ഹോണ്ട ഡീലര്‍ഷിപ്പ് തൃപ്പൂണിത്തുറയില്‍

ഹോണ്ട ഡീലര്‍ഷിപ്പ് തൃപ്പൂണിത്തുറയില്‍

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ പുതിയ ഡീലര്‍ഷിപ്പ് വയലറ്റ് ഹോണ്ട’ എറണാകുളം തൃപ്പൂണിത്തുറയില്‍ ആരംഭിച്ചു.

കഴിഞ്ഞ അര ദശകത്തിനിടെ കേരളത്തിലെ ഉപഭോക്താക്കള്‍ ആദ്യം തെരഞ്ഞെടുക്കുന്ന ടൂവീലറായി ഹോണ്ട മാറി കഴിഞ്ഞെന്നും നിര്‍ണായക വിപണി എന്ന നിലയില്‍ കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സേവനങ്ങളും ഉല്‍പ്പന്നങ്ങളും എത്തിക്കാന്‍ സൗകര്യങ്ങള്‍ ഒരുക്കുകയാണെന്നും ഹോണ്ടയുടെ 239-ാം അംഗീകൃത ഡീലര്‍ഷിപ്പ് തൃപ്പൂണിത്തുറയില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രസിഡന്റും സിഇഒയുമായ മിനോരു കാറ്റോ പറഞ്ഞു. മികച്ച സേവനങ്ങള്‍ നല്‍കി തൃപ്പുണിത്തുറയിലെ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താന്‍ വയലറ്റ് ഹോണ്ട ടീമിന് കഴിയട്ടെയെന്നും അദേഹം ആശംസിച്ചു.

16,000 ചതുരശ്ര അടിയിലുള്ള വയലറ്റ് ഹോണ്ടയില്‍ നൂതനമായ 4എസ് സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സെയില്‍സ്, സര്‍വീസ്, സ്‌പെയര്‍ പാര്‍ട്ട്‌സ് എന്നിവയും ഹോണ്ടയുടെ നാലാമത്തെ നൂതന എസ് സൗകര്യമായ സേഫ്റ്റി റൈഡിംഗ്് പ്രമോഷനും ഇവിടെ ഒരുക്കിയിട്ടുണ്ട്.

സ്‌കൂട്ടര്‍, മോട്ടോര്‍സൈക്കിള്‍ എന്നിവയുടെ വലിയൊരു ശ്രേണി തന്നെ തൃപ്പൂണിത്തുറയ്ക്കായി വയലറ്റ് ഹോണ്ട അവതരിപ്പിക്കുന്നു. സ്‌കൂട്ടറുകള്‍ (ആക്റ്റീവ 4ജി, ഡിയോ, ഏവിയേറ്റര്‍, ആക്റ്റീവ ഐ, ക്ലിക്ക്, എന്നിവയുള്‍പ്പെട്ട 110 സിസി സ്‌കൂട്ടറുകള്‍, പുതിയ ഗ്രാസിയ, ആക്റ്റീവ 125 എന്നിങ്ങനെ 125 സിസി സ്‌കൂട്ടറുകള്‍, നവി), മോട്ടോര്‍സൈക്കിള്‍ (110സിസി-സിഡി 110 ഡ്രീം, ഡ്രീം നിയോ, ഡ്രീം യുഗ, ലിവോ, 125 സിസി-സിബി ഷൈന്‍, സിബി ഷൈന്‍ എസ്പി, 150 സിസി-സിബി യൂണികോണ്‍, 160 സിസി -സിബി യൂണികോണ്‍ 160, സിബി ഹോര്‍ണെറ്റ് 160ആര്‍) എന്നിങ്ങനെ നീളുന്നു പട്ടിക.

ഹോണ്ടയുടെ ജീവനക്കാര്‍ ഏറ്റവും മികച്ച വില്‍പ്പന-വില്‍പ്പനാനന്തര സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും. ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് ഏറ്റവും മുന്തിയ പരഗണനയാണ് നല്‍കുന്നത്. നിലവിലുള്ള ഹോണ്ട ഉപഭോക്താക്കളെയും ജപ്പാനില്‍ നിന്നും ഇറക്കുമതി ചെയ്ത റൈഡിംഗ് സിമുലേറ്ററുകള്‍ ഘടിപ്പിച്ചിട്ടുളള സ്വതന്ത്ര ഹോണ്ട റൈഡര്‍മാരെയും വയലാറ്റ് ഹോണ്ട ശാക്തീകരിക്കും.

 

 

Comments

comments

Categories: Auto, Business & Economy