വായ്പ വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിന് എസ്ബിഐ എന്‍ഇഎസ്എല്ലുമായി കരാര്‍ ഒപ്പുവച്ചു

വായ്പ വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിന് എസ്ബിഐ എന്‍ഇഎസ്എല്ലുമായി കരാര്‍ ഒപ്പുവച്ചു

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ദേശീയ ഇ-ഗവേര്‍ണന്‍സ് സര്‍വീസ് ലിമിറ്റഡു(എന്‍ഇഎസ്എല്‍)മായി വായ്പ ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിനുള്ള (ഇന്‍ഫര്‍മേഷന്‍ യൂട്ടിലിറ്റി) കരാര്‍ ഒപ്പുവച്ചു.

വായ്പയും പാപ്പരത്വവും സംബന്ധിച്ച ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റ്‌സി ബോര്‍ഡ് ഓഫ് ഇന്ത്യയില്‍ (ഐബിബിഐ)രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ ഇന്‍ഫര്‍മേഷന്‍ യൂട്ടിലിറ്റിയാണിത്. ഐബിബിഐ 2017 ചട്ടമനുസരിച്ച് സാമ്പത്തിക, സുരക്ഷാ വിവരങ്ങള്‍ അപ്പപ്പോള്‍ പങ്കുവയ്ക്കുന്നതിനുള്ള കാരാറാണ് ഇത്.

ദിനേശ് കുമാര്‍ ഖാരയുടെ (മാനേജിംഗ് ഡയറക്റ്റര്‍ റിസ്‌ക്, ഐടി, എസ്ബിഐ ഉപസ്ഥാപനങ്ങള്‍) സാന്നിദ്ധ്യത്തില്‍ ഐബിബിഐ ചെയര്‍മാന്‍ എം എസ് സാഹൂവുമായാണ് കരാര്‍ ഒപ്പുവച്ചത്. എസ്ബിഐ, എന്‍ഇഎസ്എല്‍ എന്നിവയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 19ന് റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച ഉത്തരവില്‍ എല്ലാ സാമ്പത്തിക വായ്പാ സ്ഥാപനങ്ങളും വായ്പ ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറണമെന്ന് അറിയിച്ചിരുന്നു.

ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റ്‌സി കോഡ് (ഐബിസി) അനുസരിച്ച് ഇന്‍ഫര്‍മേഷന്‍ യൂട്ടിലിറ്റി സുരക്ഷിതമായും കൃത്യമായും സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇലക്‌ട്രോണിക്കായി നല്‍കാന്‍ ബാധ്യസ്ഥമാണ്. ഐബിബിഐയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ യൂട്ടിലിറ്റി ഇന്‍സോള്‍വന്‍സി പ്രൊഫഷണലുകള്‍/അധികാരപ്പെടുത്തുന്ന അതോറിറ്റി/ഐബിബിഐ എന്നിവയ്ക്ക് ബാങ്കിംഗ് സംവിധാനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വായ്പകളുടെ തെളിവ്, പിഴവിനുള്ള തെളിവ്, സുരക്ഷാ താല്‍പര്യങ്ങള്‍ തുടങ്ങി ആവശ്യമായ വിവരങ്ങളും സുരക്ഷാ പരിധികള്‍ പാലിച്ചുകൊണ്ട് നല്‍കണം.

 

Comments

comments

Categories: Banking
Tags: nesl, SBI