ജീപ്പ് കോംപസ് ട്രെയ്ല്‍ഹോക് ഇന്ത്യയില്‍ ഈ വര്‍ഷമെത്തും

ജീപ്പ് കോംപസ് ട്രെയ്ല്‍ഹോക് ഇന്ത്യയില്‍ ഈ വര്‍ഷമെത്തും

ട്രെയ്ല്‍ഹോക് വേര്‍ഷന് സ്റ്റാന്‍ഡേഡ് ജീപ്പ് കോംപസിനേക്കാള്‍ 20 മില്ലി മീറ്റര്‍ ഉയരം കൂടുതലാണ്

ന്യൂഡെല്‍ഹി : ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യന്‍ വിപണിയില്‍ ജീപ്പ് കോംപസ് ട്രെയ്ല്‍ഹോക് അവതരിപ്പിക്കും. നിലവിലെ മോഡലിന് നല്‍കിയിരിക്കുന്ന അതേ എന്‍ജിന്‍ ഓപ്ഷനുകള്‍ തന്നെയായിരിക്കും ഈ ഓഫ്-റോഡ് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനത്തിന് ലഭിക്കുന്നത്. 2.0 ലിറ്റര്‍ ഡീസല്‍, 1.4 ലിറ്റര്‍ പെട്രോള്‍ എന്നിവയാണ് എന്‍ജിനുകള്‍. പുണെയിലെ എഫ്‌സിഎ പ്ലാന്റിലായിരിക്കും കാര്‍ നിര്‍മ്മിക്കുന്നത്.

ട്രെയ്ല്‍ഹോക് വേര്‍ഷന് സ്റ്റാന്‍ഡേഡ് ജീപ്പ് കോംപസ് മോഡലിനേക്കാള്‍ 20 മില്ലി മീറ്റര്‍ ഉയരം കൂടുതലാണ്. ഈ ഓഫ്-റോഡ് വേരിയന്റിന് ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍ സിസ്റ്റം സ്റ്റാന്‍ഡേഡായി ലഭിക്കും. പ്രത്യേക അലോയ് വീലുകള്‍, ബ്ലാക്ക് ബോണറ്റ് ഡീകാള്‍, സ്‌കിഡ് പ്ലേറ്റുകള്‍ തുടങ്ങിയവ സ്റ്റാന്‍ഡേഡ് മോഡലില്‍നിന്ന് ജീപ്പ് കോംപസ് ട്രെയ്ല്‍ഹോക്കിനെ വ്യത്യസ്തമാക്കുന്നു. മുമ്പത്തേക്കാള്‍ നല്ല റിക്കവറി ഹുക്കുകളും ലഭിച്ചിരിക്കുന്നു. ജീപ്പ് കോംപസ് സ്റ്റാന്‍ഡേഡ് മോഡലിനേക്കാള്‍ ബോള്‍ഡ് ലുക്ക് തോന്നിപ്പിക്കുന്നവിധം ട്രെയ്ല്‍ഹോക്ക് വേര്‍ഷന്റെ മുന്‍, പിന്‍ ബംപറുകള്‍ പുനര്‍രൂപകല്‍പ്പന ചെയ്തിരിക്കുന്നു.

പുതിയ ആക്റ്റീവ് ഡ്രൈവ് ലോ റേഞ്ച് 4 വീല്‍ ഡ്രൈവ് സിസ്റ്റമാണ് ജീപ്പ് കോംപസ് ട്രെയ്ല്‍ഹോക്കിന്റെ പ്രധാന സവിശേഷതകളിലൊന്ന്

പുതിയ ആക്റ്റീവ് ഡ്രൈവ് ലോ റേഞ്ച് 4 വീല്‍ ഡ്രൈവ് സിസ്റ്റമാണ് ജീപ്പ് കോംപസ് ട്രെയ്ല്‍ഹോക്കിന്റെ പ്രധാന സവിശേഷതകളിലൊന്ന്. എല്ലാവിധ ഭൂപ്രതലങ്ങളിലൂടെയും അനായാസം ഡ്രൈവ് ചെയ്യാന്‍ ഈ ഫീച്ചര്‍ സഹായിക്കും. ഓഫ്-റോഡ്, സ്‌പോര്‍ടിയര്‍ ഫീച്ചറുകള്‍ ഉള്ളതിനാല്‍ ട്രെയ്ല്‍ഹോക്ക് വേര്‍ഷന് ജീപ്പ് കോംപസ് സ്റ്റാന്‍ഡേഡ് മോഡലിനേക്കാള്‍ വില കൂടുതലായിരിക്കും.

Comments

comments

Categories: Auto