കേന്ദ്ര ബജറ്റില്‍ ഓരോ മേഖലയും നേടിയതെന്തൊക്കെ?

കേന്ദ്ര ബജറ്റില്‍ ഓരോ മേഖലയും നേടിയതെന്തൊക്കെ?

കാര്‍ഷികം

 • അഞ്ചു കോടി ഗ്രാമീണര്‍ക്കു ഗുണകരമാകുന്ന വിധത്തില്‍ അഞ്ചു ലക്ഷം വൈ-ഫൈ സ്‌പോട്ടുകള്‍
 • കാര്‍ഷിക മേഖലയ്ക്കുള്ള വായ്പകള്‍ 10 ലക്ഷം കോടിയില്‍ നിന്ന് 11 ലക്ഷം കോടിയാക്കി
 • സുഗന്ധവ്യഞ്ജന, ഔഷധ കൃഷിക്ക് 200 കോടി
 • 42 പുതിയ അഗ്രോ പാര്‍ക്കുകള്‍ തുടങ്ങും
 • കര്‍ഷകര്‍ക്കുള്ള കിസാന്‍ കാര്‍ഡിന് സമാനമായ പദ്ധതി മല്‍സ്യബന്ധന രംഗത്തും മൃഗസംരക്ഷണ രംഗത്തും
 • മത്സ്യബന്ധന മേഖലയ്ക്കും മൃഗസംരംക്ഷണ മേഖലയ്ക്കും 10,000 കോടി വകയിരുത്തി
 • മുള അധിഷ്ടിത മേഖലകള്‍ക്ക് 1290 കോടി രൂപ
 • കാര്‍ഷിക വിപണികള്‍ക്കായി 2000 കോടി
 • കാര്‍ഷിക മേഖലയ്ക്കായി ഓപ്പറേഷന്‍ ഗ്രീന്‍ പദ്ധതി, ഇതിനായി 500 കോടി രൂപ വകയിരുത്തി
 • കര്‍ഷകര്‍ക്ക് ചെലവിന്റെ അന്‍പതു ശതമാനമെങ്കിലും കൂടുതല്‍ വരുമാനം ലഭ്യമാക്കുന്നത് സര്‍ക്കാരിന്റെ ലക്ഷ്യം
 • റെക്കോഡ് ഭക്ഷ്യോല്‍പ്പാദനമാണ് രാജ്യത്തുണ്ടാകുന്നത്. ഉല്‍പാദനത്തിനൊപ്പം മികച്ച വില കര്‍ഷകര്‍ക്കു നല്‍കാന്‍ നടപടി സ്വീകരിക്കും
 • 100 കോടി വരെ വരുമാനമുള്ള കൃഷി ഉല്‍പാദക സംഘങ്ങള്‍ക്ക് 100 ശതമാനം നികുതി ഒഴിവു നല്‍കും
 • നീതി ആയോഗും സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച നടത്തി വിളകള്‍ക്കു ഒന്നരമടങ്ങ് താങ്ങുവില ഉറപ്പാക്കും.
 • താങ്ങുവിലയിലെ നഷ്ടം കേന്ദ്ര സര്‍ക്കാര്‍ നികത്തും

റെയ്ല്‍വേ

 • 600 റെയ്ല്‍വേ സ്റ്റേഷനുകള്‍ നവീകരിക്കും.
 • 18,000 കിലോമീറ്റര്‍ റെയ്ല്‍പാത ഇരട്ടിപ്പിക്കും
 • എല്ലാ ട്രെയിനുകളിലും വൈ-ഫൈ,
 • 11,000 ട്രെയ്‌നുകളിലും എല്ലാ സ്‌റ്റേഷനുകളിലും സിസിടിവി സ്ഥാപിക്കാന്‍ 3000 കോടിയുടെ പദ്ധതി
 • 4000 കിലോമീറ്റര്‍ റെയ്ല്‍വേ ലൈന്‍ പുതുതായി വൈദ്യുതീകരിക്കും
 • 36,000 കിലോമീറ്റര്‍ പാത നവീകരണം
 • അതിവേഗ റെയ്ല്‍വേ പദ്ധതിക്ക് ആളുകളെ പരിശീലിപ്പിക്കുന്നതിന് വഡോധരയില്‍ പരിശീലന കേന്ദ്രം.
 • വൈദ്യുതികരണം കൂടുതല്‍ വേഗത്തിലാക്കും

ആരോഗ്യപരിപാലനം

 • 10 കോടി ദരിദ്ര കുടുംബങ്ങള്‍ക്കായി പ്രത്യേക ആരോഗ്യരക്ഷാ പദ്ധതി. ചികില്‍സയ്ക്കായി ഒരു കുടുംബത്തിന് അഞ്ചു ലക്ഷം രൂപയുടെ സഹായം
 • ജില്ലാ ആശുപത്രികള്‍ വികസിപ്പിക്കും. യുപിയില്‍ വരുന്നത് പുതിയതായി 24 മെഡിക്കല്‍ കോളജുകള്‍
 • ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഭാഗമായി രണ്ടു പുതിയ പദ്ധതികള്‍. ഒന്നര ലക്ഷം ആരോഗ്യകേന്ദ്രങ്ങള്‍ പുതുതായി ആരംഭിക്കും.
 • ക്ഷയരോഗികള്‍ക്കു പോഷകാഹാരത്തിന് 600 കോടി.
 • രാജ്യത്തെ മൂന്നു ലോക്‌സഭാ മണ്ഡലങ്ങള്‍ക്ക് ഒന്ന് എന്ന നിലയില്‍ മെഡിക്കല്‍ കോളജുകള്‍

വിദ്യാഭ്യാസം

 • വിദ്യാഭ്യാസ മേഖലയ്ക്ക് ഒരു ലക്ഷം കോടി രൂപ
 • വിദ്യാഭ്യാസ രംഗത്തെ ഡിജിറ്റല്‍വത്കരണം കൂടുതല്‍ വേഗത്തിലാക്കുന്നതിന് നടപടി
 • അന്‍പതു ശതമാനത്തിലധികം പട്ടികവര്‍ഗ ജനസംഖ്യ അഥവാ 20,000 പട്ടികവര്‍ഗക്കാര്‍ അധിവസിക്കുന്ന ബ്ലോക്കുകളില്‍ 2022 ഓടെ നവോദയ വിദ്യാലയങ്ങളുടെ രീതിയില്‍ ഏകലവ്യ സ്‌കൂളുകള്‍ ആരംഭിക്കും.

അടിസ്ഥാന സൗകര്യം

 • വിമാനസര്‍വീസുകളുടെ എണ്ണം അഞ്ചിരട്ടിയായി വര്‍ധിപ്പിക്കും. വിമാനത്താവളങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും.
 • രാജ്യത്തെ വിമാനയാത്രക്കാരുടെ എണ്ണം 100 കോടിയാക്കി ഉയര്‍ത്തും
 • 99 നഗരങ്ങളുടെ സ്മാര്‍ട് സിറ്റി പദ്ധതിക്ക് 2.04 ലക്ഷം കോടി രൂപ വകയിരുത്തി
 • ഈ വര്‍ഷം 9000 കിലോമീറ്റര്‍ ദേശീയപാത നിര്‍മിക്കും.
 • പത്തു നഗരങ്ങളെ ഇന്ത്യയുടെ വിനോദസഞ്ചാര മേഖലയുടെ മുഖങ്ങളായി വളര്‍ത്തും.

സാമൂഹ്യ ക്ഷേമം

 • സ്വന്തമായി സംരംഭം തുടങ്ങുന്നവരെ ലക്ഷ്യമിട്ടുള്ള മുദ്ര പദ്ധതിക്ക് നീക്കിവെച്ചത് 3 ലക്ഷം കോടി രൂപ
 • 5.5 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും
 • അടുത്ത മൂന്നു വര്‍ഷം തൊഴില്‍ ലഭിക്കുന്നവര്‍ക്ക് ഇപിഎഫ് വിഹിതത്തിലേക്ക് 12 % തുക കേന്ദ്രസര്‍ക്കാര്‍ നല്‍കും, സ്ത്രീ ജീവനക്കാര്‍ ആദ്യ മൂന്നു വര്‍ഷങ്ങള്‍ 8 % വിഹിതം നല്‍കിയാല്‍ മതി.
 • നാലു കോടി ദരിദ്രര്‍ക്ക് സൗജന്യ വൈദ്യുതി എത്തിക്കും.
 • സ്വച്ഛ് ഭാരത് പദ്ധതിയില്‍ ഇതുവരെ രാജ്യത്ത് ആറു കോടി ശുചിമുറികള്‍ നിര്‍മിച്ചതായി ധനമന്ത്രി. രണ്ടു കോടി ശുചിമുറികള്‍ കൂടി ലക്ഷ്യമിടുന്നു.
 • ഉജ്വല യോജനയില്‍ ഉള്‍പ്പെടുത്തി രാജ്യത്തെ എട്ടു കോടി ഗ്രാമീണ സ്ത്രീകള്‍ക്ക് സൗജന്യമായി പാചകവാതകം ലഭ്യമാക്കും.
 • ദേശീയ ഉപജീവന മിഷന് 5720 കോടി

നികുതി നിര്‍ദേശം

 • ആദായ നികുതി നിരക്കുകളില്‍ മാറ്റമില്ല.
 • ആരോഗ്യ വിദ്യാഭ്യാസ സെസ് മൂന്നില്‍ നിന്ന് നാലു ശതമാനമാക്കി ഉയര്‍ത്തി.
 • ഓഹരി രംഗത്ത് ദീര്‍ഘകാല നേട്ടത്തിനും നികുതി ഏര്‍പ്പെടുത്താന്‍ നീക്കം.
 • മൊബീല്‍ ഫോണുകളുടെ കസ്റ്റംസ് തീരുവ 15ല്‍ നിന്ന് 20 ശതമാനമാക്കി.
 • മുതിര്‍ന്ന പൗരന്മാര്‍ക്ക് ബാങ്ക് നിക്ഷേപങ്ങളിലെ പലിശ വരുമാനത്തില്‍ 50,000 രൂപ വരെ നികുതി ഒഴിവാക്കി.
 • നികുതി ഇളവ് ലഭ്യമാകുന്ന നിക്ഷേപത്തിന്റെ പരിധി 1,90,000 വരെയാക്കി
 • ചികില്‍സാ ചെലവിലും യാത്രാബത്തയിലും ഏകദേശം 40,000 രൂപ വരെ ഇളവ്.
 • 100 കോടി വരെ വരുമാനമുള്ള കൃഷി ഉല്‍പ്പാദക സംഘങ്ങള്‍ക്ക് 100 ശതമാനം നികുതി ഒഴിവു നല്‍കും.

വ്യവസായം

 • വ്യവസായ സ്ഥാപനങ്ങള്‍ക്കും ആധാര്‍ മാതൃകയില്‍ തിരിച്ചറിയല്‍ രേഖ ഏര്‍പ്പെടുത്തും
 • വാണിജ്യരംഗത്ത് 372 പരിഷ്‌കാരങ്ങള്‍ നടപ്പാക്കും.
 • പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ ലയിപ്പിച്ച് ഒറ്റക്കമ്പനിയാക്കും.
 • 24 പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കും
 • എംഎസ്എംഇ സംരംഭങ്ങളുടെ കോര്‍പ്പറേറ്റ് നികുതി 25 ശതമാനമായി കുറഞ്ഞു
 • ചെറുകിട വ്യവസായങ്ങള്‍ക്ക് കൂടുതല്‍ വായ്പ അനുവദിക്കും
 • 2020ഓടെ 50 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം
 • പ്രതിരോധ മേഖലയില്‍ കൂടുതല്‍ മേക്ക് ഇന്‍ ഇന്ത്യാ പദ്ധതികള്‍, വ്യവസായ സൗഹൃദ സൈനിക പദ്ധതികള്‍ നടപ്പാക്കും
 • ടെക്‌സ്റ്റൈല്‍ മേഖലയ്ക്ക് 7148 കോടി രൂപ

 

 

 

 

 

 

 

 

 

Comments

comments

Categories: Business & Economy

Related Articles