റോയല്‍ എന്‍ഫീല്‍ഡ് ഫ്‌ളൈയിംഗ് ഫ്‌ളീ മോഷണം പോയി

റോയല്‍ എന്‍ഫീല്‍ഡ് ഫ്‌ളൈയിംഗ് ഫ്‌ളീ മോഷണം പോയി

റോയല്‍ എന്‍ഫീല്‍ഡിന്റെ നിരവധി ബൈക്കുകള്‍ സൂക്ഷിച്ചിരുന്ന വാന്‍ ഒന്നാകെയാണ് കവര്‍ച്ച ചെയ്യപ്പെട്ടത്

സോളിഹള്‍ (ഇംഗ്ലണ്ട്) : റോയല്‍ എന്‍ഫീല്‍ഡിന്റെ വിന്റേജ് മോട്ടോര്‍സൈക്കിളായ ഫ്‌ളൈയിംഗ് ഫ്‌ളീ മോഷണം പോയി. ഇതുള്‍പ്പെടെ നിരവധി ബൈക്കുകള്‍ ഉണ്ടായിരുന്ന വാന്‍ ഒന്നാകെയാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. റോയല്‍ എന്‍ഫീല്‍ഡിന്റെ ചരിത്ര ശേഖരത്തിന്റെ ഭാഗമായ ഫ്‌ളൈയിംഗ് ഫ്‌ളീ ഒരു ഫോട്ടോഷൂട്ടിനായി വിട്ടുനല്‍കിയതായിരുന്നു. കവര്‍ച്ചാ സമയത്ത് വാനിലുണ്ടായിരുന്ന മറ്റ് ബൈക്കുകള്‍ ഏതെല്ലാമെന്ന് വ്യക്തമല്ല.

കവര്‍ച്ച സംബന്ധിച്ച് റോയല്‍ എന്‍ഫീല്‍ഡ് ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല. ലെസ്റ്റെറിലെ റോയല്‍ എന്‍ഫീല്‍ഡിന്റെ യുകെ ടെക്‌നോളജിക്കല്‍ സെന്ററില്‍ പ്രദര്‍ശനത്തിന് വെച്ചിരുന്ന അതേ ഫ്‌ളൈയിംഗ് ഫ്‌ളീയാണ് മോഷണം പോയതെന്ന് കരുതുന്നു.

ബൈക്കുകള്‍ സൂക്ഷിച്ചിരുന്ന മെഴ്‌സിഡസ് സ്പ്രിന്റര്‍ വാന്‍ സോളിഹള്ളിലെ ഒരു ലോഡ്ജിന് പുറത്തുനിന്ന് മോഷണം പോയതായി ഹിസ്റ്റോറിക്കല്‍ റീ-എനാക്റ്റ്‌മെന്റ് ഗ്രൂപ്പായ ‘പുവര്‍ ബ്ലഡി ഇന്‍ഫന്‍ട്രി’ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. വാനിലുണ്ടായിരുന്ന എല്ലാ ബൈക്കുകളും റോയല്‍ എന്‍ഫീല്‍ഡിന്റേതാണെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ഗ്രൂപ്പ് പറയുന്നു. ബര്‍മിംഗ്ഹാമിലെ നാഷണല്‍ മോട്ടോര്‍സൈക്കിള്‍ മ്യൂസിയം, ഗോവയില്‍ ഈയിടെ ഉദ്ഘാടനം ചെയ്ത റോയല്‍ എന്‍ഫീല്‍ഡ് ഗാരേജ് കഫേ തുടങ്ങി വിവിധയിടങ്ങളില്‍ ഫ്‌ളൈയിംഗ് ഫ്‌ളീ മോട്ടോര്‍സൈക്കിളുകള്‍ പ്രദര്‍ശനത്തിന് വെച്ചിട്ടുണ്ട്.

റോയല്‍ എന്‍ഫീല്‍ഡിന്റെ ചരിത്ര ശേഖരത്തിന്റെ ഭാഗമായ ഫ്‌ളൈയിംഗ് ഫ്‌ളീ ഒരു ഫോട്ടോഷൂട്ടിനായി വിട്ടുനല്‍കിയതായിരുന്നു

റോയല്‍ എന്‍ഫീല്‍ഡ് ‘ഫ്‌ളൈയിംഗ് ഫ്‌ളീ’ അഥവാ റോയല്‍ എന്‍ഫീല്‍ഡ് ഡബ്ല്യുഡി/ആര്‍ഇ രണ്ടാം ലോകമഹാ യുദ്ധത്തില്‍ പങ്കെടുത്തിരുന്നു. ബ്രിട്ടീഷ് വാര്‍ ഓഫീസിന്റെ ഗതാഗത ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് 125 സിസി ഫ്‌ളൈയിംഗ് ഫ്‌ളീ ബൈക്കുകള്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ചത്.

Comments

comments

Categories: Auto