ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് റിയല്‍ എസ്റ്റേറ്റ് രംഗം

ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് റിയല്‍ എസ്റ്റേറ്റ് രംഗം

2022 ഓടെ എല്ലാവര്‍ക്കും വീടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ റിയല്‍റ്റി ബിസിനസിന് കൂടുതല്‍ ഇളവുകള്‍ വേണമെന്ന് ഈ രംഗവുമായി ബന്ധപ്പെട്ടവര്‍ ആവശ്യപ്പെടുന്നു

കേന്ദ്ര ബജറ്റാണ് ഏവരുടേയും ചിന്തയിലിപ്പോള്‍, റിയല്‍ എസ്റ്റേറ്റ് മേഖലയിലെ സാഹചര്യവും വ്യത്യസ്തമല്ല. സ്വന്തം ആവശ്യങ്ങളുടെ പട്ടിക തയാറാക്കിക്കഴിഞ്ഞു റിയല്‍റ്റി രംഗവും. സര്‍ക്കാര്‍ തങ്ങളോട് പൂര്‍ണമായും നീതി പുലര്‍ത്തുമെന്നും റിയല്‍ എസ്റ്റേറ്റ് മേഖല പ്രതീക്ഷിക്കുന്നു. ജിഎസ്ടി നിരക്കില്‍ കുറവ് വരുത്തുകയെന്നതാണ് ഈ രംഗത്തിന്റെ ആവശ്യങ്ങളില്‍ ഏറ്റവും പ്രധാനം.

ബില്‍ഡറില്‍ നിന്നുള്ള സേവനം ലഭ്യമാകുന്നതായി കണക്കാക്കുന്നതുകൊണ്ട് നിര്‍മാണത്തിലിരിക്കുന്ന ഒരു പ്രോപ്പര്‍ട്ടിക്കായി കാശു മുടക്കിയ ഉപഭോക്താവ് 12 ശതമാനം ചരക്ക് സേവന നികുതി (ജിഎസ്ടി)യാണ് നല്‍കേണ്ടിവരുന്നത്. 2022 ഓടെ എല്ലാവര്‍ക്കും വീടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ റിയല്‍റ്റി ബിസിനസിന് കൂടുതല്‍ ഇളവുകള്‍ വേണമെന്ന് ഈ രംഗവുമായി ബന്ധപ്പെട്ടവര്‍ ആവശ്യപ്പെടുന്നു.

സമ്പദ് വ്യവസ്ഥയുടെ നില മെച്ചപ്പെടുത്തുന്നതിന് വേണ്ടി പോയവര്‍ഷം റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി ആക്റ്റ്് (റെറ), ജിഎസ്ടി തുടങ്ങിയ പരിഷ്‌കാരങ്ങളുടെ ഒരു പരമ്പര തന്നെ സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഈ പരിഷ്‌കരണങ്ങള്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തെ കുറച്ചൊക്കെ പ്രതികൂലമായി ബാധിക്കുകയുണ്ടായി. എന്നാല്‍ പിന്നീട് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടു. എല്ലാത്തിനും അതിന്റേതായ നേട്ടങ്ങളും കോട്ടങ്ങളുമുണ്ടെന്നിരിക്കെ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഇത് രണ്ടും അഭിമുഖീകരിക്കേണ്ടിവന്നു. എങ്കിലും പദ്ധതികളുടെ ലോഞ്ചിംഗുകളിലൂടെയും മികച്ച പദ്ധതികളിലൂടെയും റിയല്‍ എസ്റ്റേറ്റ് രംഗം പിടിച്ചുനിന്നു. പോയവര്‍ഷത്തിലെ പരിഷ്‌കാരങ്ങളുടെ ഫലമായി ബജറ്റ് പ്രഖ്യാപനങ്ങള്‍ മേഖലയ്ക്ക് സഹായകരമാകുമെന്നാണ് ഡെവലപ്പര്‍മാര്‍ വിശ്വസിക്കുന്നത്. ജിഎസ്ടിയെ കുറിച്ച് ബില്‍ഡര്‍മാരുടെ വ്യത്യസ്ത കാഴ്ച്ചപ്പാടുകള്‍ ചുവടെ:

2017 ല്‍ റിയല്‍ എസ്റ്റേറ്റ് രംഗം പല പ്രതിസന്ധികളെയും അഭിമുഖീകരിച്ചു. വീടു വാങ്ങുന്നവരെ സംരക്ഷിക്കുന്നതിന് ആ വര്‍ഷം മേയിലാണ് റെറ പ്രാബല്യത്തില്‍ വന്നത്. അതു പരിഗണിക്കുമ്പോള്‍ ഇത്തവണത്തെ ബജറ്റില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് ദീര്‍ഘകാലത്തേക്ക് ഉപഭോക്താക്കളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പുവരുത്തുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. വിവിധങ്ങളായ നികുതികള്‍ എടുത്തുകളഞ്ഞുകൊണ്ട് പിന്നിട്ട വര്‍ഷം തന്നെ കേന്ദ്രം ജിഎസ്ടിയും നടപ്പിലാക്കുകയുണ്ടായി. വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും അനുകൂലമായ വിധത്തിലുള്ള നിബന്ധനകളിലൂടെയും വ്യവസ്ഥകളിലൂടെയും മികച്ച ഫലങ്ങളാണ് 2018ല്‍ റിയല്‍റ്റി ലോകം പ്രതീക്ഷിക്കുന്നത്.

ഈ മേഖലയെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിന് ആദ്യമായി വീടു വാങ്ങുന്നവര്‍ക്ക് പ്രചോദനമാകുന്ന തരത്തില്‍ ഇളവുകള്‍ നല്‍കണം. ഈ രംഗവുമായി ബന്ധപ്പെട്ടവര്‍ക്ക് ആഹ്ലാദം പകരുന്ന വിധത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തിന് അത്തരം ആനുകൂല്യങ്ങള്‍ പ്രോത്സാഹനജനകമായിരിക്കും. ഡെവലപ്പര്‍മാര്‍ അവരുടെ നിലവിലുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ശ്രദ്ധിക്കുന്നത് പോലെ റെഡി ടു മൂവ് ആസ്തികള്‍ക്കും ഊന്നല്‍ നല്‍കേണ്ടതുണ്ട്.

രവിഷ് കപൂര്‍, ഡയറക്റ്റര്‍, എലാന്‍ ഗ്രൂപ്പ്

നടപ്പു സാമ്പത്തിക വര്‍ഷത്തിലെ അവസാന ബജറ്റ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഇന്ന് അവതരിപ്പിക്കുകയാണ്. ലോകമെമ്പാടുമുള്ള സാമ്പത്തിക വിപണികള്‍ ദുര്‍ബലമായ സമയമാണിപ്പോള്‍. അതിനാല്‍ റിയല്‍റ്റി ഉപഭോക്താക്കള്‍ക്ക് ഗുണം നല്‍കും വിധം മേഖലയുടെ വികസനത്തിന് സഹായിക്കുന്ന, കൂടുതല്‍ വലിയ മികച്ച നിക്ഷേപങ്ങള്‍ കൊണ്ടുവരാന്‍ ഉതകുന്ന തരത്തിലെ ശ്രദ്ധ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ.

വരാനിരിക്കുന്ന ബജറ്റ് വാടക വരുമാനത്തില്‍ സ്റ്റാന്‍ഡേഡ് ഡിഡക്ഷന്‍ ലിമിറ്റ് വര്‍ധിപ്പിച്ചേക്കാം. ഇത് കൂടുതല്‍ പേരെ സ്വന്തം ഭവനമെന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ പ്രാപ്തമാക്കിയേക്കും. പ്രതീക്ഷിച്ചതനുസരിച്ച് ഡെവലപ്പര്‍മാര്‍ അവരുടെ നിലവിലുള്ള പ്രൊജക്റ്റുകള്‍ പൂര്‍ത്തിയാക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളതിനാല്‍ റെഡി ടു മൂവ് പദ്ധതികള്‍ക്ക് പ്രത്യേക മുന്‍ഗണന ലഭിച്ചേക്കാം.

സമ്പദ് വ്യവസ്ഥയുടെ നില മെച്ചപ്പെടുത്തുന്നതിന് വേണ്ടി പോയവര്‍ഷം റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി ആക്റ്റ് (റെറ), ജിഎസ്ടി തുടങ്ങിയ പരിഷ്‌കാരങ്ങളുടെ ഒരു പരമ്പര തന്നെ സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഈ പരിഷ്‌കരണങ്ങള്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തെ കുറച്ചൊക്കെ പ്രതികൂലമായി ബാധിക്കുകയുണ്ടായി. എന്നാല്‍ പിന്നീട് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടു

രാഹുല്‍ സിംഗ്ല, ഡയറക്റ്റര്‍, മാപ്‌സ്‌കോ ഗ്രൂപ്പ്

എന്നാല്‍ മറുവശത്ത് ജിഎസ്ടി നടപ്പിലാക്കിയതിന് ശേഷവും നിലനിര്‍ത്തിയിട്ടുള്ള സ്റ്റാമ്പ് ഡ്യൂട്ടി എടുത്തുകളയാന്‍ സര്‍ക്കാരിനോട് ഡെവലപ്പര്‍മാര്‍ ആവശ്യപ്പെടുന്നു. പല സംസ്ഥാനങ്ങളിലും സ്റ്റാമ്പ് ഡ്യൂട്ടി നിരക്കുകള്‍ വ്യത്യസ്തമായത് കാരണം വീട് വാങ്ങുന്നവര്‍ക്ക് ചെലവ് കൂടുന്നുണ്ട്. സ്റ്റാമ്പ് ഡ്യൂട്ടി നിര്‍ത്തലാക്കുന്നതിനെ കുറിച്ച് ബില്‍ഡര്‍മാര്‍ പറയുന്നത് എന്തെന്നു നോക്കാം:

വളരെ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തെയാണ് റിയല്‍റ്റി മേഖല അഭിമുഖീകരിക്കുന്നത്. അതിനാല്‍ ചില നടപടികള്‍ ഈ മേഖലയ്ക്ക് ആശ്വാസം നല്‍കുമെന്ന വിശ്വാസത്തിലാണ് ഞങ്ങള്‍. സ്റ്റാമ്പ് ഡ്യൂട്ടി കൂടുന്നതിനനുസരിച്ച് ആസ്തിയുടെ മൊത്തം ചെലവ് വര്‍ധിക്കുമെന്നതിനാല്‍ ബജറ്റില്‍ സ്റ്റാമ്പ് ഡ്യൂട്ടി കുറയ്ക്കുമെന്ന കണക്കുകൂട്ടലില്‍ തന്നെയാണ് റിയല്‍റ്റി മേഖല.
2016-17 സാമ്പത്തിക വര്‍ഷത്തില്‍ ഭവനവായ്പ എടുത്തവര്‍ക്ക് 50000 രൂപയുടെ വര്‍ധിത നികുതി ഇളവ് ലഭിക്കുമെന്നതിനാല്‍ ആദ്യമായി വീടു വാങ്ങുന്നവര്‍ക്ക് ഇന്‍കം ടാക്‌സ് ആക്റ്റിന്റെ സെക്ഷന്‍ 80 ഇഇ ഗുണം ചെയ്യുന്നുണ്ട്. ഉപഭോക്താക്കളുടെ താല്‍പര്യത്തിന് ഉണര്‍വേകുന്നതിന് ഈ ഇളവ് 2018ലും നീട്ടിനല്‍കണം.
നിര്‍മാണത്തിലിരിക്കുന്നതടക്കമുള്ള നിരവധി ആസ്തികള്‍ക്കായി ജിഎസ്ടി അനുബന്ധ നിരക്കുകളില്‍ കൂടുതല്‍ വ്യക്തതയുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.

വിനീത് റെലിയ, മാനേജിംഗ് ഡയറക്റ്റര്‍, സരെ ഹോംസ്

റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് പശ്ചാത്തല സൗകര്യ പദവി അനുവദിക്കുകയെന്നതാണ് വരാനിരിക്കുന്ന ബജറ്റിന് മുന്നില്‍വയ്ക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആവശ്യം. കുറഞ്ഞ പലിശ നിരക്കില്‍ ഡെവലപ്പര്‍മാര്‍ക്ക് ധനസഹായം ലഭിക്കുന്നതിലേക്ക് ഇതു നയിക്കും. അടിസ്ഥാന സൗകര്യപദവി നല്‍കുന്നതിനെ കുറിച്ച് ബിഡിഐ ഗ്രൂപ്പിന്റെ കാഴ്ച്ചപ്പാട്:

ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന പുതിയ സാമ്പത്തിക വര്‍ഷത്തിന് വേണ്ടി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ അവസാനത്തെ പൂര്‍ണ്ണ ബജറ്റാണ് അദ്ദേഹം ഇന്ന് അവതരിപ്പിക്കാന്‍ പോകുന്നത്. രാജ്യത്തിന്റെ ജിഡിപി ഉയര്‍ത്തുന്നതിനായി അടിസ്ഥാന സൗകര്യ വികസന മേഖലയിലും ഭവന മേഖലയിലും ബജറ്റ് കൂടുതല്‍ ശ്രദ്ധവെയ്ക്കുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ മിതമായ നിരക്കിലുള്ള പദ്ധതികള്‍ നടപ്പാക്കുന്ന വിഭാഗത്തിന് അടിസ്ഥാന സൗകര്യ പദവി നല്‍കിയിരുന്നു. ഇതിനാല്‍ 2022 ഓടെ എല്ലാവര്‍ക്കും വീടെന്ന എന്‍ഡിഎ സര്‍ക്കാരിന്റെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനായി ഈ മേഖലയെ ഇത്തവണ കൂടുതല്‍ പരിഗണിക്കുമെന്ന പ്രത്യാശയിലാണ് ഞങ്ങള്‍. ആവശ്യകതകളുടെ ഏകീകരണവും വിപണിയുടെ പുരോഗതിയുമാണ് ഉപഭോക്താക്കള്‍ 2017ല്‍ പ്രതീക്ഷിച്ചത്. റെറ സുതാര്യത കൊണ്ടുവരുമെന്നും ജിഎസ്ടി റിയല്‍റ്റി രംഗത്തെ ലളിതമാക്കുമെന്നും ഞങ്ങളും കരുതി. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ രണ്ടും യാഥാര്‍ത്ഥ്യമായില്ല. ബജറ്റില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ബാധകമായ ജിഎസ്ടി കുറയ്ക്കുമെന്നും വാങ്ങുന്നവര്‍ക്കും ഡെവലപ്പര്‍മാര്‍ക്കും അനുകൂലമാകുന്ന തരത്തിലുള്ള പരിഷ്‌കാരങ്ങള്‍ ആവിഷ്‌കരിക്കുമെന്നും കരുതുന്നു –

സുമിത് ബെറി, മാനേജിംഗ് ഡയറക്റ്റര്‍, ബിഡിഐ ഗ്രൂപ്പ്

ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പരിഷ്‌കാരങ്ങളും ബജറ്റിലുണ്ടാകുമെന്ന് റിയല്‍ എസ്റ്റേറ്റ് മേഖല പ്രതീക്ഷിക്കുന്നുണ്ട്.

Comments

comments

Categories: Slider, Top Stories