ഫ്യൂച്ചര്‍ മാര്‍ക്കറ്റ് നെറ്റ്‌വര്‍ക്കുമായി സ്റ്റാര്‍ ഷോപ്പിംഗ് ലയിക്കുന്നു

ഫ്യൂച്ചര്‍ മാര്‍ക്കറ്റ് നെറ്റ്‌വര്‍ക്കുമായി സ്റ്റാര്‍ ഷോപ്പിംഗ് ലയിക്കുന്നു

ന്യൂഡെല്‍ഹി: പ്രമുഖ ഷോപ്പിംഗ് മാള്‍ നിര്‍മാതാക്കളായ സ്റ്റാര്‍ ഷോപ്പിംഗ് സെന്ററും ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയ്ല്‍ അടിസ്ഥാന സൗകര്യ വികസന വിഭാഗം ഫ്യൂച്ചര്‍ മാര്‍ക്കറ്റ് നെറ്റ്‌വര്‍ക്കും ലയിക്കുന്നു. ഫ്യൂച്ചര്‍ മാര്‍ക്കറ്റ് നെറ്റ്‌വര്‍ക്കിന്റെ അനുബന്ധ കമ്പനിയാണ് ഷോപ്പിംഗ് സെന്ററുകളും മാളുകളും പണിയുകയും നടത്തിക്കുകയും ചെയ്യുന്ന സ്റ്റാര്‍ ഷോപ്പിംഗ് സെന്റര്‍.

ലയനത്തിന്റെ ഭാഗമായി ജനുവരി 20ന് ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ബോര്‍ഡ് മീറ്റിംഗ് നടന്നിരുന്നു. ഫ്യൂച്ചര്‍ ഗ്രൂപ്പുമായുള്ള സ്റ്റാര്‍ ഷോപ്പിംഗ് സെന്ററിന്റെ ലയന പദ്ധതിക്ക് തത്വത്തില്‍ ബോര്‍ഡ്് അംഗീകാരം നല്‍കിക്കഴിഞ്ഞു. ചെലവുകള്‍ കുറയ്ക്കാനും ആനുകൂല്യങ്ങളും ഇളവുകളും ലളിതവത്ക്കരിക്കാനും ഗ്രൂപ്പിന്റെ ഘടന ശക്തിപ്പെടുത്തുന്നതിനും ലയനത്തോടെ സാധ്യമാകുമെന്ന് കമ്പനി വ്യക്തമാക്കുന്നു. ശില്‍പ്പ മാലിക്കും പ്രണയ് സിന്‍ഹയും ചേര്‍ന്ന് 2008 ലാണ് സ്റ്റാര്‍ ഷോപ്പിംഗ് സെന്റര്‍ ആരംഭിച്ചത്. പിന്നീട് ഇതിന്റെ 60 ശതമാനം ഓഹരികളും ഫ്യൂച്ചര്‍ ഗ്രൂപ്പ് സ്വന്തമാക്കുകയായിരുന്നു.

Comments

comments

Categories: Business & Economy