ബാഹുബലി പഠന വിഷയമാക്കാന്‍ ഐഐഎം അഹമ്മദാബാദ്

ബാഹുബലി പഠന വിഷയമാക്കാന്‍ ഐഐഎം അഹമ്മദാബാദ്

അഹമ്മദാബാദ്: ആര്‍ട്ട്, ബിസിനസ്, ടെക്‌നോളജി എന്നിവ ഉയര്‍ത്തിക്കാണിച്ച് എങ്ങനെ ഒരു സിനിമ വന്‍ വിജയമാക്കി മാറ്റാമെന്നു തെളിയിച്ച ബാഹുബലിയെ കുറിച്ചു കേസ് സ്റ്റഡി നടത്താന്‍ അഹമ്മദാബാദ് ഐഐഎം തീരുമാനിച്ചു. ഐഐഎമ്മിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ഇലക്ടീവ് കോഴ്‌സായ സിനിമ ബിസിനസിന്റെ ഭാഗമായിട്ടാണു കേസ് സ്റ്റഡി സംഘടിപ്പിക്കുന്നത്. നാല് മാസം കൊണ്ടു കേസ് സ്റ്റഡി പൂര്‍ത്തിയാക്കും. നല്ല തിരക്കഥ എങ്ങനെ തിരഞ്ഞെടുക്കാം, സിനിമയില്‍ പണം ചെലവഴിക്കല്‍, നിര്‍മാണത്തിന് പണം സമാഹരിക്കല്‍, മാര്‍ക്കറ്റിംഗ്, വിതരണം, പ്രൊമോഷന്‍ തുടങ്ങിയവ ഉള്‍പ്പെടെ സിനിമയുടെ എല്ലാ വശങ്ങളും സംഘം വിശദമായി പഠിക്കും.

കലയും സാങ്കേതികവിദ്യയും ബിസിനസും ഒരുമിച്ചതാണ് ബാഹുബലിയുടെ വിജയത്തിനു കാരണമായതെന്നു ഐഐഎം വിസിറ്റിംഗ് ഫാക്കല്‍റ്റി ഭരത് കന്ദസ്വാമി പറഞ്ഞു.
എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത്, രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങിയ ചിത്രമാണു ബാഹുബലി. രണ്ടും വാണിജ്യവിജയം നേടിയിരുന്നു. ആഭ്യന്തര, വിദേശ ബോക്‌സ് ഓഫീസില്‍ 1000 കോടി രൂപ കളക്റ്റ് ചെയ്യുകയുമുണ്ടായി.

Comments

comments

Categories: Education, Movies
Tags: Bahubali, IIM

Related Articles