നാലാം വ്യാവസായിക വിപ്ലവത്തിന് ശക്തി പകരുന്ന ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്

നാലാം വ്യാവസായിക വിപ്ലവത്തിന് ശക്തി പകരുന്ന ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്

യന്ത്രങ്ങളും ഉപകരങ്ങളും വന്‍തോതില്‍, വലിയ അളവില്‍ ആശയവിനിമയം നടത്തുന്ന തലത്തിലെത്തിയിരിക്കുന്നു. തല്‍ക്ഷണം പ്രതികരിക്കാന്‍ കഴിയുന്ന വിധം ടെക്‌നോളജി പുരോഗമിച്ചിരിക്കുന്നു. നാലാം വ്യാവസായിക വിപ്ലവം ഇന്ത്യയെ നയിക്കുന്നത് വികസിത സമ്പദ്‌വ്യവസ്ഥയിലേക്കാണ്.

സംസ്‌കൃത വാക്ക് ക്രാന്തി (kranti) എന്നാല്‍ അര്‍ഥം വിപ്ലവമെന്നാണ്. ഇന്ത്യ ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നതും ഒരു ‘ KRANTI ‘ ക്കാണ്. അതു പക്ഷേ വിപ്ലവവുമായി മാത്രമല്ല, മറ്റു ചില ഘടകങ്ങളുമായിട്ടു കൂടി ബന്ധിപ്പിച്ചിട്ടുണ്ട്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ KRANTI എന്നാല്‍ Knowledge, Research, and New Technology in India എന്നു പുനര്‍നിര്‍വചിച്ചിരിക്കുന്നു.

ഗവേഷണത്തിലും (research), വിജ്ഞാനത്തിലും (knowledge) വന്‍നിക്ഷേപം നടത്തി കൊണ്ട് എങ്ങനെ പുതിയ ടെക്‌നോളജിയിലൂടെ മെച്ചപ്പെട്ട വളര്‍ച്ച കൈവരിക്കാമെന്നു ചിന്തിക്കുകയാണ് ഇന്ത്യന്‍ വ്യവസായ രംഗം. ഇന്ത്യയെ സംബന്ധിച്ച്, നാലാം വ്യാവസായിക വിപ്ലവം കൊണ്ടുവരുന്നത് വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലേക്കു കുതിച്ചുചാടാനുള്ള അതിബൃഹത്തായ അവസരങ്ങളാണ്. അതിലൂടെ വികസിത സമ്പദ്‌വ്യവസ്ഥയാകാനുള്ള (developed economy) രാജ്യത്തിന്റെ ശ്രമങ്ങളെ പരിപോഷിപ്പിക്കുകയും ചെയ്യും. ഇന്ന് ഇന്ത്യയില്‍ ഉപയോഗിക്കുന്ന ടെക്‌നോളജികള്‍ വികസിത രാജ്യങ്ങളില്‍ ഉപയോഗിക്കുന്നതു പോലുള്ളവയാണ്.

ഇന്ത്യയിലുള്ള ബാങ്കുകള്‍ ഇതിനകം തന്നെ ചാറ്റ്‌ബോട്ടുകളെയും, മനുഷ്യനെ പോലെയിരിക്കുന്ന റോബോട്ടുകളെയും (humanoid robots) ഉപയോഗിക്കുന്നുണ്ട്. ബെംഗളുരുവിലെ കാനറ ബാങ്കിന്റെ വിവിധ ശാഖകളിലെത്തുന്ന കസ്റ്റമേഴ്‌സിനെ, കന്നഡ സംസാരിക്കുന്ന റോബോട്ട്, ശരിയായ കൗണ്ടറുകളിലേക്കു നയിക്കുന്നു. ഉപഭോക്താക്കള്‍ക്കു ശരിയായ സേവനവും സാമ്പത്തിക ഉല്‍പ്പന്നങ്ങളും തിരഞ്ഞെടുക്കാന്‍ സഹായിക്കുന്ന ഇറ എന്ന റോബോട്ട് എച്ച്ഡിഎഫ്‌സി ബാങ്കിനുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സും (IoT), റോബോട്ടുകളും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമൊക്കെ വികസിത രാജ്യങ്ങളിലേതു പോലെ ഇന്ത്യയിലുള്ള വാണിജ്യ-വ്യവസായ രംഗത്തെ മാറ്റങ്ങള്‍ക്കു വിധേയമാക്കുകയാണ്.

ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സാണ് നാലാം വ്യാവസായിക വിപ്ലവത്തെ നയിക്കുന്നത്. ഇന്നു നമ്മളുടെ അനുദിന ജീവിതത്തില്‍ വീടുകളിലും ഓഫീസുകളിലും സ്മാര്‍ട്ട് ഡിവൈസുകളുടെ (പേഴ്‌സണല്‍ കമ്പ്യൂട്ടര്‍, സ്മാര്‍ട്ട് വാച്ച്, ഡിജിറ്റല്‍ അസിസ്റ്റന്റ്) രൂപത്തില്‍ ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് പ്രത്യക്ഷപ്പെടുന്നു. അതിലൂടെ ഒരു പരിവര്‍ത്തനത്തിനു നമ്മളെല്ലാവരും വിധേയരായി കൊണ്ടിരിക്കുന്നു.

എന്താണ് IoT എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് ?

ഡാറ്റ പങ്കിടാനും ശേഖരിക്കാനുമായി ഇന്റര്‍നെറ്റിലേക്കു ബന്ധിപ്പിച്ചിരിക്കുന്ന ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനു വരുന്ന ഭൗതിക ഉപകരണങ്ങളെ (physical devices) പൊതുവായി പറയുന്നതാണ് ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്. പ്രൊസസ്സറുകളും, വയര്‍ലെസ് നെറ്റ്‌വര്‍ക്കുകളും ഇന്റര്‍നെറ്റ് ഓഫ് തിങ്ക്‌സില്‍ വലിയ പങ്ക് വഹിക്കുന്നവയാണ്.

IoT-ക്ക് ഉദാഹരണം

ഇന്റര്‍നെറ്റുമായി ബന്ധപ്പെടുത്താനും, നിയന്ത്രിക്കാനും സാധിക്കുന്ന ഏതൊരു ഭൗതികവസ്തുവിനെയും IoT-ഡിവൈസായി കണക്കാക്കാവുന്നതാണ്. ഒരു സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് ഉപയോഗിച്ചു സ്വിച്ച് ഓണ്‍ ചെയ്യാന്‍ സാധിക്കുന്നൊരു ലൈറ്റ് ബള്‍ബ് (lightbulb) IoT ഡിവൈസിന് ഉദാഹരണമാണ്. ഒരു IoT ഡിവൈസ് കുട്ടികളുടെ കളിപ്പാട്ടം പോലെ മൃദുവായതായിരിക്കാം, അതുമല്ലെങ്കില്‍ ഒരു ഡ്രൈവറില്ലാ ട്രക്ക് പോലെ ഗൗരവമേറിയതാവാം, അല്ലെങ്കില്‍ ഒരു ജെറ്റ് എന്‍ജിന്‍ പോലെ സങ്കീര്‍ണവുമാവാം.

സാധാരണ ഗതിയില്‍ IoT ഡിവൈസ് എന്നു പറയുന്നത്, ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട ഉപകരണങ്ങളെയാണ്. മനുഷ്യപ്രയ്തനം ഇല്ലാതെ നെറ്റ്‌വര്‍ക്കുകളുമായി സ്വതന്ത്രമായി ആശയവിനിമയം നടത്താന്‍ സാധിക്കുന്നതായിരിക്കും ഇത്തരം ഡിവൈസുകള്‍. ഈ അര്‍ഥത്തില്‍ നോക്കുമ്പോള്‍ പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ ഒരു ഐഒടി ഡിവൈസ് ആണ്. അതേസമയം സ്മാര്‍ട്ട് ഫോണിനെ ഐഒടി ഡിവൈസ് ആയി വിശേഷിപ്പിക്കാനും സാധിക്കില്ല. അതേസമയം സ്മാര്‍ട്ട് വാച്ച്, ഫിറ്റ്‌നെസ് ബാന്‍ഡ് (നടക്കുമ്പോഴോ മറ്റ് വ്യായാമം ചെയ്യുമ്പോഴോ ശരീരത്തിലെ കലോറി ബേണ്‍ ചെയ്ത അളവ് അറിയുന്നതിനായി കൈകളിലോ ശരീരാവയവങ്ങളിലോ ധരിക്കുന്ന ചരട്) എന്നിവ ഐഒടി ഡിവൈസാണ്.

ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് എത്രത്തോളം വലുതാണെന്ന ചോദ്യത്തിന് കൃത്യമായൊരു ഉത്തരമില്ല. എങ്കിലും ഇത് അനുദിനം വലുതായിക്കൊണ്ടിരിക്കുകയാണ്. ഗാര്‍ട്ട്‌നര്‍ അനലിസ്റ്റിന്റെ കണക്ക്പ്രകാരം കഴിഞ്ഞവര്‍ഷം 8.4 ബില്യന്‍ ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് ഡിവൈസുകള്‍ ഉപയോഗിച്ചെന്നാണ്.

നാലാം വ്യാവസായിക വിപ്ലവം

നാലാം വ്യാവസായിക വിപ്ലവത്തെ നയിക്കുന്നത് തീര്‍ച്ചയായും ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് ആണ്. 1980-കളിലാണ് മൂന്നാം വ്യാവസായിക വിപ്ലവം ആരംഭിക്കുന്നത്. ഇലക്‌ട്രോണിക്‌സ് രംഗമാണ് ഇതിനെ നയിച്ചത്. പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍, ഇന്റര്‍നെറ്റ്, ലേസറുകള്‍ എന്നിവ ഈ കാലയളവിലാണ് അവതരിച്ചത്. ഈ ഘട്ടത്തിലെ വിപ്ലവം ഡിജിറ്റൈസേഷനെയും, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയെയും കേന്ദ്രീകരിച്ചായിരുന്നു. ഐടി പ്രക്രിയകളിലൂടെ ആശയവിനിമയം നടത്തുന്നതിനെപ്പറ്റിയായിരുന്നു മൂന്നാം വ്യാവസായിക വിപ്ലവം. എന്നാല്‍ ഇത് നാലാം വ്യാവസായിക വിപ്ലവത്തിലേക്ക് എത്തിയപ്പോള്‍ യന്ത്രങ്ങളും ഉപകരങ്ങളും വന്‍തോതില്‍ വലിയ അളവില്‍ ആശയവിനിമയം നടത്തുന്ന തലത്തിലെത്തിയിരിക്കുന്നു. തല്‍ക്ഷണം പ്രതികരിക്കാന്‍ കഴിയുന്ന വിധം ടെക്‌നോളജി പുരോഗമിച്ചിരിക്കുന്നു.

എത്രത്തോളം വലുതാണ് ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്

ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് വികസിച്ചു വന്ന ആദ്യകാലങ്ങളില്‍ ഇത് പ്രധാനമായും ബിസിനസ്, മാനുഫാക്ച്ചറിംഗ് മേഖലകളെയാണ് പ്രചോദിപ്പിച്ചത്. ഇതിന്റെ പ്രയോഗത്തെ മെഷീന്‍-ടു-മെഷീന്‍(M2M) എന്നു വരെ വിശേഷിപ്പിക്കുകയുണ്ടായി. എന്നാല്‍ ഇന്റര്‍നെറ്റ് ഓഫ് തിങ്ക്‌സ് ഇന്നു നമ്മളുടെ അനുദിന ജീവിതത്തില്‍ വീടുകളിലും ഓഫീസുകളിലും സ്മാര്‍ട്ട് ഡിവൈസുകളുടെ (പേഴ്‌സണല്‍ കമ്പ്യൂട്ടര്‍, സ്മാര്‍ട്ട് വാച്ച്, ഡിജിറ്റല്‍ അസിസ്റ്റന്റ്) രൂപത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. അതിലൂടെ ഒരു പരിവര്‍ത്തനത്തിനു നമ്മളെല്ലാവരും വിധേയരാവുകയും ചെയ്തിരിക്കുന്നു. ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് എത്രത്തോളം വലുതാണെന്ന ചോദ്യത്തിന് കൃത്യമായൊരു ഉത്തരമില്ല. എങ്കിലും ഇത് അനുദിനം വലുതായിക്കൊണ്ടിരിക്കുകയാണ്. ഗാര്‍ട്ട്‌നര്‍ അനലിസ്റ്റിന്റെ കണക്ക്പ്രകാരം കഴിഞ്ഞവര്‍ഷം 8.4 ബില്യന്‍ ഇന്റര്‍നെറ്റ് ഓഫ് തിങ്ക്‌സ് ഡിവൈസുകള്‍ ഉപയോഗിച്ചെന്നാണ്. ഇതിലൂടെ 2016-ല്‍നിന്നും 31 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായതെന്നും കണക്ക് സൂചിപ്പിക്കുന്നു. 2020-ല്‍ ഐഒടി ഡിവൈസുകളുടെ ഉപയോഗം 20.4 ബില്യന്‍ പിന്നിടുമെന്നാണ് പ്രവചനം.

Comments

comments

Categories: Slider, Tech