ഗ്രാസിയ വില്‍പ്പന രണ്ടര മാസത്തിനുള്ളില്‍ അരലക്ഷം യൂണിറ്റ് കടന്നു

ഗ്രാസിയ വില്‍പ്പന രണ്ടര മാസത്തിനുള്ളില്‍ അരലക്ഷം യൂണിറ്റ് കടന്നു

ന്യൂഡെല്‍ഹി: ഹോണ്ടയുടെ ഏറ്റവും പുതിയ നഗര വാഹനമായ 125 സിസി സ്‌കൂട്ടര്‍ ഗ്രാസിയ വ്യവസായത്തില്‍ പുതിയ റെക്കോഡ് സൃഷ്ടിച്ചു. വാഹനം അവതരിപ്പിച്ച് 2.5 മാസത്തിനുള്ളില്‍ തന്നെ വില്‍പ്പന അരലക്ഷം യുണിറ്റ് കടന്നുകൊണ്ടാണ് ഹോണ്ട പുതിയ നാഴികക്കല്ലു പിന്നിട്ടിരിക്കുന്നത്.അവതരണ ഘട്ടത്തില്‍ തന്നെ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള 10 സ്‌കൂട്ടറുകള്‍ക്കിടയില്‍ സ്ഥാനം നേടിയിരിക്കുകയാണ് ഗ്രാസിയ.

നഗര യുവത്വം എങ്ങനെയാണ് ഭാവിയിലേക്ക് ചുവടുവയ്ക്കുന്നതെന്നും ലോകത്തെ നോക്കി കാണുന്നതെന്നും ഗ്രാസിയക്ക് ലഭിച്ച സ്വീകരണത്തില്‍ നിന്നും വ്യക്തമായിരിക്കുകയാണ്. ആധുനിക സ്റ്റൈല്‍, ഉന്നത നിലവാരം, എല്‍ഇഡി ഹെഡ് ലാമ്പ് പോലുള്ള വ്യവസായത്തിലെ പുതുമകള്‍, പൂര്‍ണമായും ഡിജിറ്റലായ മീറ്റര്‍, മൂന്നു പടികളായുള്ള എക്കോ സ്പീഡ് ഇന്‍ഡിക്കേറ്റര്‍ തുടങ്ങിയ സവിശേഷതകളാണ് ഗ്രാസിയയെ വേറിട്ടു നിര്‍ത്തിയത്.

വളരുന്ന സ്‌കൂട്ടര്‍ വിപണിയില്‍ ഗ്രാസിയ ഹോണ്ടയുടെ സ്ഥാനം ഉയരങ്ങളില്‍ തന്നെ നിലനിര്‍ത്തുമെന്ന് ഉറപ്പാണെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദ്‌വീന്ദര്‍ സിംഗ് ഗുലേരിയ പറഞ്ഞു. ഇന്ത്യയിലെ രണ്ടു കോടി ഉപഭോക്താക്കളുടെ പ്രിയപ്പെട്ട വാഹനമാണ് ഹോണ്ട മോട്ടോര്‍സൈക്കിളും സ്‌കൂട്ടറും.

 

Comments

comments

Categories: Auto, Business & Economy