യുഎഇയില്‍ പെട്രോളിന് ആറ് ശതമാനം വരെ വില വര്‍ധിക്കും

യുഎഇയില്‍ പെട്രോളിന് ആറ് ശതമാനം വരെ വില വര്‍ധിക്കും

ദുബായ്: എണ്ണ വില വര്‍ധന യുഎഇയില്‍ തുടരും. പെട്രോളിനും ഡീസലിനും അടുത്ത മാസം വില വര്‍ധിക്കുമെന്ന് യുഎഇ ഊര്‍ജ്ജ മന്ത്രാലയം പ്രതിമാസ ബുള്ളറ്റിനില്‍ വ്യക്തമാക്കി. ആറ് ശതമാനം വരെ ഫെബ്രുവരിയില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കും. 98 അണ്‍ലീഡഡ് ഗ്യാസൊലീന്‍ വില നിലവിലെ 2.24 എഇഡിയില്‍ നിന്ന് 2.36 എഇഡി ആയി ഫെബ്രുവരിയില്‍ ഉയരും. സ്‌പെഷല്‍ 95 ഗ്രേഡിന്റെ വില 2.25 എഇഡി ആയി ഉയരും. നിലവില്‍ 2.12 എഇഡി ആണ് ഇതിന്റെ വില. യുഎഇയിലെ ഏറ്റവും ജനകീയ ബ്രാന്‍ഡാണ് സ്‌പെഷല്‍ 95. ഇതിന്റെ വിലയില്‍ വരുന്നത് ആറ് ശതമാനത്തിന്റെ വര്‍ധനയാണ്.

ഇ പ്ലസ് 91ന് ഒരു ലിറ്റര്‍ വില 2.17 എഇഡി ആയി ഉയരും. ജനുവരിയിലെ വില 2.95 എഇഡി ആയിരുന്നു. ഡീസല്‍ ഒരു ലിറ്ററിന് 2.49 എഇഡി ആയി വില വര്‍ധിക്കും. നിലവില്‍ 2.33 എഇഡി ആണ് വില. ജനുവരി ഒന്ന് മുതല്‍ മൂല്യവര്‍ധിത നികുതി കൂടി ചേര്‍ത്താണ് പെട്രോള്‍ വില ഈടാക്കുന്നത്. 2015 ജൂലൈയില്‍ പെട്രോളിനും ഡീസലിനും മേലുള്ള സബ്‌സിഡികള്‍ ഒഴിവാക്കുമെന്ന് യുഎഇ ഊര്‍ജ്ജ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.

Comments

comments

Categories: Arabia