മസെരാട്ടി ലെവാന്റെ ഇന്ത്യയില്‍ അവതരിപ്പിച്ചു

മസെരാട്ടി ലെവാന്റെ ഇന്ത്യയില്‍ അവതരിപ്പിച്ചു

ഇന്ത്യ എക്‌സ് ഷോറൂം വില 1.4 കോടി രൂപ മുതല്‍

ന്യൂഡെല്‍ഹി : മസെരാട്ടി ഇന്ത്യയില്‍ ലെവാന്റെ എസ്‌യുവി അവതരിപ്പിച്ചു. ഇന്ത്യയില്‍ കമ്പനിയുടെ ആദ്യ എസ്‌യുവിയാണ് ലെവാന്റെ. 1.4 കോടി രൂപ മുതലാണ് ഇന്ത്യ എക്‌സ് ഷോറൂം വില. കൂടുതല്‍ ആഡംബരം സമ്മാനിക്കുന്ന ഗ്രാന്‍ലുസ്സോ, ഗ്രാന്‍സ്‌പോര്‍ട് എന്നീ രണ്ട് വേരിയന്റുകളിലാണ് മസെരാട്ടി ലെവാന്റെ പുറത്തിറക്കിയത്. മുംബൈ, ബെംഗളൂരു, ന്യൂ ഡെല്‍ഹി എന്നീ മൂന്ന് മസെരാട്ടി ഡീലര്‍ഷിപ്പുകളിലും ലെവാന്റെ ലഭിക്കും.

ആഗോളതലത്തില്‍ 3.0 ലിറ്റര്‍ പെട്രോള്‍, 3.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളിലാണ് മസെരാട്ടി ലെവാന്റെ വരുന്നത്. എന്നാല്‍ ഇന്ത്യയില്‍ തല്‍ക്കാലം 3.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ വേര്‍ഷന്‍ മാത്രമേ ലഭിക്കൂ. ഈ എന്‍ജിന്‍ പരമാവധി 271 ബിഎച്ച്പി കരുത്തും 600 എന്‍എം പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. വിഎം മോട്ടോറി നിര്‍മ്മിച്ച ഇതേ എന്‍ജിനാണ് മസെരാട്ടി ഗിബ്ലി, ക്വാട്രോപോര്‍ട്ടെ എന്നിവയില്‍ പ്രവര്‍ത്തിക്കുന്നത്.

ഗ്രാന്‍ലുസ്സോ, ഗ്രാന്‍സ്‌പോര്‍ട് എന്നീ രണ്ട് വേരിയന്റുകളിലാണ് മസെരാട്ടി ലെവാന്റെ പുറത്തിറക്കിയത്

2000 ആര്‍പിഎമ്മില്‍ താഴെ 90 ശതമാനം ടോര്‍ക്കും ലഭിക്കുന്ന ലെവാന്റെയില്‍ പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കുന്നതിന് 6.9 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 230 കിലോമീറ്ററാണ് ടോപ് സ്പീഡ്. എന്‍ജിനുമായി 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ബന്ധിപ്പിച്ചിരിക്കുന്നു. ഓപ്ഷണലായി ‘ആക്റ്റീവ് സൗണ്ട്’ എക്‌സ്‌ഹോസ്റ്റ് ലഭിക്കും. ഡ്രൈവര്‍ മോഡ് സെലക്റ്റ് ചെയ്യുന്നതിനനുസരിച്ച് എക്‌സ്‌ഹോസ്റ്റ് ശബ്ദം മാറിക്കൊണ്ടിരിക്കും.

Comments

comments

Categories: Auto