സിലിക്കണ്‍വാലിയില്‍ ഫ്‌ളിപ്കാര്‍ട്ട് നിക്ഷേപിക്കും

സിലിക്കണ്‍വാലിയില്‍ ഫ്‌ളിപ്കാര്‍ട്ട് നിക്ഷേപിക്കും

ബെംഗളൂരു: ഇന്ത്യന്‍ ഇ-കൊമേഴ്‌സ് കമ്പനിയായ ഫഌപ്കാര്‍ട്ട് സിലിക്കണ്‍വാലിയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പ് ഉള്‍പ്പെടെയുള്ള ഡീപ് ടെക് സൊലൂഷനുകളില്‍ 25 ദശലക്ഷം ഡോളറോളം നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നു. കമ്പനിയുടെ ടെക്‌നോളജി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക വഴി ആഭ്യന്തര വിപണിയില്‍ ആമസോണിനെ കടത്തിവെട്ടുകയാണ് ലക്ഷ്യം.

ലോകത്തിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ഹബ്ബായ സിലിക്കണ്‍വാലിയില്‍ നിന്നുള്ള ടെക് ഏറ്റെടുക്കലിന് കമ്പനി പദ്ധതിയിടുന്നുണ്ട്. ഇന്ത്യയില്‍ നിലവിലില്ലാത്ത ഡീപ് ടെക്‌നോളജി സൊലൂഷനുകള്‍ ഇവിടെ കൊണ്ടുവരാന്‍ കഴിവുള്ള യുഎസിലെ ഇന്ത്യന്‍ ടെക് സ്ഥാപകരെ തിരികെ കൊണ്ടുവരുന്നതിനുമാണ് ശ്രമം- ഫഌിപ്കാര്‍ട്ട് വൃത്തങ്ങള്‍ പറഞ്ഞു.

നാലഞ്ചു വര്‍ഷമായി ടെക്‌നോളജി മേഖലയില്‍ ഫഌപ്കാര്‍ട്ട് കാര്യമായ മുന്നേറ്റങ്ങളൊന്നും നടത്തിയിട്ടില്ല. വിപണിയിലെ പ്രധാന എതിരാൡളായ ആമസോണിനാകട്ടെ ആഗോളതലത്തിലുള്ള കമ്പനിയുടെ ടെക്‌നോളജി വിഭാഗത്തില്‍ കൂടുതല്‍ ടെക്കികളുടെ സാന്നിധ്യമുണ്ട്. അതിനാല്‍ ബിസിനസ് സംഘത്തിന് ആവശ്യമുള്ള വിവിധ സേവനങ്ങള്‍ യഥാസമയം വികസിപ്പിക്കാനും വിന്യസിക്കാനും അവര്‍ക്ക് സാധിക്കുന്നുണ്ട്.

പുതുവര്‍ഷത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ് എന്നീ മേഖലകള്‍ ഫഌപ്കാര്‍ട്ടിന്റെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളായിരിക്കുമെന്നും ടെക്‌നോളജി മേഖലയില്‍ കൂടുതല്‍ ഏറ്റെടുക്കലുകള്‍ നടത്തുമെന്നും ഫഌപ്കാര്‍ട്ട് സഹസ്ഥാപകന്‍ സച്ചിന്‍ ബന്‍സാല്‍ പറഞ്ഞിരുന്നു.

Comments

comments

Categories: Business & Economy