തിരിച്ച് കയറുന്ന എണ്ണ വിപണി

തിരിച്ച് കയറുന്ന എണ്ണ വിപണി

റിയാദ്: ഒപെകി (എണ്ണ ഉല്‍പ്പാദ രാജ്യങ്ങളുടെ സംഘടന) ന്റെ ശക്തമായ നടപടികളില്‍ എണ്ണയുടെ ഉല്‍പാദനം റെക്കോര്‍ഡ് നിലവാരത്തില്‍. വിതരണം കുറയ്ക്കുന്ന രീതിയിലുള്ള കരാര്‍ ഒപെക് ശക്തമായി ഏര്‍പ്പെടുത്തിയതോടെ യുഎസില്‍ ഓയിലിന്റെ വില നിലവാരത്തില്‍ മികച്ച വര്‍ദ്ധന രേഖപ്പെടുത്തി.

1970 നു ശേഷം കഴിഞ്ഞ നവംബറില്‍ ഇതാദ്യമായിട്ടാണ് മുന്‍കാല റെക്കോര്‍ഡുകളെയെല്ലാം തകര്‍ത്ത് പ്രതിദിനം 10 ലക്ഷം ബാരല്‍ ഉല്‍പാദനത്തിലേക്ക് യുഎസ് ക്രൂഡ് ഓയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നതെന്നാണ് ഊര്‍ജ്ജ വിവര സമിതി അറിയിച്ചത്. ഉല്‍പാദനം കുറയ്ക്കുന്നത് എണ്ണവിലയെ താങ്ങിനിര്‍ത്തുമെന്ന് ഒപെക് കമ്പനികള്‍ മനസ്സിലാക്കിയെന്നും ഓയിലിന്റെ വിലനിലവാരം ഉയര്‍ന്നതോടെ വിപണിയിലെ വില്‍പന തീര്‍ച്ചയായിട്ടും കൂടുമെന്നും ടോക്കിയോ മിത്സുബുഷിയിലെ മുതിര്‍ന്ന സാമ്പത്തിക വിദഗ്ധനായ തോമോമിച്ചി അകുട്ട അഭിപ്രായപ്പെട്ടു. എണ്ണ കയറ്റുമതി രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന സംഘടനയുടെ ഉല്‍പാദനത്തിലും കഴിഞ്ഞ എട്ടുമാസത്തെ താഴ്ന്ന നിലവാരത്തില്‍ നിന്ന് വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്.

വെനസ്വലേയുടെ ഉല്‍പാദനത്തിലുള്ള തളര്‍ച്ചയും വിതരണം കുറയ്ക്കാനുള്ള കരാറും നൈജീരിയയിലും സൗദി അറേബ്യയിലും ഉല്‍പാദനം വര്‍ദ്ധിച്ചതും ശ്രദ്ധേയമായി. അതേസമയം 2018ല്‍ എണ്ണ വില ബാരലിന് 70 ഡോളറിലധികം വരാന്‍ സാധ്യതയില്ലെന്നാണ് ചില പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. ഒപെക് കരാര്‍ അനുസരിച്ചുള്ള വെട്ടിച്ചുരുക്കല്‍ ഫലം കാണുന്നുണ്ടെങ്കിലും യുഎസില്‍ ഉല്‍പ്പാദനം കൂടുന്നത് വിലവര്‍ധന പിടിച്ചുനിര്‍ത്തും. 10 ആഴ്ച്ചകളിലെ തുടര്‍ച്ചയായ ഇടിവിന് ശേഷം യുഎസിലെ എണ്ണ ഉല്‍പ്പാദനത്തില്‍ വര്‍ധന വന്നത് എണ്ണ വിലയില താഴോട്ടു പോകാന്‍ ഇടയാക്കും.
…………………….

Comments

comments

Categories: Arabia