സമ്പന്നരായ എംപിമാര്‍ ശമ്പള ആനുകൂല്യങ്ങള്‍ വേണ്ടെന്നു വെക്കണമെന്ന് വരുണ്‍ ഗാന്ധി

സമ്പന്നരായ എംപിമാര്‍ ശമ്പള ആനുകൂല്യങ്ങള്‍ വേണ്ടെന്നു വെക്കണമെന്ന് വരുണ്‍ ഗാന്ധി

ന്യൂഡെല്‍ഹി : ആനുകൂല്യങ്ങള്‍ ഉപേക്ഷിച്ച് ജനങ്ങള്‍ക്ക് മാതൃകയാവാന്‍ സഹപ്രവര്‍ത്തകരായ എംപിമാരോട് അഭ്യര്‍ഥിച്ച് ബിജെപി എംപിയും കേന്ദ്രമന്ത്രി മേനകാ ഗാന്ധിയുടെ മകനുമായ വരുണ്‍ ഗാന്ധി. ലോക്‌സഭാ സ്്പീക്കര്‍ക്കയച്ച കത്തിലാണ് വരുണ്‍ നിര്‍ദേശം മുന്നോട്ടു വെച്ചത്. രാജ്യത്തിന് മുഴുവന്‍ ക്രിയാത്മകമായ സന്ദേശമാകും ഈ നടപടി നല്‍കുക. നിര്‍ദേശം പരിഗണിക്കാന്‍ സ്വതന്ത്രമായ ഒരു സമിതിയെ നിയോഗിക്കണമെന്നും വരുണ്‍ ആവശ്യപ്പെട്ടു. രാജ്യത്തെ എംപിമാര്‍ക്ക് 50,000 രൂപ അടിസ്ഥാന ശമ്പളവും 45,000 രൂപ മണ്ഡല അലവന്‍സുമാണ് നിലവില്‍ ലഭിക്കുന്നത്. എല്ലാം ചേര്‍ത്ത് 2,70,000 രൂപ ഒരു എംപിക്കായി സര്‍ക്കാര്‍ ചെലവിടുന്നുണ്ട്. 449 എംപിമാര്‍ കോടീശ്വരന്‍മാരാണ്. അതില്‍ തന്നെ 132 എംപിമാര്‍ക്ക് 10 കോടി രൂപയിലധികം ആസ്തിയുണ്ട്. 1 അസമത്വത്തിന്‍െ വിടവ് കൂടി വരികയാണെന്നും സാമൂഹ്യ സാമ്പത്തിക യാഥാര്‍ഥ്യങ്ങള്‍ മനസിലാക്കാന്‍ ജനപ്രതിനിധികള്‍ തയാറാവണമെന്നും വരുണ്‍ ഗാന്ധി ആവശ്യപ്പെടുന്നു. സമ്പന്നര്‍ എല്‍പിജി സബ്‌സിഡി ഉപേക്ഷിക്കണമെന്നും റെയില്‍വേ ഇളവ് വേണ്ടെന്നു വെക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം നല്‍കിയത് പ്രകാരം ലക്ഷക്കണക്കിന് ആളുകള്‍ ഇളവുകള്‍ ഉപേക്ഷിച്ചിരുന്നു.

Comments

comments

Categories: FK News, Politics

Related Articles