പശ്ചാത്തലസൗകര്യ നിക്ഷേപങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കണം

പശ്ചാത്തലസൗകര്യ നിക്ഷേപങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കണം

വരുമാനത്തിന്റെ നികുതിയിതര ഉറവിടങ്ങളില്‍ ബജറ്റ് ശ്രദ്ധിക്കേണ്ടതുണ്ട്. പ്രധാനമായും ഇന്ത്യന്‍ റെയ്ല്‍വേ, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) എന്നിവ പോലുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ കീഴില്‍ വെറുതെ കിടക്കുന്ന ഭൂമി ഭാഗികമായി ധനസമ്പാദനത്തിന് ഉപയോഗിക്കുന്നതിന് പ്രാധാന്യം നല്‍കണം

കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി 2018ലേക്കുള്ള ബജറ്റ് അവതരിപ്പിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. നിക്ഷേപവും വളര്‍ച്ചയും പ്രോത്സാഹിപ്പിക്കാന്‍ രണ്ട് കാര്യങ്ങളില്‍ ധനമന്ത്രി നിര്‍ബന്ധമായും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഒന്ന്, പൊതു മേഖല സ്ഥാപനങ്ങളുടെ വെറുതെ കിടക്കുന്ന ഭൂമി അടിസ്ഥാനസൗകര്യ പദ്ധതികള്‍ക്കായി വിട്ടുകൊടുത്ത് വരുമാനമുണ്ടാക്കുന്ന രീതി (ലാന്‍ഡ് ബാങ്ക് മോണിറ്റൈസേഷന്‍) കാര്യപ്രാപ്തിയോടെ നടപ്പാക്കണം. രണ്ട്, റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റുകളും (റെയ്റ്റ്‌സ്) ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റുകളും (ഇന്‍വിറ്റ്‌സ്) പുറത്തിറക്കുന്ന ഡെറ്റ് നിക്ഷേപ മാര്‍ഗ്ഗങ്ങളില്‍ നിന്നുള്ള വരുമാനത്തെ പൂര്‍ണമായും നികുതിയില്‍ നിന്ന് ഒഴിവാക്കണം.

വരുമാനത്തിന്റെ നികുതിയിതര ഉറവിടങ്ങളില്‍ ബജറ്റ് ശ്രദ്ധിക്കേണ്ടതുണ്ട്. പ്രധാനമായും ഇന്ത്യന്‍ റെയ്ല്‍വേ, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) എന്നിവ പോലുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ കീഴില്‍ വെറുതെ കിടക്കുന്ന ഭൂമി ഭാഗികമായി ധനസമ്പാദനത്തിന് ഉപയോഗിക്കുന്നതിന് പ്രാധാന്യം നല്‍കണം. ഇത് ഇന്ത്യയിലെ രണ്ട് പ്രധാന പ്രശ്‌നങ്ങള്‍ പരിഹരിക്കും. അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്കുള്ള ഭൂമിയുടെ അഭാവം, അടിസ്ഥാന സൗകര്യത്തിനായുള്ള ഫിനാന്‍സിംഗിന്റെ അഭാവം എന്നിവയാണവ. ഉന്നത മൂല്യമുള്ളതും എന്നാല്‍ നിഷ്‌ക്രിയമായി കിടക്കുകയും ചെയ്യുന്ന ആസ്തികളുടെ ഫലപ്രദമായ ഉപയോഗത്തിലേക്കും ഇത് നയിക്കുന്നു. അടിസ്ഥാനസൗകര്യത്തിനായി ഉപയോഗിച്ച ഭൂമി, ഫലപ്രദമായ കാര്യങ്ങള്‍ക്കായിരിക്കും പ്രയോജനപ്പെടുത്തുന്നത്. അതിനാല്‍ തന്നെ ചെറുപ്പക്കാരുടെ, വളര്‍ന്നു വരുന്ന തലമുറയുടെ ഏറ്റവും വലിയ ആവശ്യകതയായ തൊഴിലും ഇത് സൃഷ്ടിക്കുന്നു.

പൊതു മേഖല സ്ഥാപനങ്ങള്‍ക്കു കീഴിലെ ഭൂമി വിട്ടുകൊടുത്ത് വരുമാനമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പതിറ്റാണ്ടുകളായി നടക്കുന്നുണ്ടെങ്കിലും ഇതിനായി പൂര്‍ണ ഘടനയുള്ള നയവുമായും ആ നയം പ്രാവര്‍ത്തികമാക്കുന്നതുമായും ബന്ധപ്പെട്ട് വളരെ കുറച്ചു കാര്യങ്ങള്‍ മാത്രമേ ചെയ്തിട്ടുള്ളു. സംഖ്യകളെ ലളിതമായി സൂചിപ്പിച്ചു പോകുന്നതിനുമപ്പുറം ഇത്തരത്തില്‍ ഭൂമി വിട്ടുകൊടുത്ത് വരുമാനമുണ്ടാക്കുന്നത് സംബന്ധിച്ച തന്ത്രം ആസൂത്രണം ചെയ്യേണ്ടത് അത്യാവശ്യമാണ്.

യുഎസിലെ മുനിസിപ്പല്‍ ബോണ്ടിന്റെ മാതൃകയില്‍ റെയ്റ്റ്‌സ്, ഇന്‍വിറ്റ്‌സ് എന്നിവ പുറത്തിറക്കുന്ന ഡെറ്റ് നിക്ഷേപക മാര്‍ഗ്ഗങ്ങളില്‍ നിന്നുള്ള വരുമാനത്തെ പൂര്‍ണമായും നികുതിയില്‍ നിന്ന് ഒഴിവാക്കുമ്പോള്‍, നഷ്ടപ്പെട്ട വരുമാനമായി അതിനെ കാണരുതെന്നതാണ് പ്രധാനം. ഒരു റെയ്റ്റ് പോലും ഇന്ത്യയില്‍ ഇന്നുവരെ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലയെന്നത് വസ്തുതയാണ്. പുറത്തിറക്കുന്ന ഡെറ്റ് നിക്ഷേപക മാര്‍ഗ്ഗങ്ങളില്‍ നിന്നുള്ള വരുമാനത്തെ നികുതിയില്‍ നിന്ന് ഒഴിവാക്കുന്നത് റെയ്റ്റ്‌സിനും ഇന്‍വിറ്റ്‌സിനും മൂലധനം ഉറപ്പു വരുത്താന്‍ നിക്ഷേപകര്‍ പ്രോല്‍സാഹിപ്പിക്കപ്പെടും

ഭൂമിയുടെ ആകര്‍ഷണത്വത്തെ അടിസ്ഥാനമാക്കി ഒരു ഇന്‍സെന്റീവ് മെക്കാനിസം സൃഷ്ടിക്കുക എന്നതാണ് ആദ്യമായും സര്‍വപ്രധാനമായും ബജറ്റ് ചെയ്യേണ്ടത്. മുന്‍കൂര്‍ പെയ്‌മെന്റുകള്‍ക്കായി ഭൂമിയുടെ മുഴുവന്‍ ഭാഗവും നിക്ഷേപകര്‍ക്കായി വില്‍ക്കാന്‍ സാധിക്കില്ല. അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനായി ലാന്‍ഡ് പാഴ്‌സലുകള്‍ ഉപയോഗിക്കുന്നതില്‍ നല്‍കപ്പെട്ടിട്ടുള്ള സമയം കൂടി ഉള്‍പ്പെടുന്നുണ്ട്. ഇത്തരത്തില്‍ പശ്ചാത്തല സൗകര്യങ്ങള്‍ക്കായി ഭൂമി ഉപയോഗിക്കുന്നതിന് അനുവദിക്കുന്ന സമയപരിധിക്കുള്ളില്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് ഊര്‍ജം പകരാന്‍ വരുമാനം പങ്കിടുന്ന മാതൃക സര്‍ക്കാര്‍ ആവിഷ്‌കരിക്കണം. അതിനു മുന്‍പായി പദ്ധതികള്‍ക്ക് ഉപയോഗിക്കുന്ന ഭൂമിയുടെ വില ഭാഗികമായി മുന്‍കൂര്‍ അടയ്ക്കാനുള്ള സംവിധാനവും ഒരുക്കേണ്ടതുണ്ട്.

ഇതിനു പുറമേ, മറ്റ് ആവശ്യങ്ങള്‍ക്കു വേണ്ടി ഭൂമി വിട്ടു നല്‍കിയതിലൂടെ സ്വരൂപിച്ച പണം ഭൂമി അനുവദിച്ച സ്ഥാപനത്തിന്റെ ഉപയോഗത്തിനായി പ്രത്യേകം നീക്കിവയ്ക്കണം. അതായത്, ഇന്ത്യന്‍ റെയ്ല്‍വേയുടെ ഭൂമിയാണ് ഇത്തരത്തില്‍ വിട്ടു നല്‍കിയതെങ്കില്‍ കേന്ദ്ര ബജറ്റിലെ നീക്കിയിരുപ്പിന്മേലുള്ള റെയ്ല്‍വേയുടെ ആശ്രിതത്വം കുറയ്ക്കുന്നതിലേക്കായി ഇത് സംഭാവന ചെയ്യണം. ഈ രീതി പ്രകാരം വെറുതെ കിടക്കുന്ന ഭൂമി അടിസ്ഥാനസൗകര്യ പദ്ധതികള്‍ക്കായി വിട്ടുകൊടുക്കുന്നതിലൂടെയും സൃഷ്ടിക്കപ്പെട്ട അടിസ്ഥാന സൗകര്യത്തില്‍ നിന്നും പില്‍ക്കാലത്ത് ലഭിക്കുന്ന പെയ്‌മെന്റുകളിലൂടെയും പൊതു മേഖല സ്ഥാപനങ്ങളിലേക്ക് പണത്തിന്റെ ഒഴുക്കുണ്ടാകും. ആഭ്യന്തരമായി ഫണ്ട് സ്വരൂപിക്കാനുള്ള വലിയ ശേഷിയോടെയുള്ള ഈ പൊതു മേഖല സ്ഥാപനങ്ങള്‍ അതുകൊണ്ടുതന്നെ കേന്ദ്ര ബജറ്റ് നീക്കിയിരുപ്പിനെ ഭാഗികമായി മാത്രമേ ആശ്രയിക്കുകയുള്ളു.

ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട ഉത്തരവാദിത്തം എന്ന ആവശ്യത്തിന് നമുക്ക് അമിത പ്രാധാന്യം നല്‍കാന്‍ സാധിക്കില്ല. ലാന്‍ഡ് ബാങ്ക് മോണിറ്റൈസേഷനായി ബജറ്റില്‍ കാര്യക്ഷമമായ ഒരു നയം കൊണ്ടുവരികയും, ഈ നയം സമ്പൂര്‍ണമായി നടപ്പിലാക്കുകയും ചെയ്യുന്നത് ഇന്ത്യയില്‍ അത്യാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിലേക്കും അതിനായി ധനവിനിയോഗം നടത്തുന്നതിലേക്കും നയിക്കും.

റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റുകളും ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റുകളും പുറത്തിറക്കുന്ന ഡെറ്റ് നിക്ഷേപക മാര്‍ഗ്ഗങ്ങളില്‍ നിന്നുള്ള വരുമാനത്തെ പൂര്‍ണമായും നികുതിയില്‍ നിന്ന് ഒഴിവാക്കുകയെന്നതാണ് രണ്ടാമത്തേത്. നയപരമായ കാഴ്ചപ്പാടില്‍ നിന്നു നോക്കുമ്പോള്‍ റെയ്റ്റ്‌സ്, ഇന്‍വിറ്റ്‌സ് എന്നിവ വെറും നിക്ഷേപ സംവിധാനങ്ങള്‍ മാത്രമല്ല. മൂലധന വിപണിക്ക് ബദലായിക്കൂടി ഇവ വര്‍ത്തിക്കുന്നു. പൂര്‍ണ സജ്ജമായ റെയ്റ്റ്‌സും ഇന്‍വിറ്റ്‌സും മൂലധനം സ്വരൂപിക്കാന്‍ തങ്ങളുടെ ആസ്തി വിനിയോഗിക്കാനും അതുവഴി ബിസിനസുകളില്‍ വീണ്ടും നിക്ഷേപിക്കാനും റിയല്‍ എസ്റ്റേറ്റ്, ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനികളെ അനുവദിക്കുന്നു. പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമായ റെയ്റ്റ്‌സ്, ഇന്‍വിറ്റ്‌സ് ക്രമം ആസ്തികളുടെ ഗുണനിലവാരത്തില്‍ സുതാര്യതയും വ്യക്തതയും അനുവദിക്കും. അതുവഴി മികച്ച നിക്ഷേപങ്ങളെ മറ്റുള്ളവയില്‍ നിന്ന് വേര്‍തിരിക്കാന്‍ നിക്ഷേപകര്‍ക്കാവും.

യുഎസിലെ മുനിസിപ്പല്‍ ബോണ്ടിന്റെ മാതൃകയില്‍ റെയ്റ്റ്‌സ്, ഇന്‍വിറ്റ്‌സ് എന്നിവ പുറത്തിറക്കുന്ന ഡെറ്റ് നിക്ഷേപക മാര്‍ഗ്ഗങ്ങളില്‍ നിന്നുള്ള വരുമാനത്തെ പൂര്‍ണമായും നികുതിയില്‍ നിന്ന് ഒഴിവാക്കുമ്പോള്‍, നഷ്ടപ്പെട്ട വരുമാനമായി അതിനെ കാണരുതെന്നതാണ് പ്രധാനം. ഒരു റെയ്റ്റ് പോലും ഇന്ത്യയില്‍ ഇന്നുവരെ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലയെന്നത് വസ്തുതയാണ്. പുറത്തിറക്കുന്ന ഡെറ്റ് നിക്ഷേപക മാര്‍ഗ്ഗങ്ങളില്‍ നിന്നുള്ള വരുമാനത്തെ നികുതിയില്‍ നിന്ന് ഒഴിവാക്കുന്നത് റെയ്റ്റ്‌സിനും ഇന്‍വിറ്റ്‌സിനും മൂലധനം ഉറപ്പു വരുത്താന്‍ നിക്ഷേപകര്‍ പ്രോല്‍സാഹിപ്പിക്കപ്പെടും. റെയ്റ്റ്‌സ്, ഇന്‍വിറ്റ്‌സ് എന്നിവയിലൂടെ റീസൈക്കിള്‍ ചെയ്യപ്പെടുന്ന ഇന്ത്യയിലെ ഊര്‍ജ്ജിത നിക്ഷേപ പരിതസ്ഥിതിയില്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത് വര്‍ധിപ്പിക്കുക, പൊതുജനങ്ങള്‍ക്കായി ഏറെ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയ പരിണിത ഫലങ്ങളുണ്ടാകും.
ഇന്ത്യയുടെ മൂലധന വിപണിയുടെ വിപുലീകരണത്തിന് സഹായകമാകുന്ന ഘടകങ്ങളായി മേല്‍പ്പറഞ്ഞ രണ്ടു നീക്കങ്ങളെയും ധനമന്ത്രി പരിഗണിക്കണം. പൊതു മേഖല സ്ഥാപനങ്ങളെ മുന്‍പത്തേതിനേക്കാള്‍ സ്വയംപര്യാപ്തമാക്കാനും റിയല്‍ എസ്റ്റേറ്റ്, ഇന്‍ഫ്രാസ്ട്രക്ചര്‍ നിക്ഷേപങ്ങളില്‍ മെച്ചപ്പെട്ട നിക്ഷേപ പരിതസ്ഥിതി സാധ്യമാക്കാനും ഈ രണ്ട് തന്ത്രങ്ങള്‍ കൊണ്ട് സാധിക്കും. ഇന്ത്യയുടെ വളര്‍ച്ചയെ മുന്നോട്ട് നയിക്കാന്‍ ബജറ്റ് 2018 റിയല്‍ എസ്‌റ്റേറ്റ്, അടിസ്ഥാനസൗകര്യ രംഗങ്ങള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കണം.

(ഇന്‍ഫ്രാസ്ട്രക്ചര്‍ അഡൈ്വസറി സ്ഥാപനമായ ഡെവലപ്‌മെന്റ് ട്രാക്‌സിന്റെ തലവനാണ് ലേഖകന്‍)

കടപ്പാട്: ഐഎഎന്‍എസ്

Comments

comments

Categories: Business & Economy, Slider