ഒമാന്‍ കമ്പനിക്ക് വമ്പന്‍ കരാര്‍

ഒമാന്‍ കമ്പനിക്ക് വമ്പന്‍ കരാര്‍

ജക്കാര്‍ത്ത: ബോന്‍ടാംഗില്‍ 10 ബില്ല്യണ്‍ ഡോളര്‍ മുതല്‍മുടക്കില്‍ പുതിയ റിഫൈനറി നിര്‍മിക്കുന്നതിനുള്ള തയാറെടുപ്പിലാണ് ഇന്തോനേഷ്യയുടെ പെര്‍ടാമിന കമ്പനി. ഇതിനായി പങ്കാളികളെ ഉള്‍പ്പെടുത്തി ഒരു കണ്‍സോര്‍ഷ്യം രൂപീകരിച്ചതയായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ഡയറക്റ്റര്‍ (റിഫൈനറി മെഗാ പ്രൊജക്റ്റ്‌സ് ആന്‍ഡ് പെട്രോകെമിക്കല്‍സ്) ആര്‍ദി എന്‍ മൊകൊംബംഗ് പറഞ്ഞു.

ദക്ഷിണ കിഴക്കന്‍ ഏഷ്യയിലെ വലിയ എണ്ണ ഇറക്കമുതി രാജ്യങ്ങളിലൊന്നാണ് ഇന്തോനേഷ്യ. ആഭ്യന്തര അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി എണ്ണ ഇറക്കുമതി തുക കുറയ്ക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ഇതിനായാണ് സര്‍ക്കാര്‍ കമ്പനിയായ പെര്‍ടമിന ശ്രമിക്കുന്നത്. ബോന്‍ടാംഗ് കേന്ദ്രം വികസിപ്പിക്കുന്നതിനായി പ്രധാനമായും കമ്പനി ആശ്രയിക്കുന്നത് ഒമാനിലെ ഓവര്‍സീസ് ഓയ്ല്‍ ആന്‍ഡ് ഗ്യാസ് കമ്പനിയെയും കോസ്‌മോ ഓയ്ല്‍ ഇന്റര്‍നാഷണലിനെയുമാണ്.

ഒമാന്‍ സര്‍ക്കാരാണ് പദ്ധതിക്കായി മുതല്‍മുടക്കുന്നത്. പെര്‍ടമിനയ്ക്ക് 10 ശതമാനം ഓഹരി പുതിയ റിഫൈനറിയിലുണ്ടാകും. റിഫൈനറിക്ക് 20 ശതമാനം ക്രൂഡ് ഓയ്ല്‍ നല്‍കേണ്ടത് പെര്‍ടമിനയും ശേഷിക്കുന്നത് ഒമാനുമാണ്. 2025 ആകുമ്പോഴേക്കും റിഫൈനറി പ്രവര്‍ത്തനക്ഷമമാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

Comments

comments

Categories: Arabia