പറക്കും കാറിന്റെ പ്രൊഡക്ഷന്‍ വേര്‍ഷന്‍ അനാവരണം ചെയ്യും

പറക്കും കാറിന്റെ പ്രൊഡക്ഷന്‍ വേര്‍ഷന്‍ അനാവരണം ചെയ്യും

‘ലിബര്‍ട്ടി’ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നത് പിഎഎല്‍-വി എന്ന യുകെ ആസ്ഥാനമായ കമ്പനി

ജനീവ : പറക്കും കാറുകള്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിച്ചുതുടങ്ങുന്നു. പിഎഎല്‍-വി (പേഴ്‌സണല്‍ എയര്‍ ആന്‍ഡ് ലാന്‍ഡ്-വെഹിക്കിള്‍) എന്ന കമ്പനിയുടെ പറക്കും കാറിന്റെ പ്രൊഡക്ഷന്‍ മോഡല്‍ മാര്‍ച്ച് 8 ന് തുടങ്ങുന്ന ജനീവ മോട്ടോര്‍ ഷോയില്‍ അനാവരണം ചെയ്യും. പറക്കും കാറുകള്‍ യാഥാര്‍ത്ഥ്യമാകില്ലെന്ന് സംശയിച്ചവര്‍ക്കുള്ള കൃത്യമായ മറുപടിയാണ് ലിബര്‍ട്ടി എന്ന പറക്കും കാറിലുടെ യുകെ ആസ്ഥാനമായ ഡച്ച് കമ്പനി നല്‍കുന്നത്. ലിബര്‍ട്ടി ഒരു കാര്‍-പ്ലെയ്ന്‍-ഹെലികോപ്റ്റര്‍ ആണെന്ന് പറയാം.

ജെറ്റ് ഫ്യൂവല്‍ കാര്‍ അല്ല ലിബര്‍ട്ടി. മൂന്ന് ചക്രങ്ങളുള്ള പറക്കുന്ന യന്ത്രം എന്ന് വിശേഷിപ്പിക്കാം. വാഹനത്തിന്റെ റോട്ടോറുകള്‍ ഓട്ടോമാറ്റിക്കായി ഉയരില്ല. 5-10 മിനിറ്റുകള്‍ക്കുള്ളില്‍ പറക്കും കാറിനെ പറക്കാന്‍ തയ്യാറാക്കാം. ഒരു ജോടി റോട്ടാക്‌സ് എയര്‍ക്രാഫ്റ്റ് എന്‍ജിനുകളാണ് വാഹനത്തിന് കരുത്ത് പകരുന്നത്. യൂറോപ്പിലെയും യുഎസ്സിലെയും റോഡ്, വ്യോമ അനുമതികള്‍ ലഭിക്കുംവിധമാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

അടുത്ത വര്‍ഷത്തോടെ പറക്കും കാര്‍ വില്‍പ്പനയ്ക്ക് തയ്യാറാകും. ബേസ് വേരിയന്റിന് 2.5 കോടി രൂപ വില വരും

അടുത്ത വര്‍ഷത്തോടെ പറക്കും കാര്‍ വില്‍പ്പനയ്ക്ക് തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു. കണ്‍സെപ്റ്റ് പറക്കും കാറില്‍നിന്ന് പ്രൊഡക്ഷന്‍ വേര്‍ഷനിലെത്താന്‍ പത്ത് വര്‍ഷത്തോളമെടുത്തു. ബേസ് വേരിയന്റിന് 2.5 കോടി രൂപ വില വരും. ഇന്ത്യയില്‍ അടുത്തൊന്നും എത്തില്ല.

Comments

comments

Categories: Auto