പുതിയ കാംപെയ്‌നുമായി ഹോര്‍ലിക്‌സ് ഗ്രോത്ത്

പുതിയ കാംപെയ്‌നുമായി ഹോര്‍ലിക്‌സ് ഗ്രോത്ത്

കൊച്ചി: കുട്ടികളിലെ പോഷകാഹാരക്കുറവും വളര്‍ച്ചാ മുരടിപ്പും നിയന്ത്രിക്കാനുള്ള ഭാരത സര്‍ക്കാരിന്റെ ലക്ഷ്യത്തിന്റെ ഭാഗമായി ഹോര്‍ലിക്‌സ് ഗ്രോത്ത്+ എന്ന പുതിയ കാംപെയ്ന്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ ഹെല്‍ത്ത് ഫുഡ് ഡ്രിങ്ക് സെഗ്‌മെന്റ് വിഭാഗത്തില്‍ സേവനം നല്‍കുന്ന വിഭാഗത്തിലുള്ള ഹോര്‍ലിക്‌സ് ഗ്രോത്ത്+ 3 മുതല്‍ 9 വരെ പ്രായത്തിലുള്ള കുട്ടികളിലെ വളര്‍ച്ചയെ സഹായിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡെക്‌സ് റിപ്പോര്‍ട്ട് പ്രകാരം അഞ്ച് വയസില്‍ താഴെയുള്ള 21 ശതമാനം കുട്ടികളും വേസ്റ്റിംഗ് (ഉയരത്തിനനുസരിച്ചുള്ള ഭാരത്തിന്റെ കുറവ്) അനുഭവിക്കുന്നു.

അതേസമയം അഞ്ച് വയസില്‍ താഴെയുള്ള 38.4 ശതമാനം കുട്ടികളും മുരടിപ്പ് (പ്രായത്തിനനുസരിച്ചുള്ള ഉയരമില്ലായ്മ) അനുഭവിക്കുന്നു. പൊതുധാരണയ്ക്ക് വിരുദ്ധമായി, ഈ പ്രശ്‌നം ഗ്രാമീണ മേഖലയില്‍ മാത്രമായി പരിമിതപ്പെടുന്നില്ല. കൂടാതെ, നാഷണല്‍ ന്യുട്രീഷന്‍ മോണിറ്ററിംഗ് ബ്യൂറോയുടെ 2017 ലെ റിപ്പോര്‍ട്ടില്‍ അഞ്ചു വയസില്‍ താഴെപ്രായമുള്ള നഗരപ്രദേശത്തെ കുട്ടികള്‍ 25.1 ശതമാനം ആണെന്നും വളര്‍ച്ചാ മുരടിപ്പ് 28 ശതമാനം ആണെന്നും വ്യക്തമാക്കുന്നു.

കുട്ടികളില്‍ അമിതഭാരമുണ്ടാകാതെ വര്‍ച്ചയെ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുള്ള അവശ്യ പോഷണങ്ങളുള്ള പ്രോട്ടീന്‍ അടങ്ങിയിട്ടുള്ളതാണ് നൂതനമായ ന്യൂട്രീഷന്‍ ഫോര്‍മുലയായ ഹോര്‍ലിക്‌സ് ഗ്രോത്ത് +.

ഒരു കുട്ടിയെ അവതരിപ്പിച്ചു കൊണ്ടുള്ള ഏറ്റവും പുതിയ ടിവി കാംപെയ്‌നിലൂടെ കുട്ടികളിലെ വ്യാപകമായ വളര്‍ച്ചാപ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ക്ലിനിക്കലി തെളിയിക്കപ്പെട്ട ശാസ്ത്രീയ പരിഹാരം സ്വീകരിക്കുന്നതിന്റെ നേട്ടങ്ങള്‍ വ്യക്തമാക്കുകയാണ് ഹോര്‍ലിക്‌സ് ഗ്രോത്ത് +.

വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ 15 വര്‍ഷത്തെ വിപുലമായ ശാസ്ത്രീയ ഗവേഷണത്തിന്റെ ഫലമായി രൂപപ്പെട്ട ആധുനിക പോഷക ഉല്‍പ്പന്നമാണ് ഹോര്‍ലിക്‌സ് ഗ്രോത്ത്+ എന്ന് ജിഎസ്‌കെ കണ്‍സ്യൂമര്‍ ഹെല്‍ത്ത്‌കെയര്‍ ഇന്ത്യ ന്യുട്രീഷന്‍ ആന്‍ഡ് ഡൈജസ്റ്റീവ് ഹെല്‍ത്ത് ഏരിയ മാര്‍ക്കറ്റിംഗ് ലീഡ് വിക്രം ബാല്‍ പറഞ്ഞു. വളര്‍ച്ചയില്‍ പിന്നാക്കംപോകുന്ന കുട്ടികള്‍ക്ക് അവരുടെ പൂര്‍ണ വളര്‍ച്ച എത്തിപ്പിടിക്കാന്‍ ശരാശരിയേക്കാള്‍ ഉയര്‍ന്ന നിലയില്‍ പോഷണം ആവശ്യമാണ്. ഇവിടെയാണ് ഹോര്‍ലിക്‌സ് ഗ്രോത്ത് + ന് സഹായിക്കാന്‍ കഴിയുന്നത്.

പേശീവളര്‍ച്ചയെ സഹായിക്കുന്ന ഏകദേശം രണ്ടുമടങ്ങ് ഉയര്‍ന്ന ഗുണമേന്മയുള്ള പ്രോട്ടീനുകളുള്ള ഹോര്‍ലിക്‌സ് ഗ്രോത്ത് + സമാന ഹെല്‍ത്ത് ഡ്രിങ്കുകളെ അപേക്ഷിച്ച് 35ശതമാനം കൊഴുപ്പ് കുറഞ്ഞതും ആരോഗ്യകരമായ ഭാരം സ്വന്തമാക്കാന്‍ സഹായിക്കുന്നതുമാണ്. കുട്ടികളുടെ വളര്‍ച്ചയെ പരിപോഷിപ്പിക്കുന്ന ശരിയായ വളര്‍ച്ചാ പങ്കാളിയെ സ്വീകരിക്കുക എന്നത് രക്ഷാകര്‍ത്താക്കളെ സംബന്ധിച്ച് വളരെ പ്രധാനമാണ്. ഹോര്‍ലിക്‌സ് ഗ്രോത്ത്+ ഇത് കൃത്യമായി നിര്‍വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രമുഖ ഫാര്‍മസി/ആധുനിക വിപണന ശാലകളിലും പ്രമുഖ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിലും ഹോര്‍ലിക്‌സ് ഗ്രോത്ത്+ ലഭ്യമാണ്.

Comments

comments

Categories: Business & Economy