ഡിജിറ്റല്‍ വെല്‍ത്ത് മാനെജ്‌മെന്റ് സേവനവുമായി ഇക്വിറ്റാസ് ബാങ്ക്

ഡിജിറ്റല്‍ വെല്‍ത്ത് മാനെജ്‌മെന്റ് സേവനവുമായി ഇക്വിറ്റാസ് ബാങ്ക്

ചെന്നൈ: ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് (ഇഎസ്എഫ്ബിഎല്‍) ഡിജിറ്റല്‍ വെല്‍ത്ത് മാനെജ്‌മെന്റ് സേവനം ആരംഭിച്ചു. ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പായ വാല്യുഫൈ സൊലൂഷന്‍സുമായി സഹകരിച്ചാണ് ഉപഭോക്താക്കള്‍ക്ക് മ്യൂച്വല്‍ ഫണ്ട് അടക്കമുള്ള പേപ്പര്‍ലെസ് നിക്ഷേപങ്ങള്‍ക്ക് അവസരമൊരുക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ബാങ്ക് രൂപീകരിച്ചിരിക്കുന്നത്.

‘ഉപഭോക്താക്കളുടെ പേമെന്റ്ുകള്‍ മുതല്‍ നിക്ഷേപം വരെ എല്ലാ പണമിടപാടുകളിലും പങ്കാളിയാകാനാണ് ബാങ്ക് ആഗ്രഹിക്കുന്നത്. ആഴ്ച്ചയില്‍ 24 മണിക്കൂറും ലഭ്യമായ ബാങ്കിന്റെ ഡിജിറ്റല്‍ വെല്‍ത്ത് മാനെജ്‌മെന്റ് സേവനം ശരിയായ നിക്ഷേപ തീരുമാനമെടുക്കാന്‍ സഹായിക്കുന്ന വിവരങ്ങള്‍ എളുപ്പം മനസിലാക്കാന്‍ ഉപഭോക്താവിനെ സഹായിക്കും. ഇഎസ്എഫ്ബിഎല്‍ പ്രസിഡന്റും ഇന്ത്യന്‍ മേധാവിയുമായ സഞ്ജീവ് ശ്രീവാസ്തവ പറഞ്ഞു. കഴിഞ്ഞ 12 മാസത്തിനിടെ മ്യൂച്വല്‍ ഫണ്ട് ഇന്‍ഡസ്ട്രി അസറ്റ് അണ്ടര്‍ മാനെജ്‌മെന്റില്‍ 30 ശതമാനം വളര്‍ച്ചയ്ക്കാണ് സാക്ഷ്യം വഹിച്ചത്. റീട്ടെയ്ല്‍ നിക്ഷേപകരുടെ പങ്കാളിത്തം ഇക്കാലയളവില്‍ വര്‍ധിച്ചിട്ടുണ്ട്.

ഔദ്യോഗിക സാമ്പത്തിക സഹായ മാര്‍ഗങ്ങളിലൂടെയുള്ള ധനസഹായം ലഭ്യമാകാത്ത വ്യക്തികള്‍ക്കും സൂക്ഷ്മ, ചെറുകിട സംരംഭങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്നതിലാണ് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇഎസ്എഫ്ബിഎല്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.

 

Comments

comments

Categories: Business & Economy