ആമസോണിനും ഫഌപ്കാര്‍ട്ടിനും ‘തലവേദന’യാകാന്‍ ബിഗ്ബാസ്‌ക്കറ്റ്

ആമസോണിനും ഫഌപ്കാര്‍ട്ടിനും ‘തലവേദന’യാകാന്‍ ബിഗ്ബാസ്‌ക്കറ്റ്

ബെംഗളൂരു: ഓണ്‍ലൈന്‍ ഗ്രോസറി വിപണിയായ ബിഗ്ബാസ്‌ക്കറ്റ് ചൈനീസ് ഇ-കൊമേഴ്‌സ് ഭീമന്‍മാരായ ആലിബാബയുടെ നേതൃത്വത്തില്‍ നടന്ന നിക്ഷേപ റൗണ്ടില്‍ 200 ദശലക്ഷം ഡോളറിന്റെ ഫണ്ട് സമാഹരിച്ചു. യുഎഇ ആസ്ഥാനമായ പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപകരായ അബ്‌റാജ് ഗ്രൂപ്പ്, സാന്‍ഡ്‌സ് കാപ്പിറ്റല്‍, ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ എന്നിവരും നിക്ഷേപം നടത്തിയവരില്‍പ്പെടുന്നു.

ആമസോണ്‍, ഫഌപ്കാര്‍ട്ട് എന്നിവരുമായി ഗ്രോസറി വിപണിയില്‍ മത്സരിക്കുന്നതിന് പുതിയ നിക്ഷേപം ബിഗ്ബാസ്‌ക്കറ്റിന് സഹായകരമാകും. പുതിയ നിക്ഷേപസമാഹരണഘട്ടം പൂര്‍ത്തിയാകുന്നതോടെ ബിഗ്ബാസ്‌ക്കറ്റിന്റെ മൂല്യം 950 ദശലക്ഷം ഡോളറിലെത്തുമെന്നാണ് കരുതുന്നത്. 2011 ല്‍ ഹരി മേനോന്‍, വിപുല്‍ പരേഖ്, അഭിനയ് ചൗധരി, വി എസ് സുധാകര്‍ എന്നിവര്‍ ചേര്‍ന്നാണ് ബിഗ്ബാസ്‌ക്കറ്റ് ആരംഭിക്കുന്നത്.

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിഗ്ബാസ്‌ക്കറ്റില്‍ ആലിബാബയ്ക്ക് 14,60,000 ഓഹരികളാണുള്ളത്. ആലിബാബ പിന്തുണയ്ക്കുന്ന പേടിഎം മാളും ബിഗ്ബാസ്‌ക്കറ്റുമായി ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും പേടിഎം മാള്‍ നിക്ഷേപ ഇടപാടില്‍ പങ്കെടുത്തിട്ടില്ല. ഇന്ത്യയില്‍ പല തന്ത്രപരമായ നിക്ഷേപങ്ങളും നടത്തിയിട്ടുള്ള ആലിബാബ അടുത്തിടെ ഫസ്റ്റ്‌ക്രൈയുടെ ലോജിസ്റ്റിക്‌സ് വിഭാഗമായ എക്‌സ്പ്രസ്ബീസില്‍ നിക്ഷേപം നടത്തിയിരുന്നു.

Comments

comments

Categories: Business & Economy