കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ്

കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ്

കൊച്ചി: ലോക കാന്‍സര്‍ ദിനത്തോടനുബന്ധിച്ച് പെരിങ്ങാല ജാഗ്രത സമിതി, ആസ്റ്റര്‍ മെഡ്‌സിറ്റി, ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ സംയുക്തമായി കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസും, അര്‍ബുദ നിര്‍ണയ പരിശോധനാ ക്യാമ്പും നടത്തി. 200 ഓളം പേര്‍ പങ്കെടുത്ത ക്യാമ്പില്‍ ഓങ്കോളജി, ഗൈനക്കോളജി, ഹെഡ് & നെക്ക് സര്‍ജറി വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ പരിശോധന നടത്തി. സ്തനാര്‍ബുദം നിര്‍ണയിക്കുന്നതിനുള്ള പരിശോധനകളും പ്രത്യേകമായി നടത്തി.

കൂടാതെ സെന്റ് തേരേസാസ് കോളേജ്, ലക്ഷമി കോളേജ് പറവൂര്‍, സെന്റ് ആല്‍ബര്‍ട്‌സ് കോളേജ്, മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ ഈയാഴ്ച്ച നടക്കുന്ന കാന്‍സര്‍ അവബോധ ക്ലാസുകളില്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഓങ്കോളജി വിഭാഗം വിദ്ധഗ്ധ ഡോക്ടര്‍മാര്‍ പങ്കെടുക്കും.

Comments

comments

Categories: Life