ലോകത്തെ ആദ്യ ഇലക്ട്രിക് ഗിയര്‍ ക്രൂസര്‍ അനാവരണം ചെയ്യും

ലോകത്തെ ആദ്യ ഇലക്ട്രിക് ഗിയര്‍ ക്രൂസര്‍ അനാവരണം ചെയ്യും

പ്രദര്‍ശിപ്പിക്കുന്ന വാഹനങ്ങള്‍ യുഎം മോട്ടോര്‍സൈക്കിള്‍സ് പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി : ലോകത്തെ ആദ്യ ഇലക്ട്രിക് ഗിയര്‍ ക്രൂസര്‍ ഓട്ടോ എക്‌സ്‌പോയില്‍ അനാവരണം ചെയ്യുമെന്ന് യുഎം മോട്ടോര്‍സൈക്കിള്‍സ് പ്രഖ്യാപിച്ചു. ബജാജ് അവഞ്ചര്‍ ക്രൂസ് 220 മോട്ടോര്‍സൈക്കിളുമായി കൊമ്പുകോര്‍ക്കാന്‍ ഓള്‍-ന്യൂ ക്രൂസര്‍ അനാവരണം ചെയ്യുമെന്നും കമ്പനി അറിയിച്ചു. പുതിയ 230 സിസി ലിക്വിഡ് കൂള്‍ഡ് എന്‍ജിന്‍ ഈ ബൈക്കിന് കരുത്ത് പകരും.

ഓട്ടോ എക്‌സ്‌പോയില്‍ പങ്കെടുക്കുന്നതില്‍ വലിയ ആവേശത്തിലാണെന്ന് യുഎം ലോഹിയ ടൂ വീലേഴ്‌സ് സിഇഒ രാജീവ് മിശ്ര പറഞ്ഞു. ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുന്ന ഇരുചക്രവാഹനങ്ങള്‍ അദ്ദേഹം പ്രഖ്യാപിച്ചു. ലോകത്തെ ആദ്യ ഇലക്ട്രിക് ഗിയര്‍ ഹൈ-സ്പീഡ് ക്രൂസര്‍, പുതിയ 230 സിസി ക്രൂസര്‍ എന്നിവ അനാവരണം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. പുതിയ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളും ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കും. 350-450 സിസി ഡിസ്‌പ്ലേസ്‌മെന്റ് പുറപ്പെടുവിക്കുന്ന വി-ട്വിന്‍ എന്‍ജിന്‍ ഈ ബൈക്കിന് കരുത്ത് പകരും.

ബജാജ് അവഞ്ചര്‍ ക്രൂസ് 220 മോട്ടോര്‍സൈക്കിളുമായി കൊമ്പുകോര്‍ക്കാന്‍ ഓള്‍-ന്യൂ ക്രൂസര്‍ അനാവരണം ചെയ്യും

അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള മോഡലുകള്‍ ഏതെല്ലാമെന്ന് യുഎം മോട്ടോര്‍സൈക്കിള്‍സ് തീരുമാനിച്ചുകഴിഞ്ഞു. ഇന്ത്യയില്‍ 300 സിസി-500 സിസി സെഗ്‌മെന്റില്‍ സാന്നിധ്യമറിയിക്കുകയാണ് അമേരിക്കന്‍ കമ്പനിയുടെ ലക്ഷ്യം. റെനഗേഡ് കമാന്‍ഡോ ക്ലാസ്സിക്, റെനഗേഡ് കമാന്‍ഡോ മൊഹാവേ, റെനഗേഡ് കമാന്‍ഡോ, റെനഗേഡ് സ്‌പോര്‍ട്‌സ് എസ് എന്നിവയാണ് നിലവില്‍ വില്‍ക്കുന്നത്.

Comments

comments

Categories: Auto