ഇ-കൊമേഴ്‌സ് വളര്‍ച്ചാനിരക്ക് 26 % ഇടിഞ്ഞു

ഇ-കൊമേഴ്‌സ് വളര്‍ച്ചാനിരക്ക് 26 % ഇടിഞ്ഞു

ബെംഗളൂരു: കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ ഇ-കൊമേഴസ് വളര്‍ച്ചാ നിരക്കില്‍ 26.4 ശതമാനത്തിന്റെ ഇടിവ് സംഭവിച്ചതായി വിപണി ഗവേഷണ സ്ഥാപനമായ ഫോറെസ്റ്റര്‍ റിസര്‍ച്ച് റിപ്പോര്‍ട്ട്. 2013 മുതല്‍ 2015 വരെ മികച്ച വളര്‍ച്ച(100%) നേടിയ മേഖല കഴിഞ്ഞ രണ്ടു വര്‍ഷമായി മന്ദഗതിയിലാണ് മുന്നോട്ടുപോകുന്നത്.

2016 ല്‍ വളര്‍ച്ചയില്‍ 39 ശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്. നോട്ട് അസാധുവാക്കിയ നടപടിയും ഉപഭോക്താക്കള്‍ ചെലവ് ചെയ്യുന്നത് കുറക്കുകയും ചെയ്തതാണ് നിരക്ക് കുറയാന്‍ കാരണമെന്നാണ് സീനിയര്‍ ഫോര്‍കാസ്റ്റ് അനലിസ്റ്റ് സതീഷ് മീന അഭിപ്രായപ്പെടുന്നത്.

Comments

comments

Categories: Business & Economy