ക്യൂര്‍ഫിറ്റ് പത്ത് ദശലക്ഷം ഡോളര്‍ നിക്ഷേപം സമാഹരിച്ചു

ക്യൂര്‍ഫിറ്റ് പത്ത് ദശലക്ഷം ഡോളര്‍ നിക്ഷേപം സമാഹരിച്ചു

ന്യൂഡെല്‍ഹി: ആരോഗ്യ സേവന സ്റ്റാര്‍ട്ടപ്പായ ക്യൂര്‍ഫിറ്റ് പത്ത് ദശലക്ഷം ഡോളറിന്റെ ഡെറ്റ് നിക്ഷേപം സഹമാഹരിച്ചു. രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ വായ്പാ സേവനദാതാക്കളായ എച്ച്ഡിഎഫ്‌സി ബാങ്കും ആക്‌സിസ് ബാങ്കുമാണ് നിക്ഷേപം നടത്തിയവരില്‍ പ്രമുഖര്‍. മൂലധന ചെലവുകള്‍ക്ക് വിനിയോഗിക്കുന്നതിനായി കൂടുതല്‍ നിക്ഷേപം സമാഹരിക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ട്.

ആക്‌സെല്‍ പാര്‍ട്‌ണേഴ്‌സ്, ഐഡിജി വെഞ്ച്വേഴ്‌സ്, കല്ലാരി കാപ്പിറ്റല്‍, യുസി-ആര്‍എന്‍ടി ഫണ്ട് തുടങ്ങിയവരില്‍ നിന്നും ഇതു വരെ 45 ദശലക്ഷം ഡോളറിന്റെ ഇക്വിറ്റി നിക്ഷേപം ക്യൂര്‍ഫിറ്റ് സമാഹരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ വെഞ്ച്വര്‍ ഡെറ്റ് സ്ഥാപനമായ ട്രിഫെക്റ്റ കാപ്പിറ്റല്‍, പ്രതീതി ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് എന്നിവരില്‍ നിന്ന് മൂന്നു ദശലക്ഷം ഡോളറിന്റെ ഡെറ്റ് നിക്ഷേപം സ്റ്റാര്‍ട്ടപ്പ് സമാഹരിച്ചിരുന്നു.

‘മൂലധന ചെലവില്‍ 80 ശതമാനവും ഡെറ്റ് മുഖേനയാണ് കമ്പനി കണ്ടെത്തുന്നന്നതെന്ന് ക്യൂര്‍ഫിറ്റ് സഹസ്ഥാപകന്‍ മുകേഷ് ബന്‍സാല്‍ പറഞ്ഞു. ഇക്വിറ്റി നിക്ഷേപം മൂലം ലഭിച്ച നിക്ഷേപം ടെക്‌നോളജി പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നതിനും മാര്‍ക്കറ്റിംഗിനും കമ്പനിയുടെ കള്‍ട്ട് ഫിറ്റനസ് സെന്ററുകളുടെ വികസനത്തിനുവേണ്ടി ഉപയോഗിക്കാനാണ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ക്യൂര്‍ഫിറ്റ് അടുത്ത ഒന്‍പത് മാസത്തിനുള്ളില്‍ ന്യൂഡെല്‍ഹി, ഹൈദരാബാദ്, മുംബൈ, പൂനെ, കൊല്‍ക്കത്ത തുടങ്ങിയ മറ്റ് നഗരങ്ങളിലേക്കുകൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മുകേഷ് ബന്‍സാല്‍ വ്യക്തമാക്കി.

Comments

comments

Categories: Business & Economy