ടെക്‌നോളജി കൂടുതല്‍ മാനുഷികമാവുന്നു

ടെക്‌നോളജി കൂടുതല്‍ മാനുഷികമാവുന്നു

ഡിജിറ്റല്‍ സാങ്കേതികത നമ്മളുടെ അനുദിന ജീവതത്തില്‍ ഉപയോഗിക്കുന്ന നിരവധി കാര്യങ്ങളെ ഇനി മുതല്‍ പരസ്പരം ബന്ധപ്പെടുത്തും. അഥവാ കണക്റ്റഡ് ആക്കും. സ്വിച്ചുകളും ബട്ടണുകളും ഇല്ലാത്ത ഡിവൈസുകളായിരിക്കും നമ്മളെ ബന്ധപ്പെടുത്തുന്നത്. സ്മാര്‍ട്ട്‌ഫോണിന്റെയോ അതുപോലൊരു ഡിവൈസിന്റെയോ സഹായത്തോടെ സര്‍വവും ഡിജിറ്റലായി നിയന്ത്രിക്കാന്‍ സാധിക്കുന്നൊരു കാലം. അത്തരമൊരു കാലമാണ് ഇനി വരാന്‍ പോകുന്നത്

നമ്മളില്‍ ഭൂരിഭാഗവും ജോലി കഴിഞ്ഞു വീട്ടിലെത്തിയാല്‍, ക്ഷീണമകറ്റാന്‍ വിശ്രമത്തിനു സമയം കണ്ടെത്തുകയാണു പതിവ്. ഇതിനുള്ള ആദ്യ പടിയെന്ന നിലയില്‍ ഫാനും ലൈറ്റും ഓണ്‍ ചെയ്യും. ഇവ രണ്ടും ഓണ്‍ ചെയ്യണമെങ്കില്‍ സ്വിച്ച് സ്ഥാപിച്ചിരിക്കുന്നയിടം വരെ ചെല്ലണം. എന്നാല്‍ സ്വിച്ച് അന്വേഷിച്ചു നടക്കാതെ ഫാനിനും ബള്‍ബിനും നേരേ കൈ വെറുതെയൊന്നു വീശി കാണിച്ചാല്‍ ഇവ രണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എന്നു ചിന്തിച്ചിട്ടുണ്ടോ ? അതുമല്ലെങ്കില്‍ വീട്ടില്‍ സജ്ജീകരിച്ചിരിക്കുന്ന മ്യൂസിക് സിസ്റ്റത്തില്‍നിന്നും പാട്ടു കേള്‍ക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എന്നു ചിന്തിച്ചിട്ടുണ്ടോ ? ഇതൊക്കെ സമീപഭാവിയില്‍ തന്നെ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളാണ്.

ടെക്‌നോളജിയുമായി മനുഷ്യര്‍ നടത്താന്‍ പോകുന്ന സമ്പര്‍ക്കം ഇത്തരത്തില്‍ വിസ്മയിപ്പിക്കുന്നതായിരിക്കും. അത് ഡിജിറ്റല്‍ ടെക്‌നോളജിയെ അടിസ്ഥാനപ്പെടുത്തിയായിരിക്കും. ഈ ഡിജിറ്റല്‍ സാങ്കേതികത നമ്മളുടെ അനുദിന ജീവതത്തില്‍ ഉപയോഗിക്കുന്ന നിരവധി കാര്യങ്ങളെ ഇനി മുതല്‍ പരസ്പരം ബന്ധപ്പെടുത്തും. അഥവാ കണക്റ്റഡ് (connected) ആക്കും. സ്വിച്ചുകളും ബട്ടണുകളും ഇല്ലാത്ത ഡിവൈസുകളായിരിക്കും നമ്മളെ ബന്ധപ്പെടുത്തുന്നത്. സ്മാര്‍ട്ട്‌ഫോണിന്റെയോ അതുപോലൊരു ഡിവൈസിന്റെയോ സഹായത്തോടെ സര്‍വവും ഡിജിറ്റലായി നിയന്ത്രിക്കാന്‍ സാധിക്കുന്നൊരു കാലം. അത്തരമൊരു കാലമാണ് ഇനി വരാന്‍ പോകുന്നത്.
ഇന്ന് ഓരോ പ്രവര്‍ത്തികളും നിര്‍വഹിക്കണമെങ്കില്‍ ഓരോ ഉപകരണങ്ങളെ കുറിച്ചും നമ്മള്‍ മനസിലാക്കേണ്ടതുണ്ട്. എന്നാല്‍ ഇനിമുതല്‍ നമ്മളെ ഉപകരണങ്ങള്‍ മനസിലാക്കും. നമ്മളുടെ ആവശ്യങ്ങള്‍ മനസിലാക്കിയതിനു ശേഷം അതിനനുസരിച്ച് അവ പ്രവര്‍ത്തിക്കുകയും ചെയ്യും. അത്തരമൊരു തലത്തിലേക്കാണു ടെക്‌നോളജി പുരോഗമിച്ചിരിക്കുന്നത്.

ഇന്നു മനുഷ്യശരീരം തന്നെ കമ്പ്യൂട്ടര്‍ സംവിധാനം കൈകാര്യം ചെയ്യുന്ന തലത്തിലെത്തിയിരിക്കുകയാണ്. അതായത് ശബ്ദത്തിലൂടെയും, സ്പര്‍ശത്തിലൂടെയും, ശരീരം പുറപ്പെടുവിക്കുന്ന മറ്റ് ആംഗ്യങ്ങളിലൂടെയും ടെക്‌നോളജിയുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ സാധിക്കുന്ന നിലയിലെത്തിയിരിക്കുന്നു. ഉദാഹരണമാണ് ഇന്റലിജന്റ് വോയ്‌സ് അസിസ്റ്റന്റ്‌സ്. ആമസോണിനും, ഗൂഗിളിനും, ആപ്പിളിനുമൊക്കെയുണ്ട് വോയ്‌സ് അസിസ്റ്റന്റുമാര്‍

ഇന്നു മനുഷ്യശരീരം തന്നെ കമ്പ്യൂട്ടര്‍ സംവിധാനം കൈകാര്യം ചെയ്യുന്ന തലത്തിലെത്തിയിരിക്കുകയാണ്. അതായത് ശബ്ദത്തിലൂടെയും, സ്പര്‍ശത്തിലൂടെയും, ശരീരം പുറപ്പെടുവിക്കുന്ന മറ്റ് ആംഗ്യങ്ങളിലൂടെയും ടെക്‌നോളജിയുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ സാധിക്കുന്ന നിലയിലെത്തിയിരിക്കുന്നു. ഉദാഹരണമാണ് (intelligent voice assistants) ഇന്റലിജന്റ് വോയ്‌സ് അസിസ്റ്റന്റ്. ആമസോണിനും, ഗൂഗിളിനും, ആപ്പിളിനുമൊക്കെയുണ്ട് വോയ്‌സ് അസിസ്റ്റന്റുമാര്‍. വീടിന്റെയോ ഓഫീസിന്റെയോ വാതില്‍ തുറക്കാനും, ഭക്ഷണം പാചകം ചെയ്യാനും, പല്ല് തേയ്ക്കാനും വരെ ഇന്റലിജന്റ് അസിസ്റ്റന്റുമാരെ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നു. ഇന്റലിജന്റ് അസിസ്റ്റന്റുമാര്‍ അഞ്ച് വര്‍ഷം കൊണ്ടു നമ്മള്‍ ഇന്ന് ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ മൗസിനെയും കീ ബോര്‍ഡിനെയുമൊക്കെ റീപ്ലെയ്‌സ് ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, ഈ ഡിവൈസുകള്‍ മനുഷ്യ സ്വഭാവത്തില്‍ വന്‍ മാറ്റം സൃഷ്ടിക്കുന്നുണ്ടെന്നത് മറ്റൊരു വസ്തുതയാണ്.

ശബ്ദങ്ങളെ നിയന്ത്രിക്കുന്ന ശ്രവണ സംവിധാനം

ഉറക്കത്തില്‍ പങ്കാളിയുടെ കൂര്‍ക്കം വലി നിങ്ങളെ അസ്വസ്ഥമാക്കുന്നുണ്ടോ ? അതുമല്ലെങ്കില്‍ സഞ്ചരിക്കുമ്പോള്‍ വാഹനങ്ങളുടെ കാതടപ്പിക്കും ഹോണടി നിങ്ങളെ സംഘര്‍ഷത്തിലേക്കു നയിക്കുന്നുണ്ടോ ? ഉണ്ടെങ്കില്‍ അതിനുള്ള പരിഹാരമാണ് ഇയര്‍ഫോണ്‍. ഒരു കാലത്ത് നമ്മള്‍ ഇയര്‍ഫോണ്‍ ഉപയോഗിച്ചിരുന്നത് സംഗീതം ആസ്വദിക്കാനായിരുന്നു. എന്നാല്‍ കാലം മാറി, ഇന്ന് ശ്രവിക്കാന്‍ മാത്രമല്ല, ഇഷ്ടമില്ലാത്ത ശബ്ദങ്ങള്‍ ഒഴിവാക്കാനും ഇയര്‍ഫോണിലൂടെ സാധിക്കും. നിരവധി പേര്‍ സമ്മേളിച്ചിരിക്കുന്ന ഒരു മുറിയില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളവരുടെ ശബ്ദം മാത്രം കേള്‍ക്കുവാനും, അല്ലാത്തവരുടെ ശബ്ദം ഒഴിവാക്കുവാനും ഇയര്‍ഫോണിന്റെ സഹായത്തോടെ സാധിക്കുന്ന തലത്തിലേക്കു ടെക്‌നോളജി മാറിയിരിക്കുന്നു. സമീപഭാവിയില്‍ നമ്മള്‍ വയര്‍ലെസ് ഇയര്‍ഫോണുകള്‍ ഉറക്കത്തിലും, ഉണര്‍ന്നിരിക്കുമ്പോഴുമെല്ലാം ധരിച്ചു നടക്കാനുള്ള സാധ്യതയാണുള്ളതെന്നു ടെക്‌നോളജി രംഗത്തെ വിദഗ്ധര്‍ പറയുന്നു.

വീടിന്റെയോ ഓഫീസിന്റെയോ വാതില്‍ തുറക്കാനും, ഭക്ഷണം പാചകം ചെയ്യാനും, പല്ല് തേയ്ക്കാനും വരെ ഇന്റലിജന്റ് അസിസ്റ്റന്റുമാരെ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നു. ഇന്റലിജന്റ് അസിസ്റ്റന്റുമാര്‍ അഞ്ച് വര്‍ഷം കൊണ്ടു നമ്മള്‍ ഇന്ന് ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ മൗസിനെയും കീ ബോര്‍ഡിനെയുമൊക്കെ റീപ്ലെയ്‌സ് ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, ഈ ഡിവൈസുകള്‍ മനുഷ്യ സ്വഭാവത്തില്‍ വന്‍ മാറ്റം സൃഷ്ടിക്കുന്നുണ്ടെന്നത് മറ്റൊരു വസ്തുതയാണ്

ഇന്റര്‍നെറ്റിലെ തുടക്കക്കാര്‍ (eternal newbies)

സാങ്കേതിക മാറ്റത്തിന്റെ വേഗം ദൈനംദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഈ മാറ്റങ്ങളെ ഉള്‍ക്കൊള്ളാനും അതിനൊപ്പം സഞ്ചരിക്കാനും സാധിച്ചില്ലെങ്കില്‍ മത്സരക്ഷമമായ ഈ ലോകത്തില്‍ പിടിച്ചുനില്‍ക്കാനും അതിജീവിക്കാനുമൊക്കെ ബുദ്ധിമുട്ടും. സാങ്കേതികവിദ്യയിലുള്ള അജ്ഞത നിസ്സഹായതയുടെ ഒരു പരിവേഷമാണു പൊതുവേ സൃഷ്ടിക്കുന്നത്. ഇന്ന് സമൂഹത്തിലെ ഭൂരിഭാഗം പേരും സാങ്കേതികവിദ്യയിലുള്ള അറിവിനെ പുരോഗതിയിലേക്കുള്ള പാതയായിട്ടാണു കരുതുന്നത്. ഏതെങ്കിലുമൊരു കാര്യം പഠിക്കുന്നതിനാണെങ്കിലും അഭ്യസിക്കുന്നതിനാണെങ്കിലും ടെക്‌നോളജിയുടെ സഹായത്തോടെ അവ എളുപ്പമുള്ളതാക്കി മാറ്റുവാന്‍ സാധിക്കുന്നു. ഇന്ന് ഏതൊരു കാര്യത്തിലും വൈദഗ്ധ്യം നേടാന്‍ ഇന്റര്‍നെറ്റിലൂടെ സാധിക്കുന്നു.

സോഷ്യല്‍ ബ്രോഡ്കാസ്റ്റിംഗ്

സ്വാധീനശക്തിയുള്ളവര്‍ (influencers) പണം ഉപയോഗിച്ച് അണികളെ (followers) വിലയ്‌ക്കെടുക്കുന്നു. പ്രായോഗിക വിജ്ഞാനവും, സാങ്കേതിക ജ്ഞാനവുമുള്ളവര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ബോട്ട് (bot) ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍, പരമ്പരാഗത ബ്രോഡ്കാസ്റ്റിംഗ് സന്ദേശങ്ങള്‍ കൊണ്ട് വ്യാപരിക്കുന്നു. ഇതിലൂടെ അവര്‍ സോഷ്യല്‍ മീഡിയയെ one-way communication പ്ലാറ്റ്‌ഫോമാക്കി (ഉദാ. റേഡിയോ, ടിവി) മാറ്റുകയും ചെയ്യുന്നു. സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കുകള്‍ ഇന്ന് ക്രമീകരിച്ച ബ്രോഡ്കാസ്റ്റ് സന്ദേശങ്ങള്‍ക്കു വേണ്ടിയാണു കൂടുതലും ഉപയോഗപ്പെടുത്തുന്നതെന്ന് ഉപഭോക്താക്കള്‍ക്ക് അറിയാം. സംവാദത്തിനേക്കാളേറെ നവമാധ്യമങ്ങള്‍ കൂടുതലും ഉപയോഗപ്പെടുത്തുന്നത് അഭിപ്രായങ്ങള്‍ പ്രചരിപ്പിക്കുന്നതിനു വേണ്ടിയാണ്.

 

Comments

comments

Categories: Slider, Tech