മഹീന്ദ്ര ടിയുവി 300 ഇനി എംഹോക് 100 എന്‍ജിനില്‍ വരും

മഹീന്ദ്ര ടിയുവി 300 ഇനി എംഹോക് 100 എന്‍ജിനില്‍ വരും

ഡെല്‍ഹി എക്‌സ് ഷോറൂം വില 8.02 ലക്ഷം രൂപ മുതല്‍

ന്യൂഡെല്‍ഹി : സബ്‌കോംപാക്റ്റ് എസ്‌യുവിയായ ടിയുവി 300 ന്റെ എല്ലാ വേരിയന്റുകള്‍ക്കും എംഹോക് 100 എന്‍ജിന്‍ സ്റ്റാന്‍ഡേഡായി നല്‍കുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പ്രഖ്യാപിച്ചു. ഇനി മുതല്‍ ടിയുവി 300 ന്റെ ടി4 പ്ലസ്, ടി6 പ്ലസ് എന്നീ ബേസ് മോഡലുകള്‍ക്കുപോലും കൂടുതല്‍ ശക്തിയേറിയ ടര്‍ബോചാര്‍ജ്ഡ് 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ലഭിക്കും. 100 ബിഎച്ച്പി കരുത്ത് പുറപ്പെടുവിക്കുന്നതാണ് ഈ എന്‍ജിന്‍.

ടി4 പ്ലസ് വേരിയന്റിന് ഇനി മുതല്‍ 8.02 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വിലയെങ്കില്‍ ടി6 പ്ലസ് വേരിയന്റിന് 8.59 ലക്ഷം രൂപ നല്‍കണം. നിലവില്‍ എംഹോക് 80 1.5 ലിറ്റര്‍ എന്‍ജിനാണ് മഹീന്ദ്ര ടിയുവി 300 ന് നല്‍കിയിരുന്നത്. പരിഷ്‌കരിച്ച ടിയുവി 300 രാജ്യത്തെ എല്ലാ മഹീന്ദ്ര ഷോറൂമുകളിലും എത്രയും വേഗമെത്തും.

1.5 ലിറ്റര്‍, 4 സിലിണ്ടര്‍ ഡീസല്‍ എംഹോക് 100 എന്‍ജിന്‍ 100 ബിഎച്ച്പി കരുത്തും 240 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. 5 സ്പീഡ് മാന്വലാണ് ഗിയര്‍ബോക്‌സ്. ടി8, ടി10 വേരിയന്റുകളില്‍ ഓപ്ഷണലായി 5 സ്പീഡ് എഎംടി ലഭിക്കും. മറ്റ് ഫീച്ചറുകളില്‍ മാറ്റമില്ല.

ടിയുവി 300 ന്റെ എല്ലാ വേരിയന്റുകള്‍ക്കും എംഹോക് 100 എന്‍ജിന്‍ സ്റ്റാന്‍ഡേഡായി നല്‍കും

ടിയുവി 300 ന്റെ താഴ്ന്ന വേരിയന്റുകള്‍ വാങ്ങുന്നവര്‍ക്കുപോലും ഇനി മുതല്‍ ആവേശകരമായ ഡ്രൈവിംഗ് ആസ്വദിക്കാമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓട്ടോമോട്ടീവ് വിഭാഗം സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് മേധാവി വീജയ് റാം നക്ര പറഞ്ഞു. 2015 സെപ്റ്റംബറിലാണ് മഹീന്ദ്ര ടിയുവി 300 അവതരിപ്പിച്ചത്. മാരുതി സുസുകി വിറ്റാര ബ്രെസ്സ, ഫോഡ് ഇക്കോസ്‌പോര്‍ട് എന്നിവയാണ് എതിരാളികള്‍.

Comments

comments

Categories: Auto