ഐബാള്‍ കോംപ്ബുക്ക് പ്രീമിയോ പുറത്തിറങ്ങി

ഐബാള്‍ കോംപ്ബുക്ക് പ്രീമിയോ പുറത്തിറങ്ങി

മുംബൈ: ആഭ്യന്തര കണ്‍സ്യൂമര്‍ ഇലക്ട്രോണിക് കമ്പനിയായ ഐബാള്‍ പുതിയ കോംപ്ബുക്ക് പ്രീമിയോ വി2.0 ലാപ്‌ടോപ് പുറത്തിറക്കി. മുന്‍ പതിപ്പുകളേക്കാള്‍ കൂടുതല്‍ പ്രോസസിംഗ് പവറും മെമ്മറിയുമുള്ള ലാപ്‌ടോപ്പിന് 21,999 രൂപയാണ് വില. ബിസിനസ് ഉപഭോക്താക്കള്‍, വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍, വളര്‍ന്നു വരുന്ന സംരംഭകര്‍ എന്നിവരെ ലക്ഷ്യമാക്കി വിപണിയിലിറക്കിയിരിക്കുന്ന ഉല്‍പ്പന്നം രാജ്യത്തെ എല്ലാ പ്രധാന റീട്ടെയ്ല്‍ സ്റ്റോറുകളിലും ലഭ്യമാണ്.

14 ഇഞ്ച് വലുപ്പമുള്ള ലാപ്പില്‍ മികച്ച ദൃശാനുഭവവും എച്ച്ഡി ഡിസ്‌പ്ലേയും ‘പ്രിസിഷന്‍ മൗസ് ടച്ച് പാഡ’ും ഉണ്ട്. പ്രീ ഇന്‍സ്റ്റാള്‍ഡ് വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ലാപ്പില്‍ 2.5 ജിഗാ ഹെട്‌സ് വേഗത നല്‍കുന്ന പുതിയ ഇന്റല്‍ പ്രീമിയം ക്വാഡ് കോര്‍ പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. 4 ജിബി റാം, 32 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവയുള്ള പുതിയ കോംപ്ബുക്ക് പ്രീമിയോ വി2.0 ത്തിന്റെ മെമ്മറി ശേഷി 128 ജിബി വരെയും എസ്എസ്ഡി/എച്ച്ഡിഡി സ്റ്റോറേജ് കപ്പാസിറ്റി ഒരു ടിബി വരെയും വികസിപ്പിക്കാനും കഴിയും. കാര്യക്ഷമമായി പവര്‍ ഉപയോഗിക്കുന്ന കോംപ്ബുക്ക് പ്രീമിയോ വി2.0 ലാപ്‌ടോപ് ദീര്‍ഘനേരത്തെ ബാറ്ററി ബാക്കപ്പും നല്‍കുന്നതാണ്. കോര്‍ട്ടാന ഡിജിറ്റല്‍ പേഴ്‌സണല്‍ അസിസ്റ്റന്റും ബ്ലൂടൂത്ത്, മിനി എച്ച്ഡിഎംഐ പോര്‍ട്ട്, ലാന്‍ പോര്‍ട്ട് തുടങ്ങിയ കണക്റ്റിവിറ്റി സൗകര്യങ്ങളും ഗം മസ്റ്റാര്‍ഡ് മെറ്റാലിക് നിറത്തില്‍ ലഭ്യമായ ലാപ്‌ടോപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Comments

comments

Categories: Branding

Related Articles