ആപ്പിള്‍ ഐ ഫോണ്‍ x ഉത്പാദനം വെട്ടിച്ചുരുക്കുന്നു

ആപ്പിള്‍ ഐ ഫോണ്‍ x  ഉത്പാദനം വെട്ടിച്ചുരുക്കുന്നു

കാലിഫോര്‍ണിയ: വിപണിയിലെ തണുത്ത പ്രതികരണത്തെ തുടര്‍ന്ന് ആപ്പിള്‍, ജനുവരി-മാര്‍ച്ച് കാലയളവിലെ ഐ ഫോണ്‍ x ന്റെ ഉത്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചു. ഇക്കാലയളവില്‍ 40 ദശലക്ഷം യൂണിറ്റുകള്‍ ഉത്പാദിപ്പിക്കാനായിരുന്നു ആപ്പിള്‍ നേരത്തേ തീരുമാനിച്ചിരുന്നത്.

എന്നാല്‍ യൂറോപ്പ്, ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലുള്ള വിപണിയിലെ മോശം അവസ്ഥയെ തുടര്‍ന്ന് ഉത്പാദനം വെട്ടിച്ചുരുക്കുകയാണെന്നു സപ്ലൈര്‍മാരെ കമ്പനി അറിയിച്ചതായിട്ടാണു നിക്കി ഏഷ്യന്‍ റിവ്യു ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം OLED സ്‌ക്രീനുള്ള ഫോണുകള്‍ പുറത്തിറക്കാന്‍ ആപ്പിളിനു പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഐ ഫോണ്‍ x ന്റെ ഉത്പാദനം വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചതിലൂടെ ഒഎല്‍ഇഡി സ്‌ക്രീന്‍ ഫോണുകളുടെ ഭാവിയെ കുറിച്ച് ആശങ്കയുണര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 12-നു കാലിഫോര്‍ണിയയിലുള്ള ആപ്പിളിന്റെ ക്യൂപര്‍ട്ടിനോ ക്യാംപസില്‍ വച്ചായിരുന്നു അഭിമാന മോഡലായ ഐ ഫോണ്‍ x പുറത്തിറക്കിയത്. ആദ്യ ഘട്ടത്തില്‍ മോഡലിനു വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചത്. എന്നാല്‍ നിര്‍മാണഘട്ടത്തിലെ ചില തടസങ്ങള്‍ കാരണം വിപണിയിലെ ഡിമാന്‍ഡ് നേരിടാന്‍ ആപ്പിളിനു സാധിക്കാതെ വന്നു.

Comments

comments

Categories: Business & Economy