ഫ്‌ളിപ്കാര്‍ട്ടിന്റെ നഷ്ടം പെരുകി; വരുമാനം ഇടിഞ്ഞു

ഫ്‌ളിപ്കാര്‍ട്ടിന്റെ നഷ്ടം പെരുകി; വരുമാനം ഇടിഞ്ഞു

ന്യൂഡെല്‍ഹി: ആമസോണിന് പിന്നാലെ ഇന്ത്യന്‍ ഓണ്‍ലൈന്‍ വ്യാപാര മേഖലയിലെ നഷ്ടക്കണക്ക് വെളിപ്പെടുത്തി ഫഌിപ്കാര്‍ട്ടും. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ നഷ്ടം 68 ശതമാനം വര്‍ധിച്ച് 8,771 കോടി രൂപയിലെത്തിയതായാണ് കമ്പനി വ്യക്തമാക്കിയത്. ആഭ്യന്തര ഇ-കൊമേഴ്‌സ് വിപണിയില്‍ ആമസോണിനെതിരെ ആധിപത്യം നിലനിര്‍ത്താന്‍ വേണ്ടിയുള്ള ഭീമമായ ചെലവിടലാണ് നഷ്ടം പെരുകാനുള്ള കാരണമായി ഫഌപ്കാര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യന്‍ ഓണ്‍ലൈന്‍ വിപണിയില്‍ ഇപ്പോള്‍ ആമസോണിനെക്കാള്‍ മുന്‍തൂക്കം ഫഌപ്കാര്‍ട്ടിനുണ്ട്. മിന്ത്ര, ജബോങ്ങ് തുടങ്ങിയ ഓണ്‍ലൈന്‍ ഫാഷന്‍-ടെക്‌സ്റ്റൈല്‍ പഌറ്റ്‌ഫോമുകളും പേമെന്റ് ആപ്പ് ആയ ഫോണ്‍പേയും ഫഌപ്കാര്‍ട്ടിന്റെ സഹ സംരംഭങ്ങളാണ്.

ഫഌപ്കാര്‍ട്ടിന്റെ വരുമാന വര്‍ധനയിലും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇടിവുണ്ട്. മുന്‍ സാമ്പത്തിക വര്‍ഷം വരുമാനത്തില്‍ 50 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയെങ്കില്‍ ഇത്തവണ 29 ശതമാനമേയുള്ളൂ വര്‍ധന. 19,854 കോടി രൂപയാണ് ആകെ വരുമാനം. അതേസമയം 2016-2017ല്‍ ആമസോണിന്റെ വരുമാനം മുന്‍ വര്‍ഷത്തെ 2,217 കോടിയില്‍ നിന്ന് 105 ശതമാനം വര്‍ധിച്ച് 3,129 കോടി രൂപയിലെത്തി. വരുമാനം വര്‍ധിച്ചെങ്കിലും ഇന്ത്യന്‍ വിപണിയിലെ മത്സരം ആമസോണിനും കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ആമസോണിന്റെ രാജ്യാന്തര നഷ്ടം മൂന്ന് ബില്യണ്‍ ഡോളറായി ഉയര്‍ന്നതായുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

നഷ്ടം പെരുകുകയാണെങ്കിലും വരുന്ന വര്‍ഷങ്ങളിലും മേധാവിത്വത്തിന് വേണ്ടിയുള്ള പോരാട്ടം ഫ്ഌപ്കാര്‍ട്ടും ആമസോണും തുടരുമെന്നാണ് സൂചന. കൂടുതല്‍ ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷിക്കാം.

Comments

comments

Categories: Business & Economy