അപ്പാച്ചെ ആര്‍ടിആര്‍ 200 4വിയുടെ എബിഎസ് വേര്‍ഷന്‍ പുറത്തിറക്കി

അപ്പാച്ചെ ആര്‍ടിആര്‍ 200 4വിയുടെ എബിഎസ് വേര്‍ഷന്‍ പുറത്തിറക്കി

ഡെല്‍ഹി എക്‌സ്‌ഷോറൂം വില 1.07 ലക്ഷം രൂപ

ന്യൂഡെല്‍ഹി : ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റവുമായി (എബിഎസ്) ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 4വി അവതരിപ്പിച്ചു. സെഗ്‌മെന്റില്‍ ഇതാദ്യമായി ഡുവല്‍ ചാനല്‍ എബിഎസ് ലഭിച്ചു എന്ന് പ്രീമിയം മോട്ടോര്‍സൈക്കിളിന്റെ കാര്‍ബുറേറ്റര്‍ വേരിയന്റിന് അഭിമാനിക്കാം. എബിഎസ് സഹിതം ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 4വി മോട്ടോര്‍സൈക്കിളിന് 1,07,485 രൂപയാണ് ഡെല്‍ഹി എക്‌സ്‌ഷോറൂം വില.

സ്റ്റാന്‍ഡേഡ് വേര്‍ഷനുകളില്‍നിന്ന് എബിഎസ് വേരിയന്റിനെ തിരിച്ചറിയാന്‍ മുന്നിലെ മഡ്ഗാര്‍ഡിന്റെ വലത് വശത്തെ എബിഎസ് സ്റ്റിക്കര്‍ സഹായിക്കും. റിയര്‍ വീല്‍ ലിഫ്റ്റ്-ഓഫ് പ്രൊട്ടക്ഷന്‍ (ആര്‍എല്‍പി) കണ്‍ട്രോള്‍ പുതിയ എബിഎസ് വേരിയന്റിന്റെ മറ്റൊരു സവിശേഷതയാണ്.

സെഗ്‌മെന്റില്‍ ഇതാദ്യമായി ഡുവല്‍ ചാനല്‍ എബിഎസ് ലഭിച്ചു എന്ന് പ്രീമിയം മോട്ടോര്‍സൈക്കിളിന്റെ കാര്‍ബുറേറ്റര്‍ വേരിയന്റിന് അഭിമാനിക്കാം

8,500 ആര്‍പിഎമ്മില്‍ 20.2 എച്ച്പി കരുത്തും 7,000 ആര്‍പിഎമ്മില്‍ 18.1 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നതാണ് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 4വിയിലെ 200 സിസി 4 വാല്‍വ് എന്‍ജിന്‍. 5 സ്പീഡ് ഗിയര്‍ബോക്‌സാണ് എന്‍ജിനുമായി ഘടിപ്പിച്ചിരിക്കുന്നത്.

മണിക്കൂറില്‍ 127 കിലോമീറ്ററാണ് ബൈക്കിന്റെ ടോപ് സ്പീഡ്. ഡുവല്‍ ചാനല്‍ എബിഎസ് വേരിയന്റിന് പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗം കൈവരിക്കുന്നതിന് 3.95 സെക്കന്‍ഡ് മതി.

Comments

comments

Categories: Auto