ഐഷര്‍ ഇലക്ട്രിക് ബസ് പുറത്തിറക്കി

ഐഷര്‍ ഇലക്ട്രിക് ബസ് പുറത്തിറക്കി

കെപിഐടി ടെക്‌നോളജീസുമായി സഹകരിച്ചാണ് ബസ്സുകള്‍ നിര്‍മ്മിക്കുന്നത്

ന്യൂഡെല്‍ഹി : വിഇ കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സിന് (വിഇസിവി) കീഴിലെ ഐഷര്‍ ട്രക്ക്‌സ് ആന്‍ഡ് ബസ്സസ് ഇലക്ട്രിക് ബസ് പുറത്തിറക്കി. കെപിഐടി ടെക്‌നോളജീസുമായി സഹകരിച്ചാണ് ബസ്സുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കെപിഐടി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത റെവലോ സാങ്കേതികവിദ്യ ബസ്സില്‍ ഉപയോഗിച്ചിരിക്കുന്നു.

ഐഷറിന്റെ സ്‌കൈലൈന്‍ പ്രോ പ്ലാറ്റ്‌ഫോമിലാണ് ഇലക്ട്രിക് ബസ് നിര്‍മ്മിച്ചിരിക്കുന്നത്. രാജ്യത്തെ ഇലക്ട്രിക് ബസ് സെഗ്‌മെന്റില്‍ പ്രവേശിച്ച ഏറ്റവും പുതിയ കമ്പനിയാണ് ഐഷര്‍. ചൈനീസ് കമ്പനിയായ ബിവൈഡി ഉള്‍പ്പെടെ ചുരുക്കം ചിലര്‍ മാത്രമാണ് ഇന്ത്യയില്‍ ഈ സെഗ്‌മെന്റില്‍ പ്രവര്‍ത്തിക്കുന്നത്. മധ്യ പ്രദേശ് ഇന്ദോറിലെ വിഇസിവിയുടെ പ്ലാന്റിലാണ് ഐഷര്‍ സ്‌കൈലൈന്‍ പ്രോ ഇലക്ട്രിക് ബസ്സുകള്‍ നിര്‍മ്മിക്കുന്നത്.

സ്മാര്‍ട്ട് ഇലക്ട്രിക് സ്‌കൈലൈന്‍ പ്രോ ഇ ബസ്സുകള്‍ക്ക് തങ്ങളുടെ ഡീലര്‍ഷിപ്പുകളും സര്‍വീസ് സ്റ്റേഷനുകളും ആവശ്യമായ എല്ലാ സര്‍വീസ് സപ്പോര്‍ട്ടും നല്‍കുമെന്ന് വിഇ കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സ് എംഡി ആന്‍ഡ് സിഇഒ വിനോദ് അഗ്ഗര്‍വാള്‍ അറിയിച്ചു. ഐഷര്‍ ട്രക്ക്‌സ് ആന്‍ഡ് ബസ്സസുമായി സഹകരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് കെപിഐടി ടെക്‌നോളജീസ് എംഡിയും സിഇഒയും സഹ സ്ഥാപകനുമായ കിശോര്‍ പാട്ടീല്‍ വ്യക്തമാക്കി.

ഒരു തവണ ചാര്‍ജ് ചെയ്താല്‍ എസി ഉപയോഗിക്കുമ്പോഴും 177 കിലോമീറ്റര്‍ സഞ്ചരിക്കാം

സുരക്ഷ, സുഖസൗകര്യം എന്നീ കാര്യങ്ങളില്‍ ഏറ്റവും മികച്ചതായിരിക്കും സ്‌കൈലൈന്‍ പ്രോ ഇലക്ട്രിക് ബസ്സെന്ന് കമ്പനി അവകാശപ്പെട്ടു. ചെറിയ വോള്‍ട്ടേജിലും പ്രവര്‍ത്തിക്കാന്‍ കഴിയുന്നതാണ് റെവലോ സാങ്കേതികവിദ്യ. പൂര്‍ണ്ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത ബസ്സിന് ഒമ്പത് മീറ്ററാണ് നീളം. ഒരു തവണ ചാര്‍ജ് ചെയ്താല്‍ എസി ഉപയോഗിക്കുമ്പോഴും 177 കിലോമീറ്റര്‍ സഞ്ചരിക്കാം. റീജനറേറ്റീവ് ബ്രക്കിംഗ് സവിശേഷതയാണ്. ബസ് ഒരു കിലോമീറ്റര്‍ സഞ്ചരിക്കുന്നതിന് 0.8 യൂണിറ്റ് വൈദ്യുതി മതിയാകും. വഴിമധ്യേ ചാര്‍ജ് ചെയ്യുന്നതിന് ബസ്സുകളില്‍ ടോപ്-അപ് ചാര്‍ജര്‍ ഉണ്ടായിരിക്കും.

Comments

comments

Categories: Auto