വിവോ വി 7 പ്ലസ് ‘ഇന്‍ഫിനിറ്റ്‌റെഡ്’ ഫോണുകള്‍ വിപണിയില്‍

വിവോ വി 7 പ്ലസ് ‘ഇന്‍ഫിനിറ്റ്‌റെഡ്’ ഫോണുകള്‍ വിപണിയില്‍

കൊച്ചി: മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കള്‍ ആയവിവോ പ്രമുഖ ഡിസൈനര്‍ ആയ മനീഷ് മല്‍ഹോത്രയുമായി ചേര്‍ന്ന് പുതിയ വി 7പ്ലസ്’ഇന്‍ഫിനിറ്റ് റെഡ്’ലിമിറ്റഡ് എഡിഷന്‍ ഫോണുകള്‍ വിപണിയില്‍ ഇറക്കി. വാലെന്റൈന്‍സ് ഡേ ആഘോഷങ്ങളോട് അനുബന്ധിച്ചാണ് പ്രണയത്തിന്റെ നിറമായ ചുവന്ന നിറത്തിലുള്ള പുതിയ മോഡലുകള്‍ അവതരിപ്പിക്കുന്നത്.

സ്‌റ്റൈലിലും ലുക്കിലും ഒരുപടി മുന്നില്‍ നില്‍ക്കുന്ന കനംകുറഞ്ഞ പുതിയ മോഡലുകള്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ പുതുമനല്‍കുന്നു. ഫോണിന്റെപുറംചട്ടയില്‍ പ്രണയത്തിന്റെ പ്രതീകമായ ഹൃദയചിഹ്നം രേഖപ്പെടുത്തിയിരിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

‘പുതിയഡിസൈന്‍, നൂതന സാങ്കേതികവിദ്യ എന്നിവ പരിചയപ്പെടുത്തിക്കൊണ്ട് തങ്ങളുടെ ഉപഭോക്താക്കളെ എപ്പോഴും സന്തോഷിപ്പിക്കുന്നതില്‍ വിശ്വസിക്കുന്നു’എന്ന് വിവോ ഇന്ത്യ സിഎംഓ കെന്നി സെംഗ് വ്യക്തമാക്കി. ‘ഉപഭാക്താക്കള്‍ക്കു ഏറ്റവും ആകര്‍ഷകവും സുന്ദരവും ആയരീതിയില്‍ തങ്ങളുടെ പ്രണയം പ്രകടിപ്പിക്കാന്‍ ഉള്ള അവസരമാണ് ഇതിലൂടെ വിവോ നല്‍കുന്നത്’എന്ന് അദ്ദേഹം കൂട്ടിച്ചേത്തു.

22,990 രൂപയാണ് പുതിയ മോഡലിന്റെ വില. കേരളത്തിലെ എല്ലാറീടെയ്ല്‍ ഷോപ്പുകളിലും ലഭ്യമാണ്. 3000രൂപഎക്‌സ്‌ചേഞ്ച്ഓഫര്‍ അടക്കംനിരവധി ആനുകൂല്യങ്ങളുമായി പുതിയ മോഡലുകള്‍ ആമസോണിലും ലഭ്യമാണ്.

Comments

comments

Categories: Business & Economy