കോസ്‌മോ ഫിലിംസ് ലിമിറ്റഡിന് മികച്ച നേട്ടം

കോസ്‌മോ ഫിലിംസ് ലിമിറ്റഡിന് മികച്ച നേട്ടം

കൊച്ചി: ഫിലിം നിര്‍മാണ രംഗത്തിലെ പ്രമുഖ മള്‍ട്ടിനാഷണല്‍ കമ്പനിയായ കോസ്‌മോ ഫിലിംസ് ലിമിറ്റഡ് മികച്ച നേട്ടത്തോടെ മൂന്നാം പാദം പിന്നിട്ടു. 2017 ഡിസംബര്‍ 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 481.2 കോടി രൂപയുടെ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ കലയളവില്‍ 360.7 കോടിയായിരുന്നു കമ്പനി നേടിയത്. മൂന്നാം പാദത്തില്‍ 2017 ഫെബ്രുവരിയില്‍ കമ്മീഷന്‍ ചെയ്യപെട്ട പുതിയ ബിഒപിപി 33 ശതമാനം വില്‍പ്പന വര്‍ധിപ്പിച്ചു.

മൂന്നാം പാദത്തില്‍ കൂടുതല്‍ മുന്നേറ്റമാണ് കമ്പനി നേടിയത്. കമ്പനിയുടെ പ്രവത്തനങ്ങള്‍ക്ക് കൂടുതല്‍ കാര്യക്ഷമത കൈവരിക്കുന്നതിന് കമ്പനിയുടെ മുഴുവന്‍ ലൈനുകളുടെയും ഉപയോഗം ഉറപ്പാക്കാന്‍ സ്‌പെഷ്യാലിറ്റി, എക്‌സ്‌പോര്‍ട്ട് സെയില്‍സ് എന്നിവയില്‍ കമ്പനി കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുണ്ടെന്ന് കോസ്‌മോ ഫിലിംസ് ലിമിറ്റഡ് സിഇഒ പങ്കജ് പൊഡാര്‍ പറഞ്ഞു.

 

Comments

comments

Categories: Business & Economy, Movies