ബയോമെട്രിക് പേമെന്റ് സ്റ്റാര്‍ട്ടപ്പില്‍ ഐസിഐസിഐ ബാങ്കിന് നിക്ഷേപം

ബയോമെട്രിക് പേമെന്റ് സ്റ്റാര്‍ട്ടപ്പില്‍ ഐസിഐസിഐ ബാങ്കിന് നിക്ഷേപം

രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാബാങ്കായ ഐസിഐസിഐ ബാങ്ക് ബയോമെട്രിക് പേമെന്റ് സ്റ്റാര്‍ട്ടപ്പായ ടാപിറ്റ്‌സ് ടെക്‌നോളജീസില്‍ നിക്ഷേപം നടത്തി. 99 ലക്ഷം രൂപയ്ക്ക് സ്റ്റാര്‍ട്ടപ്പിന്റെ പത്ത് ശതമാനിനും താഴെ വരുന്ന ഓഹരികളാണ് ബാങ്ക് സ്വന്തമാക്കിയത്. ഈ മാസം അവസാനത്തോടെ ഓഹരി കൈമാറ്റം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.

ആധാര്‍ അധിഷ്ഠിത പേമെന്റ് സംവിധാനം ഉപയോഗിച്ച് ഉപഭോക്താക്കളുടെ ആധാറിലെ ബയോമെട്രിക് വിവരങ്ങള്‍ പരിശോധിച്ച് ഡിജിറ്റല്‍ പേമെന്റ് സ്വീകരിക്കാന്‍ കച്ചവടക്കാരെ സഹായിക്കുന്ന സ്റ്റാര്‍ട്ടപ്പാണ് ടാപിറ്റ്‌സ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒരു ലക്ഷം രൂപയ്ക്കും താഴെയായിരുന്നു ടാപിറ്റ്‌സിന്റെ വരുമാനം.

 

Comments

comments

Categories: Business & Economy