2021 മുതല്‍ ദുബായ് ഗവണ്‍മെന്റ് ‘കടലാസ് രഹിതം’

2021 മുതല്‍ ദുബായ് ഗവണ്‍മെന്റ് ‘കടലാസ് രഹിതം’

ദുബായ്: പ്രകൃതി സൗഹൃദ മുന്നേറ്റങ്ങളുമായി കുതിക്കുകയാണ് ദുബായ്. ഏറ്റവും പുതിയതായി വരുന്ന മാറ്റം ദുബായ് സര്‍ക്കാരിന്റെ പേപ്പര്‍ലെസ് സ്ട്രാറ്റജിയാണ്. 2021 മുതല്‍ ദുബായ് സര്‍ക്കാര്‍ പേപ്പറിന്റെ ഉപയോഗം ഏകദേശം മുഴുവനായും കുറയ്ക്കുക എന്നതാണ് പദ്ധതിയിടുന്നത്. വര്‍ഷം തോറും ഒരു ബില്ല്യണ്‍ പേപ്പറുകള്‍ ഓഫീസ് നടപടിക്രമങ്ങള്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള സ്ട്രാറ്റജിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

ദുബായുടെ ഊര്‍ജ്ജസ്വലനായ കിരീടാവകാശി ഷേഖ് ഹംദന്‍ ആണ് കഴിഞ്ഞ ദിവസം ദുബായ് പേപ്പര്‍ലെസ് സ്ട്രാറ്റജി അവതരിപ്പിച്ചത്. പ്രിന്റെടുത്ത ഡോക്യുമെന്റുകളും പേപ്പറുകളും അപേക്ഷകളുമൊന്നും ഇനി ഉണ്ടായേക്കില്ല. വലിയ, വിപ്ലവാത്മകമായ നീക്കമാണ് ദുബായ് നടത്തുന്നത്. സ്മാര്‍ട്ട് ടെക്‌നോളജി ഉപയോഗപ്പെടുത്തുന്നതില്‍ നാഴികക്കല്ലാകും ഈ മാറ്റമമെന്നാണ് ഷേഖ് ഹംദന്‍ കരുതുന്നത്. 2021ന് ശേഷം ഒരു ജീവനക്കാരനോ ഉപഭോക്താവിനോ ഒരു പേപ്പര്‍ പോലും പ്രിന്റ് ചെയ്യേണ്ട സാഹചര്യം വലില്ല-ഷേഖ് ഹംദന്‍ പറഞ്ഞു.

മനുഷ്യരെന്ന നിലയില്‍ ലോകത്തിനായി ചെയ്യേണ്ട കാര്യമാണ് ഇതെന്നാണ് കിരീടാവകാശിയുടെ നിലപാട്. സ്മാര്‍ട്ട് ദുബായ് ഓഫീസ് ആസ്ഥാനത്തേക്ക് കഴിഞ്ഞ ദിവസം ഹംദന്‍ എത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് പേപ്പര്‍ലെസ് സ്ട്രാറ്റജി അനാവരണം ചെയ്തത്. എല്ലാ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളിലും ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സമയം ഒരുപോലെ ലാഭിക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് സ്മാര്‍ട്ട് ദുബായ് ഓഫീസ് ഡയറക്റ്റര്‍ ജനറലായ ഡോ. അയിഷ ബിന്റ് ബുട്ടി ബിന്‍ ബിഷര്‍ പറഞ്ഞു. ജോലി സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഉപഭോക്തൃ സംതൃപ്തി ഉറപ്പാക്കുന്നതിനും പുതിയ പരിഷ്‌കരാം വഴിവെക്കുമെന്നാണ് പ്രതീക്ഷ. മൂന്ന് ഘട്ടങ്ങളിലായി ദുബായ് പേപ്പര്‍ലെസ് സ്ട്രാറ്റജി നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്21

Comments

comments

Categories: Arabia