ടോഫെല്‍ ഇന്‍ഫൊര്‍മേഷന്‍ വാന്‍ പര്യടനം നടത്തും

ടോഫെല്‍ ഇന്‍ഫൊര്‍മേഷന്‍ വാന്‍ പര്യടനം നടത്തും

കൊച്ചി: ടോഫല്‍ പരീക്ഷ സംബന്ധിച്ച വിവരങ്ങളും വിദഗ്ധരുമായി ആശയ വിനിമയം നടത്താനുള്ള സൗകര്യങ്ങളും ഒരുക്കിക്കൊണ്ടുള്ള ടോഫല്‍ ഇന്‍ഫൊര്‍മേഷന്‍ വാന്‍ ഈമാസം ഏഴു വരെ കേരളാ റീജിയണില്‍ പര്യടനം നടത്തും. അതിനു ശേഷം തിരുച്ചിറപ്പള്ളി, മധുര എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വാന്‍ സന്ദര്‍ശിക്കാനുള്ള അവസരം ലഭിക്കും. ടോഫല്‍ പരീക്ഷ തയ്യാറാക്കുന്ന എജുക്കേഷണല്‍ ടെസ്റ്റിംഗ് സര്‍വീസാണ് ഈ ഇന്‍ഫൊര്‍മേഷന്‍ വാന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്.

ഈ രംഗത്തെ വിദഗ്ധരുമായി സംവദിക്കുവാനും ഏറ്റവും പുതിയ വിവരങ്ങള്‍ അറിയാനും പരിശീലനത്തിനായുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ തേടുവാനും ഈ വാനില്‍ സൗകര്യമുണ്ട്. കൂടുതല്‍ കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിദേശത്തു പഠിക്കുവാന്‍ താല്‍പ്പര്യപ്പെടുന്ന സാഹചര്യത്തില്‍ അവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ചു മേല്‍ക്കൈ നേടാനുള്ള അവസരം ലഭ്യമാക്കേണ്ടതുണ്ടെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ടോഫല്‍ പദ്ധതിയുടെ എജുക്കേഷണല്‍ ടെസ്റ്റിംഗ് സര്‍വീസ് എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ജെനിഫര്‍ ബ്രൗണ്‍ പറഞ്ഞു. ടോഫലിനായുള്ള സൗജന്യ ഓണ്‍ലൈന്‍ പരിശീലന പരിപാടിയെക്കുറിച്ചറിയാനും ഈ വാനില്‍ അവസരമുണ്ട്

Comments

comments

Categories: Education