വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ യുവാക്കള്‍ പ്രാപ്തരാകണം: ശ്രീ ശ്രീ രവിശങ്കര്‍

വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ യുവാക്കള്‍ പ്രാപ്തരാകണം: ശ്രീ ശ്രീ രവിശങ്കര്‍

കൊച്ചി: ജീവിതത്തില്‍ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ യുവാക്കള്‍ പ്രാപ്തരാകണം എന്ന് ശ്രീ ശ്രീ രവിശങ്കര്‍. കൊച്ചിയില്‍ നടന്ന ‘വിഗ്യാന്‍ ഭൈരവ്’ മഹാധ്യാന ശിബിരത്തോടു അനുബന്ധിച് നടന്ന യുവ സംഗമത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അയ്യായിരത്തോളം യുവാക്കള്‍ ഒത്തു ചേര്‍ന്ന പരിപാടിയില്‍ 17 രാജ്യങ്ങളില്‍ നിന്നായി നിരവധി വിദേശികളും പങ്കെടുത്തു.

”യുവാക്കളാണ് രാജ്യത്തിന്റെ ശക്തി. രാഷ്ട്രത്തിന്റെ പുരോഗതിയുടെ ദിശ നിര്‍ണയിക്കുന്നത് യുവാക്കള്‍ ആണ്. അതിനാല്‍ യുവാക്കള്‍ വെല്ലുവിളികള്‍ ഏറ്റെടുക്കുവാന്‍ പ്രാപ്തരാകണം. മാനസിക സമ്മര്‍ദത്തെ അതിജീവിച്ചു സന്തോഷം അനുഭവിക്കാനും അത് പ്രസരിപ്പിക്കുവാനും സാധ്യമാക്കണം. അങ്ങനെ ഉന്മേഷം കൈകൊണ്ടവര്‍ക്കു വെല്ലുവിളികളെ നിഷ്പ്രയാസം അതിജീവിക്കാന്‍ സാധിക്കും” ശ്രീ ശ്രീ രവിശങ്കര്‍ വ്യക്തമാക്കി.

‘യുവാക്കള്‍ ഹാപ്പിയെസ്റ്റ് വളണ്ടിയേഴ്‌സ് ആകണം. അങ്ങനെ ചുറ്റുപാടും സന്തോഷം പരത്തുവാനും ജീവിതത്തിന്റെ ഓരോ ദിവസവും ഉത്സാഹത്തോടെ ആരംഭിക്കുവാനും കഴിയണം’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു

‘ഐപോഡ്’ (ഇന്നര്‍ പീസ് ഔട്ടര്‍ ഡയനാമിസം) എന്ന പരിപാടിയില്‍ കേരളത്തിലെ ഹാപ്പിഫൈഡ് ക്യാമ്പസുകള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ അദ്ദേഹം വിതരണം ചെയ്തു. കേരളത്തില്‍ ഉടനീളം 30 ക്യാമ്പസുകളില്‍ ആര്‍ട്ട് ഓഫ് ലിവിംഗിന്റെ കോഴ്‌സുകള്‍ നടക്കുണ്ട്. അതില്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ മൂന്നു ക്യാമ്പസുകളെ ഹാപ്പിഫൈഡ് ക്യാമ്പസുകളായി പ്രഖ്യാപിച്ചാണ് പുരസ്‌കാരം നല്‍കിയത്. എസ്എന്‍ഐടി അടൂര്‍, മാക് ഫാസ്റ്റ് തിരുവല്ല, ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് എറണാകുളം തുടങ്ങിയ കോളേജുകളാണ് പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായത്. പരിപാടിയില്‍ സമ്മര്‍ദങ്ങളില്‍ നിന്നും മുക്തരാകുവാനും സന്തോഷത്തിന്റെ വക്താക്കളാകുവാനും വേണ്ടി പലവിധത്തിലുള്ള ധ്യാനം, യോഗ എന്നിവ അദ്ദേഹം പകര്‍ന്നുനല്‍കി.

Comments

comments

Categories: Motivation