300 മില്ല്യണ്‍ ഡോളര്‍ സമാഹരിച്ച് കീപ്‌ഫേസ്

300 മില്ല്യണ്‍ ഡോളര്‍ സമാഹരിച്ച് കീപ്‌ഫേസ്

ദുബായ്: സീഡ് റൗണ്ട് ഫണ്ടിംഗില്‍ 300 ദശലക്ഷം ഡോളര്‍ സമാഹരിച്ച് പുതിയ പദ്ധതികള്‍ക്കുള്ള തയാറെടുപ്പിലാണ് ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്‍ഫഌവന്‍സര്‍ മാര്‍ക്കറ്റിംഗ് പ്ലാറ്റ്‌ഫോമായ കീപ്‌ഫേസ്. ഗള്‍ഫ് മേഖലയിലുള്ള ഒരു സ്വകാര്യ വെഞ്ച്വര്‍ കാപിറ്റില്‍ സ്ഥാപനത്തില്‍ നിന്നാണ് കീപ്‌ഫേസ് നിക്ഷേപം സമാഹരിച്ചിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ സ്വാധീനം ചെലുത്താന്‍ കഴിവുള്ളവരുമായി ബ്രാന്‍ഡുകളെയും പരസ്യ ഏജന്‍സികളെയും ബന്ധിപ്പിച്ചുകൊടുക്കുന്ന പ്ലാറ്റ്‌ഫോമാണ് കീപ്‌ഫേസ്. ഇതുവരെ കീപ്‌ഫേസില്‍ 2,000 ഇന്‍ഫഌവന്‍സര്‍മാര്‍ സജീവമായിട്ടുണ്ട്. 50 ബ്രാന്‍ഡുകളും വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ബിഗ് ഡാറ്റ ഉപയോഗിച്ചാണ് ഞങ്ങള്‍ സോഷ്യല്‍ മീഡിയ താരങ്ങളെ വേര്‍തിരിക്കുന്നത്. ഓട്ടോമാറ്റിക്കായി തന്നെ ബ്രാന്‍ഡുകള്‍ക്ക് അനുയോജ്യമായ സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ ആരെല്ലാമാണെന്ന് പ്ലാറ്റ്‌ഫോം കാണിക്കുന്നു-സംരംഭത്തിന്റെ ചീഫ് എക്‌സിക്യൂട്ടിവ് വാജിഫ് അബ്ബസോവ് പറുന്നു.

കീപ് ഫേസുമായി സഹകരണത്തിലേര്‍പ്പെട്ട ബ്രാന്‍ഡുകളുമായി ബന്ധപ്പെട്ട കണ്ടന്റ് ഈ സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ ഷെയര്‍ ചെയ്യുകയും വരുമാനമുണ്ടാക്കുകയും ചെയ്യുന്നു. ഇതാണ് ബിസിനസ് മോഡല്‍.

ഉപഭോക്താക്കളുടെയും ഫ്രീലാന്‍സര്‍മാരുടെയും ആവശ്യകത കൂടിയതോടെ തങ്ങളുടെ ടീം വികസിപ്പിക്കേണ്ടതുണ്ടെന്നും സമാഹരിച്ച തുക അതിനായിട്ടാകും ഉപയോഗിക്കുകയെന്നും അബ്ബസോവ് പറഞ്ഞു.

Comments

comments

Categories: Arabia