20 മണിക്കൂര്‍ തുടര്‍ച്ചയായി വീഡിയോ ഗെയിം കളിച്ചു; യുവാവ് തളര്‍ന്നു വീണു

20 മണിക്കൂര്‍ തുടര്‍ച്ചയായി വീഡിയോ ഗെയിം കളിച്ചു; യുവാവ് തളര്‍ന്നു വീണു

ബീജിംഗ്: ചൈനയില്‍ സീജിയാങ് പ്രവിശ്യയിലുള്ള യുവാവ് 20 മണിക്കൂര്‍ തുടര്‍ച്ചയായി വീഡിയോ ഗെയിം കളിച്ചതിനെ തുടര്‍ന്ന് അരക്കെട്ടിനു താഴേയ്ക്കു തളര്‍ന്നു. കഴിഞ്ഞ മാസം 27ന് വൈകുന്നേരമാണു യുവാവ് ഇന്റര്‍നെറ്റ് കഫേയിലിരുന്ന് വീഡിയോ ഗെയിം കളിക്കാന്‍ തുടങ്ങിയത്. പിറ്റേ ദിവസം ഉച്ചവരെ കളി തുടര്‍ന്നു. ടോയ്‌ലെറ്റില്‍ പോകാന്‍ എഴുന്നേല്‍ക്കുമ്പോഴാണ് കാലുകള്‍ അനക്കാന്‍ സാധിക്കുന്നില്ലെന്നു യുവാവിനു ബോദ്ധ്യപ്പെട്ടത്. ഉടന്‍ തന്നെ ആംബുലന്‍സ് വിളിച്ചതിനു ശേഷം സ്‌ട്രെച്ചറില്‍ കയറ്റിയാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. ഇതിനിടെ യുവാവ് താന്‍ കളിച്ചു കൊണ്ടിരുന്ന ഗെയിം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു.

ഇത്രയും ഗൗരവമേറിയ ആരോഗ്യപ്രശ്‌നമുണ്ടായിട്ടും ഗെയ്മിനോടുള്ള കമ്പം ഉപേക്ഷിക്കാന്‍ യുവാവ് തയാറായില്ലെന്ന് www. QQ.com എന്ന വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. യുവാവിനെ ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്‌തോ എന്ന കാര്യം ഇതുവരെ ലഭ്യമായിട്ടില്ല. കഴിഞ്ഞ ദിവസം 21-കാരിയായ യുവതി, 24 മണിക്കൂര്‍ തുടര്‍ച്ചയായി വീഡിയോ ഗെയിം കളിച്ചതിനെ തുടര്‍ന്ന് ഒരു കണ്ണിന്റെ കാഴ്ച ശക്തി നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇന്റര്‍നെറ്റിന് അടിമപ്പെടുന്ന സാഹചര്യത്തെ ക്ലിനിക്കല്‍ ഡിസ്ഓര്‍ഡറായി ഔദ്യോഗികമായി 2008-ല്‍ ചൈന പ്രഖ്യാപിച്ചിരുന്നു. ചൈനയില്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിന് നിയന്ത്രണമുണ്ടെങ്കിലും 565 ദശലക്ഷം പേര്‍ ഗെയിം കളിക്ക് അടിമപ്പെട്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്.

 

Comments

comments

Categories: Tech