വൈദ്യുതിയെ ജിഎസ്ടിക്കു കീഴില്‍ കൊണ്ടുവരാന്‍ അമാന്തം

വൈദ്യുതിയെ ജിഎസ്ടിക്കു കീഴില്‍ കൊണ്ടുവരാന്‍ അമാന്തം

ഉപഭോക്താക്കള്‍ക്ക് 30,000 കോടി രൂപയുടെ അധികച്ചെലവ്

വൈദ്യുതിരംഗത്തെ ചരക്കു സേവനനികുതിയുടെ (ജിഎസ്ടി) പരിധിയില്‍ കൊണ്ടു വന്നില്ലെങ്കില്‍ രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് ഈയിനത്തില്‍ 30,000 കോടി രൂപ പ്രതിവര്‍ഷം അധികം ചെലവാക്കേണ്ടി വരും. പരോക്ഷ നികുതിഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഊര്‍ജോല്‍പ്പാദക കമ്പനികള്‍ക്ക് നികുതിക്ക് നല്‍കേണ്ടി വരുന്ന വായ്പയും കല്‍ക്കരിക്കും കല്‍ക്കരി ഗതാഗതത്തിനും നല്‍കുന്ന സെസും വൈദ്യുതിഉല്‍പ്പാദനച്ചെലവില്‍ നിന്നു കിഴിക്കേണ്ടി വരുന്നതിലാണിത്. ജിഎസ്ടിയില്‍ കല്‍ക്കരിക്കു ചുമത്താനാകുന്ന നികുതി അഞ്ചു ശതമാനമാണ്. എന്നാല്‍ ടണ്ണിന് 400 രൂപ സെസ് ചുമത്തുന്നുണ്ട്. ഇതോടൊപ്പം കല്‍ക്കരിഗതാഗതത്തിന് ഇനിയൊരു അഞ്ച് ശതമാനം ജിഎസ്ടി കൂടി ചുമത്തുന്നുണ്ട്.

ഇന്ത്യന്‍ ഊര്‍ജമേഖല പ്രതിവര്‍ഷം 600 മില്യണ്‍ ടണ്ണിലധികം കല്‍ക്കരി ഉപയോഗിക്കുന്നുണ്ട്. ഉദാഹരണത്തിന് കോള്‍ ഇന്ത്യയും (സിഐഎല്‍) സിംഗരെണി കോളീറീസ് കമ്പനിയും (എസ്‌സിസിഎല്‍) ചേര്‍ന്ന് 472 മില്യണ്‍ ടണ്‍ കല്‍ക്കരിയാണ് വൈദ്യുതിനിലയങ്ങള്‍ക്ക് 2016- 17 വര്‍ഷത്തില്‍ വിതരണം ചെയ്തത്. അതേസമയം, ആഭ്യന്തര ക്ഷാമം ഒഴിവാക്കാന്‍ 150 മില്യണ്‍ ടണ്‍ കല്‍ക്കരി ഇറക്കുമതി നടത്തുകയുമുണ്ടായി. രാജ്യത്തെ ഖനികളില്‍ നിന്നു കുഴിച്ചെടുത്ത കല്‍ക്കരി ഒഴിവാക്കിയാല്‍പ്പോലും മൊത്തം കല്‍ക്കരി ഉപയോഗം 622 മില്യണ്‍ ടണ്‍ വരും.

ഇതിനെ സൂചികയായി എടുത്താല്‍ ഊര്‍ജോല്‍പ്പാദനത്തിന് വേണ്ടി വാങ്ങുന്ന കല്‍ക്കരിക്ക് ഒടുക്കേണ്ടി വരുന്ന വാര്‍ഷികനികുതി ബാധ്യത മാത്രം 25,000കോടി രൂപയോളമാകും. അതേസമയം, ടണ്ണിന് 1,100രൂപ വിലയുള്ള കോള്‍ ഇന്ത്യയുടെ ജി 9 ഗ്രേഡ് കല്‍ക്കരിക്ക് ജിഎസ്ടി 55 രൂപയാണ്. ഈ നിരക്കില്‍ ആവശ്യമായ കല്‍ക്കരി വാങ്ങുമ്പോള്‍ വാര്‍ഷികനികുതി ബാധ്യത 2,596 കോടി രൂപയാകും. ഇനി സിഐഎലും എസ്‌സിസിഎലും ചേര്‍ന്ന് വിതരണം ചെയ്യുന്ന 4702 മില്യണ്‍ ടണ്‍ കല്‍ക്കരിയില്‍ നിന്ന് 300 മില്യണ്‍ ടണ്‍ 600 കിലോമീറ്റര്‍ റെയില്‍മാര്‍ഗം നീക്കം ചെയ്യുന്നതിന് 1,500 കോടി രൂപ ജിഎസ്ടിയിനത്തില്‍ ചെലവാകും.

ഈ ബാധ്യത കല്‍ക്കരിക്കു മേല്‍ ചുമത്തുന്ന ജിഎസ്ടിയിലോ സെസ്സിലോ റെയില്‍ഗതാഗതത്തിന്റെ ജിഎസ്ടിയിലോ ഉള്‍പ്പെടുത്തിയാല്‍ ഉല്‍പ്പാദകരുടെ ചെലവ് 29,096 കോടിയാകും. ഈ തുക മുഴുവന്‍ ഉല്‍പ്പാദകര്‍ ഉപയോക്താക്കളില്‍ നിന്ന് ഈടാക്കും. ജിഎസ്ടി വരുത്തിവെച്ച നഷ്ടം വീണ്ടെടുക്കാന്‍ മറ്റു പോംവഴികളില്ലാത്ത സാഹചര്യത്തിലാണിത്. 2017 ജൂണില്‍ വലിയ വിഭാഗം കേന്ദ്ര, സംസ്ഥാന പരോക്ഷ നികുതികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പ്രാബല്യത്തിലായ ജിഎസ്ടിയില്‍ ക്രൂഡ്ഓയില്‍, പ്രകൃതിവാതകം, ഡീസല്‍, പെട്രോള്‍, വിമാന ഇന്ധനം, റിയല്‍ എസ്‌റ്റേറ്റ്, വൈദ്യുതി എന്നിവ ഉള്‍പ്പെടുത്തിയിരുന്നില്ല.

പെട്രോളിയം ഉല്‍പ്പന്നങ്ങളും പ്രകൃതിവാതകവും എത്രയും പെട്ടെന്ന് ജിഎസ്ടി പരിധിക്കുള്ളില്‍ കൊണ്ടുവരണമെന്ന് സിഐഐ അടക്കമുള്ള വ്യവസായിസംഘടനകള്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. അതുവരെ കേന്ദ്ര വാണിജ്യനികുതി വകുപ്പ് കച്ചവടക്കാര്‍ക്കു വിതരണം ചെയ്യുന്ന സി ഫോമുകളില്‍ ഇത്തരം ഉല്‍പ്പാദനഘടകങ്ങള്‍ക്ക് ചുമത്തിയിരിക്കുന്ന ഉയര്‍ന്ന നികുതി കുറയ്ക്കണമെന്നും സംഘടന ആവശ്യപ്പെട്ടിരിക്കുന്നു

ഇതു കൂടാതെ വൈദ്യുതി ഉപയോക്താക്കള്‍ക്ക് സംസ്ഥാനാടിസ്ഥാനത്തില്‍, ഉപയോഗത്തിനനുസരിച്ച് വൈദ്യുതിക്കരമടയ്ക്കുകയും വേണം. ചില സംസ്ഥാനങ്ങളില്‍ വൈദ്യുതി ഉപയോഗവും ഫിക്‌സഡ് ചാര്‍ജുകളുമടക്കം ആകെ നിരക്കിന്റെ ആനുപാതിക ശതമാനമാണടയ്‌ക്കേണ്ടതെങ്കില്‍ ചിലയിടങ്ങളില്‍ രണ്ടും കൂടി അടയ്‌ക്കേണ്ടി വരും. ചില സംസ്ഥാനങ്ങളില്‍ വൈദ്യുതിക്കരം 20 ശതമാനം വരെ ഉയര്‍ന്നിരിക്കുന്നു. 2019-ല്‍ എല്ലാ വീട്ടിലും വൈദ്യുതിയെന്ന തെരഞ്ഞെടുപ്പുവാഗ്ദാനം നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അടുത്തിടെ ആരംഭിച്ച സൗഭാഗ്യ പോലുള്ള പദ്ധതികളിലൂടെ ദരിദ്രഭവനങ്ങളില്‍ സൗജന്യവൈദ്യുതി നല്‍കി തീരുമാനം നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമം.

എന്നാല്‍ വൈദ്യുതിയെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയതുമൂലം ഉപഭോക്താക്കളില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന വലിയ നികുതി ഭാരം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപിത ലക്ഷ്യവുമായി ചേര്‍ന്നു പോകുന്നതല്ല. കുറഞ്ഞ വരുമാനക്കാര്‍ക്കുള്‍പ്പെടെ എല്ലാവര്‍ക്കും വൈദ്യുതി ലഭ്യമാക്കുക എന്ന പദ്ധതിക്ക് ഇത് തിരിച്ചടിയാകും. അതേപോലെ തന്നെ ഉയര്‍ന്ന വൈദ്യുതിനിരക്ക്, വ്യവസായങ്ങളുടെ ആഗോള മല്‍സരക്ഷമതയെയും ബാധിക്കും. വൈദ്യുതിയാണ് വ്യവസായങ്ങളുടെ പ്രധാന ഉല്‍പ്പാദനഘടകം. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടിപരിധിക്കു പുറത്തായതിനാല്‍ ഇവ ഉല്‍പ്പാദനത്തിനുപയോഗിക്കുന്ന വ്യവസായങ്ങള്‍ നഷ്ടത്തിലേക്കു കൂപ്പു കുത്തുകയാണ്.

പെട്രോളിയം ഉല്‍പ്പന്നങ്ങളും പ്രകൃതിവാതകവും എത്രയും പെട്ടെന്ന് ജിഎസ്ടി പരിധിക്കുള്ളില്‍ കൊണ്ടുവരണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) അടക്കമുള്ള വ്യവസായിസംഘടനകള്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. അതുവരെ കേന്ദ്ര വാണിജ്യനികുതി (സിഎസ്ടി) വകുപ്പ് കച്ചവടക്കാര്‍ക്കു വിതരണം ചെയ്യുന്ന സിഫോമുകളില്‍ ഇത്തരം ഉല്‍പ്പാദനഘടകങ്ങള്‍ക്ക് ചുമത്തിയിരിക്കുന്ന ഉയര്‍ന്ന നികുതി കുറയ്ക്കണമെന്നും സംഘടന ആവശ്യപ്പെട്ടിരിക്കുന്നു. മുമ്പ് ജിഎസ്ടി ബാധകമല്ലാത്ത ഉല്‍പ്പന്നം സംസ്ഥാനത്തിനു പുറത്തു നിന്നു വാങ്ങണമെങ്കില്‍ ഫോം സി കാണിച്ച് അതിന് നികുതിനിരക്കില്‍ രണ്ടു ശതമാനം ഇളവു നേടാമായിരുന്നു.

മുമ്പ് മൂല്യവര്‍ധിതനികുതിയും കേന്ദ്ര വാണിജ്യനികുതി നിയമങ്ങളും ഒഴിവാക്കിയ ഉല്‍പ്പന്നങ്ങള്‍ക്കു ബാധകമായിരുന്നെങ്കിലും അനുബന്ധ വിഭാഗങ്ങളില്‍ തുടരുന്ന ജിഎസ്ടിയുടെ വലിയ പ്രഭാവം ഒരു വേര്‍തിരിവും വരുത്തിവെക്കുന്നില്ലെന്നു കാണാം. ക്രൂഡ് ഓയിലും പ്രകൃതിവാതകവും ജിഎസ്ടിക്കു പുറത്താണെങ്കിലും ഓയില്‍ ഇന്‍ഡസ്ട്രി ഡെവലപ്പ്‌മെന്റ് ആക്റ്റ്, സെസ്, സിഎസ്ടി, സംസ്ഥാന വാറ്റ് നിയമങ്ങള്‍ക്ക് ഇവ വിധേയമായിരിക്കുന്നുവെന്ന് സിഐഐ പറയുന്നു. അടുത്തിടെ വരെ വളം നിര്‍മാതാക്കള്‍, ഊര്‍ജോല്‍പ്പാദകര്‍, വാഹനനിര്‍മാതാക്കള്‍ തുടങ്ങിയവര്‍ പ്രകൃതി വാതകവും പെട്രോളിയം ഉല്‍പ്പന്നങ്ങളും വാങ്ങിയിരുന്നത് രണ്ടു ശതമാനം സിഎസ്ടി അടച്ചായിരുന്നു.

ജിഎസ്ടി പ്രാബല്യത്തിലായ ശേഷം, പ്രകൃതി വാതകത്തിനും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കും വാറ്റിനുള്ള ക്രെഡിറ്റ് കിട്ടുന്നില്ല. സിഎസ്ടിയില്‍ വരുത്തിയ ഭേദഗതി അന്തര്‍സംസ്ഥാന വില്‍പ്പനയെയും ബാധിച്ചിരിക്കുന്നു. ഊര്‍ജോല്‍പ്പാദനം ജിഎസ്ടി പരിധിയില്‍ കൊ ണ്ടു വന്നില്ലെങ്കില്‍ വര്‍ധിച്ച ഇന്‍പുട്ട് നികുതിയും തല്‍ഫലമായി ഉയര്‍ന്ന വൈദ്യുതിനിരക്കുമാകും ഉണ്ടാകുക. ഇത് പാവപ്പെട്ടവര്‍ക്ക് വൈദ്യുതി നല്‍കുകയെന്ന സര്‍ക്കാര്‍ പദ്ധതിക്കു തിരിച്ചടിയാകും. ഒഴിവാക്കിയ ഘടകങ്ങള്‍ ജിഎസ്ടിക്കു കീഴില്‍ കൊണ്ടുവരാനുള്ള അനുകൂല രാഷ്ട്രീയകാലാവസ്ഥയുണ്ടായിട്ടും സംസ്ഥാനങ്ങളുടെ സമവായമുണ്ടാക്കാന്‍ കേന്ദ്രം കൂടുതല്‍ നടപടികളെടുക്കാത്തതാണ് നിര്‍ഭാഗ്യകരം.

Comments

comments

Categories: Business & Economy, Slider