‘ഹോട്ടലുകള്‍ കൂടുതല്‍ കാര്യശേഷിയോടെ ലാഭം കൊയ്യാന്‍ പഠിക്കണം”

‘ഹോട്ടലുകള്‍ കൂടുതല്‍ കാര്യശേഷിയോടെ ലാഭം കൊയ്യാന്‍ പഠിക്കണം”

ദുബായ്: ഹോട്ടല്‍ ഒക്കുപ്പന്‍സി നിരക്കില്‍ ദുബായ് ഹോട്ടലുകള്‍ കൂടുതല്‍ ശ്രദ്ധ വെക്കണമെന്ന നിര്‍ദേശങ്ങളാണ് ഉയരുന്നത്. എന്നാല്‍ ഇമാര്‍ ഹോസ്പിറ്റാലിറ്റി സിഇഒ ഒലിവിയര്‍ ഹന്‍നിഷ് പറയുന്നത് 65 ശതമാനം ഒക്കുപ്പന്‍സി നിരക്കില്‍ തന്നെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഹോട്ടലുകള്‍ പഠിക്കണമെന്നാണ്. കഴിഞ്ഞ 20 വര്‍ഷത്തെ കാര്യങ്ങള്‍ പരിശോധിച്ച് നോക്കിയാല്‍ കൂടുതല്‍ പുരോഗമനത്തോടെയുള്ള നിരക്കുകളാണ് ദുബായ് നഗരത്തിലേതെന്നും ഇമാര്‍ ഹോസ്പിറ്റാലിറ്റി സിഇഒ പറഞ്ഞു.

ദുബായ് എക്‌സ്‌പോ 2020 വരുന്നത് ഹോട്ടല്‍ വിപണിയെ സംബന്ധിച്ച് നിര്‍ണായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അബുദാബിയിലെ ഗള്‍ഫ് ആന്‍ഡ് ഇന്ത്യന്‍ ഓഷ്യന്‍ ഹോട്ടല്‍ ഇന്‍വെസ്‌റ്റേഴ്‌സ് സമ്മിറ്റില്‍ സംസാരിക്കാന്‍ എത്തിയപ്പോഴായിരുന്നു അദ്ദേഹം വിപണി സാഹചര്യങ്ങള്‍ വിലയിരുത്തിയത്.

ഹോട്ടല്‍ വിപണിയില്‍ ആവശ്യകതയും സപ്ലൈയും ശക്തമായി തന്നെ വളരും. എന്നാല്‍ അത് പരസ്പകപൂരകമാകാന്‍ സാധ്യതയില്ല. ബീച്ച് ഹോട്ടലുകള്‍ മികച്ച പ്രകടനമാണ് നടത്തുന്നത്-ഒലിവിയര്‍ പറഞ്ഞു.

എക്‌സ്‌പോ 2020യുടെ ഭാഗമായി ദുബായില്‍ 50,000 പുതിയ ഹോട്ടല്‍ റൂമുകളെങ്കിലും വരുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇത്രയും റൂമുകള്‍ പുതുതായി വരുമ്പോള്‍ വിപണിയില്‍ മത്സരം ശക്തമാകും. ഹോട്ടല്‍ റൂമുകളിലെ ഈ വളര്‍ച്ചയ്ക്ക് ആനുപാതികമായി ആവശ്യകത ഉണ്ടായില്ലെങ്കില്‍ വിപണി സമ്മര്‍ദ്ദത്തിലാകാനാണ് സാധ്യതയെന്ന വാദത്തിന് ബലം നല്‍കുന്ന അഭിപ്രായപ്രകടനമാണോ ഒലിവിയറിന്റേതെന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.

ഹോട്ടല്‍ നിര്‍മാണത്തില്‍ ചെലവ് കുറയ്ക്കുന്നതിന്റെ സാധ്യകള്‍ തേടണമെന്ന നിര്‍ദേശവും അദ്ദേഹം വച്ചിട്ടുണ്ട്. ഹോട്ടലുകള്‍ കൂടുതല്‍ കാര്യശേഷിയോടെ നിര്‍മിക്കാന്‍ നമുക്ക് സാധ്യമാകണം. ഇപ്പോഴത്തെ ഭംഗിയോട് കൂടി തന്നെ-ഒലിവിയര്‍ നിര്‍ദേശിച്ചു. ഹോട്ടലുകളുടെ ബാക്ക് എന്‍ഡില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ ആകാമെന്നും അദ്ദേഹം പറഞ്ഞു. ഇമാറില്‍ ചുമതലയേറ്റെടുക്കുന്നതിന് മുമ്പ് 14 വര്‍ഷം യൂറോപ്പിലായിരുന്നു ഒലിവിയര്‍.

 

Comments

comments

Categories: Arabia