റെനോ ക്വിഡ് സൂപ്പര്‍ഹീറോ എഡിഷന്‍ ഈ മാസം അഞ്ചിന്

റെനോ ക്വിഡ് സൂപ്പര്‍ഹീറോ എഡിഷന്‍ ഈ മാസം അഞ്ചിന്

ക്യാപ്റ്റന്‍ അമേരിക്ക, അയേണ്‍ മാന്‍ എന്നീ തീമുകളിലാണ് സൂപ്പര്‍ഹീറോ എഡിഷന്‍ വരുന്നത്

ന്യൂഡെല്‍ഹി : റെനോ ക്വിഡിന്റെ സൂപ്പര്‍ഹീറോ എഡിഷന്‍ ഫെബ്രുവരി 5 ന് പുറത്തിറക്കും. ക്യാപ്റ്റന്‍ അമേരിക്ക, അയേണ്‍ മാന്‍ എന്നീ തീമുകളിലാണ് സൂപ്പര്‍ഹീറോ എഡിഷന്‍ വരുന്നത്. റെനോ കഴിഞ്ഞ വര്‍ഷം ബ്രസീലില്‍ ‘ഹള്‍ക്ക്’ തീമിലുള്ള ക്വിഡ് അവതരിപ്പിച്ചിരുന്നു.

2015 ല്‍ അവതരിപ്പിച്ചതുമുതല്‍ റെനോയുടെ ബെസ്റ്റ് സെല്ലിംഗ് മോഡലാണ് ക്വിഡ്. ക്വിഡ് ക്ലൈംബര്‍, ക്വിഡ് സെക്കന്‍ഡ് ആനിവേഴ്‌സറി എഡിഷന്‍, ക്വിഡ് ലിവ് ഫോര്‍ മോര്‍ എഡിഷന്‍ എന്നിവ നേരത്തെ പുറത്തിറക്കിയിരുന്നു. ക്യാപ്റ്റന്‍ അമേരിക്ക, അയേണ്‍ മാന്‍, ഹള്‍ക്ക് എന്നിവ മാര്‍വെല്‍ കോമിക്‌സ് പ്രസിദ്ധീകരിക്കുന്ന അമേരിക്കന്‍ കോമിക് ബുക്കിലെ പ്രശസ്ത കഥാപാത്രങ്ങളാണ്. മാര്‍വെല്‍ കഥകളുമായി ബന്ധപ്പെട്ട ഡീകാളുകളും ഡിസൈനും ക്വിഡ് സൂപ്പര്‍ഹീറോ എഡിഷനില്‍ കണ്ടേക്കും.

ക്യാപ്റ്റന്‍ അമേരിക്ക, അയേണ്‍ മാന്‍, ഹള്‍ക്ക് എന്നിവ മാര്‍വെല്‍ കോമിക്‌സ് പ്രസിദ്ധീകരിക്കുന്ന അമേരിക്കന്‍ കോമിക് ബുക്കിലെ പ്രശസ്ത കഥാപാത്രങ്ങളാണ്

ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളുടെ വലിയ ഹിറ്റുകളിലൊന്നാണ് ക്വിഡ് എന്ന മോഡല്‍. യഥാസമയങ്ങളില്‍ ക്വിഡിന്റെ വിവിധ വേരിയന്റുകള്‍ അവതരിപ്പിച്ച് വിപണിയില്‍ നിത്യനൂതനമായി നിലനിര്‍ത്താന്‍ കമ്പനിക്ക് കഴിയുന്നുണ്ട്.

സൂപ്പര്‍ഹീറോ എഡിഷന്റെ എന്‍ജിനുകളില്‍ മാറ്റമുണ്ടാകില്ല. 0.8 ലിറ്റര്‍, 3 സിലിണ്ടര്‍ എന്‍ജിന്‍ 53 ബിഎച്ച്പി കരുത്തും 72 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 1.0 ലിറ്റര്‍ എന്‍ജിന്‍ 67 ബിഎച്ച്പി കരുത്തും 91 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍, എഎംടി എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. ക്വിഡ് സൂപ്പര്‍ഹീറോ എഡിഷന്റെ വില നിലവിലെ മോഡലുകളേക്കാള്‍ അല്‍പ്പം ഉയര്‍ന്നതായിരിക്കും.

Comments

comments

Categories: Auto