പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ അണ്ടര്‍-19 ലോകകപ്പ് ഫൈനലില്‍; ദ്രാവിഡിന്റെ കുട്ടികളുടെ വിജയം 203 റണ്‍സിന്

പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ അണ്ടര്‍-19 ലോകകപ്പ് ഫൈനലില്‍; ദ്രാവിഡിന്റെ കുട്ടികളുടെ വിജയം 203 റണ്‍സിന്

ക്രൈസ്റ്റ്ചര്‍ച്ച് : അണ്ടര്‍-19 ലോകകപ്പ് സെമിയില്‍ ചിരവൈരികളായ പാകിസ്ഥാനെ 203 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍ ഇടം നേടി. തകര്‍പ്പന്‍ സെഞ്വറി നേടി പുറത്താവാതെ നിന്ന ശുഭ്മാന്‍ ഗില്ലും 28 റണ്‍സെടുക്കുന്നതിനിടെ പാകിസ്ഥാന്റെ നാല് മുന്‍നിര ബാറ്റ്‌സ്മാന്‍മാരെ മടക്കിയയച്ച ഇഷാന്‍ പോരലുമാണ് വിജയശില്‍പികള്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഗില്ലിന്റെ സെഞ്ച്വറിയുടെ ബലത്തില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ ഇഷാന്‍ പോരലിന്റെ പന്തുകള്‍ നേരിടാനാവാതെ കുഴങ്ങി. 48 റണ്‍സ് എടുക്കുന്നതിനിടെ 8 വിക്കറ്റുകള്‍ നഷ്ടപ്പെട്ട അവര്‍ 69ന് പുറത്തായി. ഇന്ത്യക്ക് വേണ്ടി ഓപ്പണര്‍ മനോജ് കല്‍റ 47ഉം ക്യാപ്ടന്‍ പ്രിഥ്വി ഷാ 41ഉം റണ്‍സെടുത്തു. പാകിസ്ഥാന് വേണ്ടി 10 ഓവറില്‍ 67 റണ്‍സ് വിട്ടുകൊടുത്ത മുഹമ്മദ് മൂസ 4 വിക്കറ്റുകളെടുത്തു. 18 റണ്‍സെടുത്ത വിക്കറ്റ്കീപ്പര്‍ രൊഹെയ്ല്‍ നസീറാണ് പാക് നിരയിലെ ടോപ് സ്‌കോറര്‍. ഇന്ത്യക്ക് വേണ്ടി സ്പിന്നര്‍മാരായ ശിവ സിംഗും റിയാന്‍ പരാഗും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഫൈനലില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാൡകള്‍.

Comments

comments

Categories: FK News, Sports, Top Stories

Related Articles