ബാത്‌റൂം സങ്കല്പങ്ങളെ തിരുത്തിക്കുറിച്ച സെറ

ബാത്‌റൂം സങ്കല്പങ്ങളെ തിരുത്തിക്കുറിച്ച സെറ

നവീനതയും മികവും നിരന്തരം നിലനിര്‍ത്താന്‍ സാധിക്കുമ്പോഴാണ് ഒരു ജനപ്രിയ ബ്രാന്‍ഡ് രൂപപ്പെടുന്നത് എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് സെറ സാനിട്ടറി വെയേഴ്‌സ്. 1980ല്‍ ആരംഭിച്ച് ഇന്ന് ഇന്ത്യയിലെ തന്നെ മികച്ച ബ്രാന്‍ഡായി വളര്‍ന്ന സെറ, ഉപഭോക്താക്കള്‍ക്ക് കാഴ്ചവെച്ചത് കാലഘട്ടത്തിനപ്പുറം നില്‍ക്കുന്ന ഉത്പന്ന മാതൃകകളായിരുന്നു.

കാലഘട്ടത്തിനൊപ്പം മാറുന്ന ചിന്താഗതികള്‍ ഏറ്റവും കൂടുതലായി പ്രതിഫലിക്കപ്പെടുന്നയിടമാണ് വീടുകള്‍. കാലികമായ മാറ്റങ്ങളുമായി ഭവനങ്ങള്‍ എക്കാലവും പുതുമയുള്ളതാക്കി നിലനിര്‍ത്താന്‍ ഓരോരുത്തരും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കും. ഓരോ കാലങ്ങളില്‍ പണിതീര്‍ക്കുന്ന വീടുകള്‍ നോക്കിയാല്‍ തന്നെ ഈ മാറ്റങ്ങള്‍ മനസിലാക്കാവുന്നതേയുള്ളു. അവയില്‍ ഏറ്റവുമധികം പരിഷ്‌കാരങ്ങള്‍ക്ക് വിധേയമായത് ബാത്‌റൂമുകളാണ്. മുറ്റത്ത് നിന്നും അകത്തളങ്ങളിലേക്കും ബെഡ്‌റൂമുകളിലേക്കും കയറിയെത്തിയ ബാത്‌റൂമുകള്‍ ഇന്ന് പ്രത്യേക പരിഗണനയോടെ തയ്യാറാക്കുന്ന വിഭാഗമായി മാറിക്കഴിഞ്ഞു. എണ്‍പതുകളുടെ തുടക്കകാലം മുതല്‍ തന്നെ ഈ മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച്, ഇന്ന് ഇന്ത്യയിലെ തന്നെ പ്രധാന സാനിട്ടറി വെയര്‍ ബ്രാന്‍ഡ് ആയി വളര്‍ന്ന സ്ഥാപനമാണ് സെറ. ബാത്‌റൂം സജ്ജീകരണങ്ങള്‍ക്കായുള്ള മുഴുവന്‍ ഉത്പന്നങ്ങളുടെയും ആകര്‍ഷകമായ ടൈലുകളുടെയും വന്‍ ശേഖരമൊരുക്കിക്കൊണ്ട് സെറ ഒരു കാലഘട്ടത്തിന്റെ സങ്കല്പങ്ങളെ തന്നെയാണ് തിരുത്തിയെഴുതിയത്.

35ഓളം വ്യത്യസ്ത വര്‍ണങ്ങളിലാണ് സെറ ഉത്പന്നങ്ങള്‍ സജ്ജമാക്കിയത്. തുടക്ക കാലത്ത് വിപണിയില്‍ തെല്ലു അമ്പരപ്പ് സൃഷ്ടിച്ചുവെങ്കിലും പെട്ടെന്ന് തന്നെ പുത്തന്‍ വര്‍ണങ്ങള്‍ ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ടതായി മാറുകയായിരുന്നു. അതിനൊപ്പം തന്നെ ടൈലുകളും സിങ്കുകളുമെല്ലാം കളര്‍കോമ്പിനേഷനില്‍ എത്തിയതോടെ ബാത്‌റൂമുകള്‍ കളര്‍ഫുള്ളായി മാറി. ഇത് മികച്ച രീതിയില്‍ വിപണിയില്‍ അവതരിപ്പിക്കുകയും ജനങ്ങള്‍ക്കിടയിലേക്കെത്തിക്കുകയും ചെയ്തതോടെ സെറയുടെ പരിഷ്‌കാരങ്ങള്‍ വിപണിയിലെ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തന്നെയായിരുന്നു വഴിവെച്ചത്.

പുത്തന്‍ മാതൃകകളുടെ 37 വര്‍ഷങ്ങള്‍

1980ല്‍ അഹമ്മദാബാദില്‍ പ്രവര്‍ത്തനമാരംഭിച്ച സെറ ഇന്ന് ഈ രംഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയാണ്. വിക്രം സോമാനി എന്ന മനുഷ്യന്റെ ദീര്‍ഘവീക്ഷണത്തില്‍ പിറന്ന സ്ഥാപനം പിന്നീട് കാലികമായ മാറ്റങ്ങളുമായി കാലത്തിന് മുന്നേയുള്ള സഞ്ചാരമായിരുന്നു കാഴ്ചവെച്ചത്. ഉല്‍പന്നങ്ങളിലെ പുതുമയും വിപുലമായ ശ്രേണിയും മികച്ച വിലയുമെല്ലാം ഒത്തുചേര്‍ന്നപ്പോള്‍ സെറ ലോകത്തിന് കാഴ്ചവെച്ചത് ആധുനിക കാലത്തിന്റെ മാതൃകകളായിരുന്നു. നിറത്തിലും ഭാവത്തിലുമെല്ലാം പുത്തന്‍ പരിഷ്‌കാരങ്ങള്‍ക്ക് വിപണിയില്‍ തുടക്കം കുറിച്ച സ്ഥാപനം ഇന്നും തുടരുന്നത് ഈ നവീന ആശയങ്ങള്‍ തന്നെയാണ്. ക്ലോസറ്റ് ഉള്‍പ്പടെയുള്ള ബാത്‌റൂം ഉത്പന്നങ്ങള്‍ക്ക് നിറവൈവിധ്യം കൊണ്ടുവന്ന ആദ്യ സ്ഥാപനമാണ് സെറ.

അത്രനാള്‍ വെളുത്ത നിറങ്ങളില്‍ മാത്രം ലഭ്യമായിരുന്ന ഉത്പന്നങ്ങളില്‍ സെറ വിവിധ വര്‍ണങ്ങള്‍ സന്നിവേശിപ്പിച്ചു. 35ഓളം വ്യത്യസ്ത വര്‍ണങ്ങളിലാണ് സെറ ഉത്പന്നങ്ങള്‍ സജ്ജമാക്കിയത്. തുടക്ക കാലത്ത് വിപണിയില്‍ തെല്ലു അമ്പരപ്പ് സൃഷ്ടിച്ചുവെങ്കിലും പെട്ടെന്ന് തന്നെ പുത്തന്‍ വര്‍ണങ്ങള്‍ ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ടതായി മാറുകയായിരുന്നു. അതിനൊപ്പം തന്നെ ടൈലുകളും സിങ്കുകളുമെല്ലാം കളര്‍കോമ്പിനേഷനില്‍ എത്തിയതോടെ ബാത്‌റൂമുകള്‍ കളര്‍ഫുള്ളായി മാറി. ഇത് മികച്ച രീതിയില്‍ വിപണിയില്‍ അവതരിപ്പിക്കുകയും ജനങ്ങള്‍ക്കിടയിലേക്കെത്തിക്കുകയും ചെയ്തതോടെ സെറയുടെ പരിഷ്‌കാരങ്ങള്‍ വിപണിയിലെ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തന്നെയായിരുന്നു വഴിവെച്ചത്. ആദ്യകാലങ്ങളില്‍ വിവിധ വര്‍ണങ്ങളില്‍ പറന്നുയരുന്ന പ്രാവുകളുടെ ചിത്രങ്ങളും മറ്റുമായിരുന്നു ഇതിനായുള്ള പരസ്യങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇന്ന് ആളുകള്‍ ബാത്‌റൂം സജ്ജീകരണങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്കുന്നുണ്ട്.

എല്ലാവിധത്തിലുമുള്ള ഉപഭോക്താക്കളെയും ഒപ്പം നിര്‍ത്തിക്കൊണ്ടുള്ള പ്രവര്‍ത്തനമാണ് സെറ കാഴ്ചവെക്കുന്നത്. 500 രൂപ മുതല്‍ 2 ലക്ഷം രൂപ വരെ വിലയിലുള്ള വിശാലമായ ഉത്പന്നശ്രേണി ഇതിനായി സജ്ജമാക്കിയിരിക്കുന്നു. ഏത് വിഭാഗത്തിലുള്ള ഉത്പന്നങ്ങളായാലും, ഗുണമേന്മയില്‍ പാലിക്കുന്ന കൃത്യതയാണ് ഉപഭോക്തൃ നിരയ്ക്ക് മുന്നില്‍ സെറയ്ക്ക് ശക്തമായ വിശ്വാസ്യത ഉണ്ടാക്കിക്കൊടുത്തത്. അഹമ്മദാബാദിലെ പ്ലാന്റില്‍ ഓരോ ഉത്പന്നങ്ങളും നിര്‍മിക്കുന്നത് മികച്ച സാങ്കേതിക വിദ്യയുടെ പിന്തുണയോടെയാണ്.

തങ്ങളുടെ ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ ഉപഭോക്താക്കള്‍ എന്നതിനുപരിയായി തങ്ങളുടെ കുടുംബത്തിലെ അംഗങ്ങള്‍ തന്നെയാണെന്ന ചിന്താഗതിയിലാണ് മാനേജ്‌മെന്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ ഉപഭോക്താക്കള്‍ക്ക് മികച്ച പരിചരണം സെറയില്‍ ലഭിക്കുന്നു. ഒരു ഉത്പന്നം എപ്രകാരമങ്കിലും വിറ്റഴിക്കാനുള്ള വ്യഗ്രതയിലല്ല സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍. മറിച്ച് ഉപഭോക്താവിനെ തൃപ്തിപ്പെടുത്തിക്കൊണ്ട് വിപണിയില്‍ കൂടുതല്‍ ബന്ധങ്ങള്‍ സൃഷ്ടിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇന്ന് ഇന്ത്യയിലുടനീളവും വിവിധ വിദേശ വിപണികളിലും സെറ ശ്രദ്ധാകേന്ദ്രമാണ്. ദുബായ്, യുഎസ് തുടങ്ങിയ വമ്പന്‍ വിപണികളിലെല്ലാം സെറയ്ക്ക് വന്‍ ഡിമാന്റ് ആണുള്ളത്.

ആശയത്തിലെ സ്ഥിരതയും പ്രവര്‍ത്തനത്തിലെ ദൃഢതയും

തുടക്കകാലം മുതല്‍ക്കെ സ്ഥാപത്തിന്റെ ആശയങ്ങളില്‍ പുലര്‍ത്തിയ സ്ഥിരതയാണ് വളര്‍ച്ചയെ വേഗത്തിലാക്കിയ മറ്റൊരു ഘടകം. കാലഘട്ടങ്ങള്‍ക്കനുസരിച്ച് മികച്ച പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാനായതും ഈ സ്ഥിരതയുടെ പിന്‍ബലം കൊണ്ട് തന്നെയാണ്. ഇതിനൊപ്പം കമ്പനിയുടെ വളര്‍ച്ചയ്ക്ക് പ്രാധാന്യം നല്കിക്കൊണ്ട് കഠിനപ്രയത്‌നം ചെയ്യുന്ന 1300ഓളം ജീവനക്കാരും സ്ഥാപനത്തിന്റെ നട്ടെല്ലായി നില്‍ക്കുന്നു. ഓരോ പ്രദേശത്തെയും വിപണിക്കനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ സെറ ബദ്ധശ്രദ്ധരാണ്. പ്രാദേശികാടിസ്ഥാനത്തില്‍ വളരെ വ്യത്യസ്ത സ്വഭാവങ്ങള്‍ വച്ചുപുലര്‍ത്തുന്ന വിപണിയാണ് ഇന്ത്യയിലേത്.

ഓരോ പ്രദേശത്തെയും ആളുകളുടെ താത്പര്യങ്ങള്‍ വ്യത്യസ്തങ്ങളായിരിക്കും. അത് മനസിലാക്കിക്കൊണ്ട് അവിടങ്ങളില്‍ കൃത്യമായ ഉത്പന്നങ്ങളും ഡിസൈനുകളും നിറങ്ങളുമെല്ലാം ലഭ്യമാക്കുകയാണ് വേണ്ടത്. കേരളത്തെ സംബന്ധിച്ചിടത്തോളം ഇവിടെയുള്ളവര്‍ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ക്ക് വളരെ പ്രാധാന്യം നല്കുന്നവരാണ്. ഓരോ ഉത്പന്നം വാങ്ങുമ്പോഴും അവര്‍ ഏറ്റവുമധികം പരിശോധിക്കുന്നത് ബ്രാന്‍ഡ് നെയിം തന്നെയായിരിക്കും. ഇക്കാര്യത്തില്‍ സെറയ്ക്കുള്ള മൂല്യം വളരെ വലുതാണ്. ഇതുപോലെ തന്നെ മധ്യകേരളത്തില്‍ അധികവും ആവശ്യക്കാരുള്ളത് കടും നിറങ്ങള്‍ക്കാണ്. പ്രാദേശിക വ്യതിയാനങ്ങള്‍ക്കൊപ്പം ഈ ഇഷ്ടാനിഷ്ടങ്ങളിലെല്ലാം മാറ്റങ്ങള്‍ സംഭവിക്കുന്നു. സെറകാമിക് ടൈലുകളുടെ പ്രധാന കേന്ദ്രമായ ഇറ്റലിയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ടൈലുകളുടെ മികച്ച ശ്രേണിയും സെറ ഒരുക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ ആഗോള നിലവാരത്തിലുള്ള ഉത്പന്നങ്ങളുടെ ഏറ്റവും മികച്ച കേന്ദ്രമാണ് സെറ. ദുബായിലും മറ്റും പ്രവര്‍ത്തിക്കുന്ന വില്പനകേന്ദ്രങ്ങള്‍ വഴി പ്രവാസികള്‍ക്കായി മികച്ച സേവനം കാഴ്ചവെക്കാനും സെറയ്ക്ക് സാധിക്കുന്നുണ്ട്.

പ്രശസ്ത ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചന്‍ ആദ്യമായി ബ്രാന്‍ഡ് അംബാസിഡര്‍ ചുമതല ഏല്‍ക്കുന്നതും സെറയ്ക്ക് വേണ്ടിയായിരുന്നു. ഇതിനൊപ്പം മാര്‍ക്കറ്റിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ആഗോളവിപണികളെ പറ്റി പഠിച്ച്, സേവനങ്ങളെ പരുവപ്പെടുത്തുന്നതിലും മുന്‍കയ്യെടുക്കുന്നുണ്ട്. ഇതെല്ലാം പ്രാദേശികാടിസ്ഥാനത്തിലും രാജ്യാന്തര തലത്തിലും സ്ഥാപനത്തിന് വന്‍ സ്വീകാര്യതയാണ് നേടിക്കൊടുക്കുന്നത്.

നാട്ടില്‍ വീട് നിര്‍മിക്കുന്ന പ്രവാസികള്‍ക്ക് അവിടങ്ങളിലെ വില്പനകേന്ദ്രങ്ങളില്‍ നിന്ന് ഉത്പന്നം തെരഞ്ഞെടുക്കാനും നാട്ടിലെ അടുത്തുള്ള ഷോറൂം വഴി ഇവിടെയുള്ളവര്‍ക്ക് പര്‍ച്ചെയ്‌സ് ചെയ്യാനുമുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നു. ഇന്നത്തെ ആളുകള്‍ വ്യത്യസ്തതയാണ് ആവശ്യപ്പെടുന്നതെന്നിരിക്കെ നവീന ഡിസൈനുകളുടെയും പാറ്റേണുകളുടെയും മികച്ച ശ്രേണി തന്നെ ഇവിടങ്ങളിലെല്ലാം സജ്ജമാക്കിയിരിക്കുന്നു. ഒരു തരത്തില്‍ ബാത്‌റൂമുകളെ മറ്റൊരു മുറിയായിത്തന്നെ കാണാന്‍ സമൂഹത്തെ പഠിപ്പിച്ചത് സെറയാണ്. ഇതിന്റെ ഭാഗമായി ഓരോ സജ്ജീകരണങ്ങള്‍ക്ക് ശേഷവും അടുത്തത് ഉള്‍പ്പെടുത്തിക്കൊണ്ടിരിക്കാനുള്ള പരിശ്രമങ്ങളും സ്ഥാപനം തുടര്‍ന്നുവന്നു.

ആന്റി സെപ്റ്റിക് സ്‌പ്രേ, ക്ലോസറ്റ് ക്ലീനര്‍ എന്നിവയെല്ലാം സെറ വിപണിയിലെത്തിച്ചിട്ടുണ്ട്. പബ്ലിക് ടോയ്‌ലറ്റുകളും മറ്റും ഉപയോഗിക്കേണ്ടിവരുന്ന വേളകളില്‍ സീറ്റ് കവറുകളുടെ വൃത്തിയില്ലായ്മ ഒരു പ്രശ്‌നമാകാറുണ്ട്. സീറ്റ് കവറുകള്‍ക്ക് മുകളില്‍ സ്‌പ്രെ ചെയ്യാവുന്ന വിധത്തില്‍ തയ്യാറാക്കിയിരിക്കുന്ന സ്‌പ്രെ, ഇത്തരം സാഹചര്യങ്ങളില്‍ സുരക്ഷയൊരുക്കും. ഒരു കാലഘട്ടത്തിന്റെ സങ്കല്പങ്ങള്‍ക്കപ്പുറത്തുള്ള സജ്ജീകരണങ്ങളാണ് ഇന്ന് സെറ ബാത്‌റൂമുകളില്‍ സജ്ജമാക്കുന്നത്. ഉപഭോക്താക്കളുടെ താത്പര്യങ്ങളും ആവശ്യങ്ങളും മനസിലാക്കി അതിനനുസരിച്ചുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടാണ് സെറ ജനകീയ മുഖം കൈവരിച്ചത്.

മികച്ച മാര്‍ക്കറ്റിംഗ് പിന്‍ബലം

വിജയപഥങ്ങള്‍ കീഴടക്കിയുള്ള സെറയുടെ യാത്രക്ക് മാര്‍ക്കറ്റിംഗില്‍ പുലര്‍ത്തുന്ന മികവ് നല്‍കിയ പിന്തുണ ചെറുതല്ല. ഓരോ പുതിയ ഉത്പന്നവും പരിഷ്‌കാരവും വിപണിയിലിറക്കുമ്പോഴും അത് മികച്ച രീതിയില്‍ ജനശ്രദ്ധയാകര്‍ഷിക്കാന്‍ സെറയുടെ മാര്‍ക്കറ്റിംഗ് മികവ് സഹായിക്കുന്നു. അതിനൊപ്പം ആദ്യകാലങ്ങളില്‍ ബ്രാന്‍ഡ് അംബാസിഡര്‍ സാധ്യതകള്‍ വിനിയോഗപ്പെടുത്തിയ ചുരുക്കം സ്ഥാപനങ്ങളിലൊന്നായിരുന്നു സെറ. പ്രശസ്ത ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചന്‍ ആദ്യമായി ബ്രാന്‍ഡ് അംബാസിഡര്‍ ചുമതല ഏല്‍ക്കുന്നതും സെറയ്ക്ക് വേണ്ടിയായിരുന്നു. ഇതിനൊപ്പം മാര്‍ക്കറ്റിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ആഗോളവിപണികളെ പറ്റി പഠിച്ച്, സേവനങ്ങളെ പരുവപ്പെടുത്തുന്നതിലും മുന്‍കയ്യെടുക്കുന്നുണ്ട്. ഇതെല്ലാം പ്രാദേശികാടിസ്ഥാനത്തിലും രാജ്യാന്തര തലത്തിലും സ്ഥാപനത്തിന് വന്‍ സ്വീകാര്യതയാണ് നേടിക്കൊടുക്കുന്നത്.

ഇതിനൊപ്പം പരസ്യങ്ങള്‍ തയ്യാറാക്കുന്നതിലും അവതരിപ്പിക്കുന്നതിലുമെല്ലാം പ്രത്യേകശ്രദ്ധ സെറ ചെലുത്തുന്നുണ്ട്. നിലവില്‍ 40 ശതമാനം വിപണിവിഹിതമാണ് സെറ സ്വന്തമാക്കിയിട്ടുള്ളത്. അടുത്ത വര്‍ഷത്തോടെ ഇത് 50 ശതമാനത്തിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുവരുന്നു. ഇതിനൊപ്പം തന്നെ നിര്‍മാണരീതിയും സജ്ജീകരണങ്ങളുമെല്ലാം സ്ഥാപനത്തിന്റെ ജനപ്രീതി വര്‍ദ്ധിപ്പിക്കുന്നുണ്ട്. പ്രകൃതിക്ക് ഒരു തരത്തിലും കോട്ടം തട്ടാത്ത തരത്തിലാണ് ഫാക്ടറി സജ്ജീകരിച്ചിരിക്കുന്നത്.

സാനിട്ടറിവെയര്‍ രംഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ ഫാക്ടറിയായ ഇവിടത്തെ പ്രവര്‍ത്തനങ്ങള്‍ സോളാര്‍ പവറുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇതിന് പുറമെ നിരവധി സന്നദ്ധ സേവനങ്ങളുമായി വ്യവസായിക രംഗത്തിന് പുറത്തും സ്ഥിരം സാന്നിധ്യമാണ് സെറ. എഷ്യാസ് മോസ്റ്റ് പ്രോമിസിംഗ് ബ്രാന്‍ഡ് അവാര്‍ഡ്, ട്രസ്റ്റഡ് ബ്രാന്‍ഡ്‌സ് സര്‍വെയില്‍ ഗോള്‍ഡ് അവാര്‍ഡ്, തുടര്‍ച്ചയായി നാല് വര്‍ഷം പ്രൊഡക്ട് ഓഫ് ദി ഇയര്‍ അവാര്‍ഡ്, പവര്‍ ബ്രാന്‍ഡ് അവാര്‍ഡ് തുടങ്ങി നിരവധിയായ പുരസ്‌കാരങ്ങള്‍ സെറയെ തേടിയെത്തിയിട്ടുണ്ട്. പുരസ്‌കാരങ്ങളുടെ നീണ്ട നിര മികവിന് തെളിവായി നില്‍ക്കുമ്പോള്‍ പരിഷ്‌കാരങ്ങളുടെ പുത്തന്‍ തലങ്ങളിലേക്ക് സെറ യാത്ര തുടരുകയാണ്.

 

Comments

comments

Categories: Branding, Slider