സ്‌നേഹധാര പദ്ധതി : വാക് ഇന്‍ ഇന്റര്‍വ്യൂ ഒമ്പതിന്

സ്‌നേഹധാര പദ്ധതി : വാക് ഇന്‍ ഇന്റര്‍വ്യൂ ഒമ്പതിന്

ജില്ലാ പഞ്ചായത്തിന്റെ 2017-18 സാമ്പത്തിക വര്‍ഷത്തെ സ്‌നേഹധാര പദ്ധതിയില്‍ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍, സ്പീച്ച് തെറാപ്പിസ്റ്റ്, പഞ്ചകര്‍മ തെറാപ്പിസ്റ്റ് (ഫീമെയില്‍) തസ്തികകളിലെ ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തും. തിരുവനന്തപുരം ഗവണ്‍മെന്റ് ആയുര്‍വേദ കോളേജിന് സമീപത്തെ ആരോഗ്യഭവനിലെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഭാരതീയ ചികിത്സാവകുപ്പ്) മുമ്പാകെ ആവശ്യമായ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്റര്‍വ്യൂവിന് ഹാജരാകണം.

ഈമാസം ഒമ്പതിന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയാണ് ഇന്റര്‍വ്യൂ. ഫോണ്‍ : 04712320988. യോഗ്യത : സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ എംഡി കൗമാരഭൃത്യ (അഭികാമ്യം), എംഡി പ്രസൂതി തന്ത്ര/എംഡി കായചികിത്സ, ഇല്ലാത്തപക്ഷം ഏതെങ്കിലും എംഡി ദിവസം 1300 രൂപ (മാസം പരമാവധി 39000 രൂപ) ഓണറേറിയം ലഭിക്കും.

സ്പീച്ച് തെറാപ്പിസ്റ്റ് ഗവ. അംഗീകൃത എംഎഎസ്എല്‍പി/ബിഎഎസ്എല്‍പി/ഡിടിവൈഎച്ച്‌ഐ ദിവസം 500 രൂപ (മാസം പരമാവധി 15000 രൂപ). പഞ്ചകര്‍മ തെറാപ്പിസ്റ്റ് (ഫീമെയില്‍) ഗവ. അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ആയുര്‍വേദ പഞ്ചകര്‍മ തെറാപ്പി കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് . ദിവസം 400 രൂപ (മാസം പരമാവധി 12000 രൂപ).

 

Comments

comments

Categories: More