റെനോ ക്വിഡ് സൂപ്പര്‍ഹീറോ എഡിഷന്‍ അവതരിപ്പിച്ചു

റെനോ ക്വിഡ് സൂപ്പര്‍ഹീറോ എഡിഷന്‍ അവതരിപ്പിച്ചു

ക്യാപ്റ്റന്‍ അമേരിക്ക, അയേണ്‍ മാന്‍ തീമുകളില്‍ ലഭിക്കും. വില 4.34 ലക്ഷം രൂപ മുതല്‍

ന്യൂഡെല്‍ഹി : ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ ഇന്ത്യയില്‍ ക്വിഡ് സൂപ്പര്‍ഹീറോ എഡിഷന്‍ അവതരിപ്പിച്ചു. 4.34 ലക്ഷം രൂപ മുതലാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില തുടങ്ങുന്നത്. ക്യാപ്റ്റന്‍ അമേരിക്ക, അയേണ്‍ മാന്‍ എന്നീ തീമുകളില്‍ ക്വിഡ് സൂപ്പര്‍ഹീറോ എഡിഷന്‍ ലഭിക്കും. റെനോയുടെ ബെസ്റ്റ് സെല്ലിംഗ് മോഡലാണ് ക്വിഡ്. 2015 ല്‍ ക്വിഡ് പുറത്തിറക്കിയശേഷം വാഹനത്തിന്റെ ഡിസൈന്‍ അപ്‌ഗ്രേഡുകള്‍ കൊണ്ടുവരാന്‍ ഫ്രഞ്ച് കമ്പനിക്ക് കഴിഞ്ഞിരുന്നു. ക്വിഡ് ക്ലൈംബര്‍, ക്വിഡ് സെക്കന്‍ഡ് ആനിവേഴ്‌സറി എഡിഷന്‍, ക്വിഡ് ‘ലിവ് ഫോര്‍ മോര്‍’ എഡിഷന്‍ എന്നിവയാണ് റെനോ നേരത്തെ പുറത്തിറക്കിയത്.

പുതിയ ബോഡി ഗ്രാഫിക്‌സിലാണ് ക്വിഡ് സൂപ്പര്‍ഹീറോ എഡിഷന്‍ വരുന്നത്. ചുവപ്പ് നിറത്തിലുള്ള ഔട്ട്‌സൈഡ് റിയര്‍ വ്യൂ മിററുകളും (ഒആര്‍വിഎം) കാണാം. അയേണ്‍ മാന്‍ എഡിഷന്റെ കാബിനില്‍ ചുവപ്പ് നിറത്തിലുള്ള സെന്റര്‍ കണ്‍സോളും ക്യാപ്റ്റന്‍ അമേരിക്ക എഡിഷനില്‍ നീല നിറത്തിള്ള സെന്റര്‍ കണ്‍സോളും നല്‍കിയിരിക്കുന്നു.

റെനോ ക്വിഡ് 1.0 ലിറ്റര്‍ വേര്‍ഷന്റെ ആര്‍എക്‌സ്ടിക്ക് മുകളിലുള്ള വേരിയന്റുകളില്‍ മാത്രമേ സൂപ്പര്‍ഹീറോ എഡിഷന്‍ ലഭിക്കൂ. ആര്‍എക്‌സ്ടി വേരിയന്റിനേക്കാള്‍ 29,000 രൂപ കൂടുതലാണ് സൂപ്പര്‍ഹീറോ എഡിഷന്റെ വില. പരിമിത എണ്ണം സൂപ്പര്‍ഹീറോ എഡിഷന്‍ മാത്രമേ റെനോ നിര്‍മ്മിക്കൂ. ബുക്കിംഗ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഓട്ടോ എക്‌സ്‌പോയില്‍ സൂപ്പര്‍ഹീറോ എഡിഷന്‍ പ്രദര്‍ശിപ്പിക്കും. മാര്‍വെല്‍ സ്റ്റുഡിയോസിന്റെ ‘ഇന്‍ഫിനിറ്റി വാര്‍’ സിനിമ റിലീസ് ചെയ്യുന്നതോടെ കാര്‍ ഡെലിവറി ചെയ്തുതുടങ്ങും.

റെനോ ക്വിഡ് 1.0 ലിറ്റര്‍ വേര്‍ഷന്റെ ആര്‍എക്‌സ്ടിക്ക് മുകളിലുള്ള വേരിയന്റുകളില്‍ മാത്രമേ സൂപ്പര്‍ഹീറോ എഡിഷന്‍ ലഭിക്കൂ

റെനോ ക്വിഡിലെ 1 ലിറ്റര്‍ എന്‍ജിന്‍ 67 ബിഎച്ച്പി കരുത്തും 91 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. 5 സ്പീഡ് മാന്വല്‍, എഎംടി എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.

Comments

comments

Categories: Auto