സന്റുകളും സവിശേഷ ഭംഗി സമ്മാനിക്കുന്നു. ഗ്രൗണ്ട് ക്ലിയറന്‍സ് ഉയര്‍ന്നതാണ്. എസ്‌യുവിയാണെന്ന് തോന്നിപ്പിക്കുന്നതാണ് ഫഌറ്റ് ഹുഡ്. ബ്രൈറ്റ് ഓറഞ്ച്, പേള്‍ വൈറ്റ് നിറങ്ങള്‍ക്കൊപ്പം ഐവറി വൈറ്റ് നിറത്തിലുള്ളതാണ് ഇന്റീരിയര്‍. സെന്‍ട്രല്‍ ഇന്‍ഫോടെയ്ന്‍മെന്റ് ക്ലസ്റ്ററാണ് പ്രധാന ആകര്‍ഷണം.

Comments

comments

Categories: Auto