നേച്ചര്‍ലൈഫ് ഇന്റര്‍നാഷണല്‍: ഒരു ലാഭരഹിത ബിസിനസ് മാതൃക

നേച്ചര്‍ലൈഫ് ഇന്റര്‍നാഷണല്‍: ഒരു ലാഭരഹിത ബിസിനസ് മാതൃക

പ്രകൃതി ചികിത്സകന്‍, ഗാന്ധിയന്‍ സമരനായകന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍, സംഘാടകന്‍, വാഗ്മി, എഴുത്തുകാരന്‍ തുടങ്ങിയ നിലകളില്‍ കേരളത്തില്‍ രണ്ടു ദശാബ്ദത്തിലധികമായി ശക്തമായ സാമൂഹ്യ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഡോ. ജേക്കബ് വടക്കന്‍ചേരി മികച്ചൊരു ഒരു സംരംഭകന്‍ കൂടിയാണ്. ഗാന്ധിജിയുടെ ഗ്രമസ്വരാജ് എന്ന ആശയത്തിന്റെ അടിത്തറയില്‍ കെട്ടിപ്പടുത്തതാണ് ഡോ. വടക്കഞ്ചേരിയുടെ ലാഭരഹിത ബിസിനസ് മാതൃക. 1998ല്‍ അദ്ദേഹം ആരംഭിച്ച ‘നേച്ചര്‍ ലൈഫ് ഇന്റര്‍നാഷണല്‍’ ഇപ്പോള്‍ ഏഴ് പ്രകൃതിചികിത്സാ കേന്ദ്രങ്ങളും 70ഓളം പ്രകൃതിവിഭവങ്ങളുടെ പ്രൊഡക്ഷന്‍ യൂണിറ്റും നിരവധി പ്രസിദ്ധീകരണങ്ങളും അരുവി പ്രകൃതി ഭോജന റെസ്റ്റോറന്റ് ശൃംഖലയും നേച്ചര്‍ ടൂര്‍ ഓപ്പറേഷനും ഒക്കെയുള്ള ഒരു കേരളത്തിലെ തികച്ചും വേറിട്ട ഒരു ബ്രാന്‍ഡാണ്

വൈപ്പിനും എറണാകുളവും കേന്ദ്രീകരിച്ച് എണ്‍പതുകളിലും തൊണ്ണൂറുകളിലും നടന്ന ജനകീയ പ്രക്ഷോഭങ്ങളിലൂടെയാണ് ജനാരോഗ്യ പ്രസ്ഥാനത്തിന്റെ നേതാവായ ജേക്കബ് വടക്കന്‍ചേരി എന്ന ഗാന്ധിയന്‍ പൊതുശ്രദ്ധ നേടുന്നത്. അമോണിയം ബാര്‍ജുകള്‍ക്കെതിരെയും ഗോശ്രീ പാലത്തിനായുള്ള ഭൂമി നികത്തലിനെതിരെയും മദ്യവിപത്തിനെതിരെയും സമരരംഗത്തിറങ്ങിയ വടക്കഞ്ചേരിക്കെതിരെ പലകോണുകളില്‍ നിന്നും വിമര്‍ശനങ്ങളുണ്ടായി. പക്ഷെ രാജ്യത്തെമ്പാടും നിന്നുള്ള പ്രകൃതി സ്‌നേഹികള്‍ ജേക്കബിന്റെ പിന്തുണയ്‌ക്കെത്തി. ദേശീയ ശ്രദ്ധയാകര്‍ഷിച്ച നര്‍മദാ പ്രക്ഷോഭത്തിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ജനകീയ സമരങ്ങളില്‍ പങ്കെടുത്തതിലൂടെ അദ്ദേഹത്തിന് മേധാ പട്കര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ പിന്തുണ ലഭിച്ചു.

1998 ലാണ് അദ്ദേഹം പ്രാദേശിക സമരങ്ങളുടെ വഴിയില്‍ നിന്നും പ്രകൃതി ചികിത്സയിലും അലോപ്പതിയുടെ പേരില്‍ മരുന്നു മാഫിയ നടത്തുന്ന കൊള്ളയ്‌ക്കെതിരായ പോരാട്ടത്തിലും നേച്ചര്‍ ലൈഫിന്റെ ബ്രാന്‍ഡിംഗിലും മുഴുവന്‍ ശ്രദ്ധയും ചെലുത്തിത്തുടങ്ങുന്നത്. സ്വയം ചികിത്സിക്കാന്‍ പഠിപ്പിക്കുന്ന പ്രകൃതി ചികിത്സകന്‍ എന്ന നിലയില്‍ രാജ്യത്തിന്റെയും ക്രമേണ ലോകത്തിന്റെയും വിവിധ ഭാഗങ്ങളില്‍ അദ്ദേഹം അറിയപ്പെടാന്‍ തുടങ്ങി. രോഗിയായി വരിക, ഡോക്ടറായി മടങ്ങുക എന്നതാണ് നേച്ചര്‍ ലൈഫിന്റെ മുദ്രാവാക്യം.

പ്രമേഹവും ഹൃദ്രോഗവും ക്യാന്‍സറുമടക്കമുള്ള രോഗങ്ങളെ പ്രകൃതി ചികിത്സാ രീതിയില്‍ സുഖപ്പെടുത്തുന്ന ഡോ. വടക്കഞ്ചേരിയുടെ ചികിത്സയില്‍ രോഗവിമുക്തി നേടിയവരില്‍ സ്വാമി അഗ്നിവേശ്, മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, മേധാപട്കര്‍, അരുന്ധതി റോയ്, എം എ ബേബി, ഡോ. വി എസ് വിജയന്‍, പാലോളി മുഹമ്മദ് കുട്ടി, സൈമണ്‍ ബ്രിട്ടോ, മുകേഷ് ഉര്‍വശി, ജെറി അമല്‍ദേവ് തുടങ്ങിയ പ്രമുഖരുണ്ട്. ഇപ്പോള്‍ രാജ്യത്തിന് പുറത്ത് നിന്നു വരെ അംഗീകാരങ്ങള്‍ ജേക്കബ് വടക്കന്‍ചേരിയെ തേടിയെത്തിക്കൊണ്ടിരിക്കുകയാണ്.

ആറിടത്ത് പ്രകൃതി ചികിത്സാ കേന്ദ്രങ്ങള്‍

കേരളത്തില്‍ ആറിടത്ത് നേച്ചര്‍ ലൈഫ് ഇന്റര്‍നാഷണലിന് സ്വയം ചികിത്സാ കേന്ദ്രങ്ങളുണ്ട്. ഇടപ്പള്ളി ടോളിന് സമീപം വി പി മരയ്ക്കാര്‍ റോഡില്‍ 15 പേര്‍ക്ക് താമസിച്ചു ചികിത്സിക്കാനുള്ള സൗകര്യങ്ങളുടെ കേന്ദ്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ ആരോഗ്യ സെമിനാറുകളും എക്‌സിബിഷനുകളും എല്ലാ മാസവും നടക്കുന്നു.
ചമ്പക്കരയില്‍ 40 കിടക്കകളുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ കേന്ദ്രം പ്രവര്‍ത്തിക്കുന്നു. രണ്ട് ഡോക്ടര്‍മാരുടെയും 15 നഴ്‌സുമാരുടെയും മുഴുവന്‍ സമയ സേവനം ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.

കോഴിക്കോട് സിവില്‍സ്‌റ്റേഷന് സമീപം50 കിടക്കകളുള്ള ചികിത്സാ കേന്ദ്രം പ്രവര്‍ത്തിക്കുന്നു. രണ്ടു ഡോക്ടര്‍മാരുടെയും 13 നഴ്‌സുമാരുടെയും സേവനം ഇവിടെ ലഭ്യമാണ്. പാലക്കാട് മണ്ണാര്‍ക്കാട് കുന്തിപ്പുഴയുടെ തീരത്ത് 60 കിടക്കകളുള്ള ആശുപത്രിയില്‍ നാല് ഡോക്ടര്‍മാരുടെയും 20 നഴ്‌സുമാരുടെയും സേവനം ലഭിക്കുന്നു. നേച്ചര്‍ ലൈഫ് ഇന്റര്‍നാഷണലിന്റെ അന്താരാഷ്ട്ര സെമിനാറുകള്‍ ഇവിടെയാണ് നടക്കുന്നത്.

തിരുവനന്തപുരം ഉറിയാക്കോട് പത്തു ബെഡും രണ്ട് ഡോക്ടര്‍മാരും അഞ്ച് നഴ്‌സിംഗ് സ്റ്റാഫുമുള്ള ചികിത്സാ കേന്ദ്രവും വിവിധ പരിപാടികള്‍ക്ക് വേദിയാകാറുണ്ട്. ആലപ്പുഴ കായംകുളം വെട്ടിക്കോട് 15 ബെഡ് ഉള്ള നേച്ചര്‍ ലൈഫ് ഹീലിംഗ് സെന്റര്‍ പ്രവര്‍ത്തിക്കുന്നു. രോഗിയായി വരൂ. ഡോക്ടറായി മടങ്ങൂവൈന്നാതാണ് നേച്ചര്‍ ലൈഫ് സെന്ററുകളുടെ ആപ്തവാക്യം. ഡയറ്റ് തെറാപ്പി, യോഗ തെറാപ്പി, ഹൈഡ്രോ തെറാപ്പി, മഡ് തെറാപ്പി, സണ്‍ തെറാപ്പി എന്നിവയാണ് നേച്ചര്‍ ലൈഫ് സെന്ററുകളില്‍ ലഭിക്കുക. ഹൈഡ്രോ തെറാപ്പി, മഡ് തെറാപ്പി സണ്‍ തെറാപ്പി എന്നിവയും ലഭ്യമാണ്. വിദേശികളടക്കം ഇവിടെ നിത്യസന്ദര്‍ശകരാണ്.

ജനാരോഗ്യ പ്രസ്ഥാനത്തിലൂടെ ജനങ്ങള്‍ക്കിടയില്‍ പ്രകൃതി ജീവനത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ആത്മാര്‍പ്പണത്തോടെ പ്രവര്‍ത്തിക്കുന്ന ജേക്കബ് വടക്കന്‍ചേരിക്ക് വിദേശത്ത് നിന്ന് ലഭിക്കുന്ന അംഗീകാരം വലിയ പ്രോത്സാഹനമായി. തായ്‌ലന്റ് പോലുള്ള രാജ്യങ്ങൡ അദ്ദേഹത്തിന് ലഭിക്കുന്ന പിന്തുണ അത്ഭുതകരമാണ്. ഒരു ബുദ്ധസന്ന്യാസിയെ പോലെയാണ് ജേക്കബ് വടക്കന്‍ചേരിയുടെ വാക്കുകള്‍ക്ക് അവര്‍ കാതോര്‍ക്കുന്നത്. തായ്‌ലന്റില്‍ ഒരു പ്രകൃതി ചികിത്സാ കേന്ദ്രം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. വിയറ്റ്‌നാമില്‍ പ്രകൃതി ചികിത്സാ രീതി പ്രചരിപ്പിക്കാനും നേച്ചര്‍ ലൈഫിന്റെ ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യാനും ധാരണയായിട്ടുണ്ട്

വേറിട്ട രുചിയുമായി നേച്ചര്‍ഫുഡ് ശൃംഖല

അരുവി നേച്ചര്‍ഫുഡ് റെസ്റ്റോറന്റുകളുടെ ശൃംഖല തികച്ചും ലാഭരഹിതമായ സംരംഭമാണ്. എറണാകുളം ഐ എസ് പ്രസ് റോഡിലും ചമ്പക്കരയിലും കൊല്ലം ആശ്രാമം മൈതാനത്തും അരുവി റെസ്റ്റോറന്റുകള്‍ പ്രവര്‍ത്തിക്കുന്നു. അരുവി റെസ്റ്റോറന്റുകളിലെത്തുന്നത് പ്രകൃതി ഭക്ഷണങ്ങളോട് താല്‍പര്യമുള്ളവര്‍ മാത്രമാണ് എന്നതു കൊണ്ടു തന്നെ വലിയ തോതിലുള്ള കച്ചവടം ഇതില്‍ നിന്ന് ലഭിക്കുന്നില്ല. എരിവും പുളിയും ഉപ്പും മധുരവും ആവശ്യത്തിലധികമുള്ള ഭക്ഷണങ്ങള്‍ മാത്രം കഴിച്ചു ശീലിച്ചവരെ അരുവിയിലെ ഭക്ഷണങ്ങള്‍ തൃപ്തിപ്പെടുത്തിയെന്ന് വരില്ല. അത്തരക്കാരെ ജേക്കബ് വടക്കന്‍ചേരി പ്രതീക്ഷിക്കുന്നുമില്ല. പക്ഷെ പ്രകൃതി ജീവനവും പ്രകൃതിദത്തമായ ജൈവ ഭക്ഷണവും ശീലമാക്കിയവര്‍ക്ക് അവരുടെ അഭിരുചിക്കിണങ്ങിയ ഭക്ഷണം ലഭിക്കുന്ന ഒരേ ഒരിടമാണ് അരുവി റെസ്റ്റോറന്റുകള്‍.

അരുവിയിലെ വിഭവങ്ങള്‍: രാവിലെ ജൈവഅരിയുടെയും റാഗിയുടെയും പുട്ട്, ഇടിയപ്പം, ചപ്പാത്തി, ഉപ്പുമാവ്, എല്ലാ സമയവും ഫ്രൂട്ട്‌സ് സലാഡ്, വിവിധ തരം ജ്യൂസുകള്‍, ഉച്ചക്ക് ജൈവകുത്തരിയുടെ ചോറ്, ഹിതകരമായ അളവില്‍ മാത്രം എരുവും പുളിയും ഉപ്പുമുള്ള ജൈവപച്ചക്കറി വിഭവങ്ങള്‍, പച്ചക്കറി സൂപ്പ്, പ്രകൃതി പായസം എന്നിവയടങ്ങിയ ഊണ്, ചപ്പാത്തി, വൈകീട്ട് ആലു പൊറോട്ട, ഗോതമ്പ് ചപ്പാത്തി, ശര്‍ക്കര അട, കപ്പ- ചേമ്പ്- കാച്ചില്‍ പുഴുക്കും തക്കാളി ചമ്മന്തിയും, കൊഴുക്കൊട്ട, റാഗി പായസം, രാത്രി ഗോതമ്പ് പാല്‍ക്കഞ്ഞി, അരിക്കഞ്ഞി, ചപ്പാത്തി തുടങ്ങിയവയാണ് വിഭവങ്ങള്‍.

കര്‍ക്കടക മാസത്തില്‍ ഞവരപ്പായസവും താമര ഇലയൂട്ടും അരുവിയുടെ പ്രത്യേക വിഭവങ്ങളാണ്. കൂടാതെ പ്രകൃതി വിധിപ്രകാരം തയ്യാറാക്കുന്ന വിവിധ തരം ലഡു ഓര്‍ഡര്‍ അനുസരിച്ചും അല്ലാതെയും ലഭിക്കും. എള്ള്, നട്‌സ്, ഡ്രൈ ഫ്രൂട്ട്‌സ് തുടങ്ങിയവ ഉപയോഗിച്ചുള്ള ലഡു ഉപഭോക്താക്കളുടെ പ്രിയപ്പെട്ട വിഭവമാണ്. പഞ്ചസാര, ഉപ്പ്, ഉണക്കമുളക്, ചിലതരം സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയ്ക്ക അരുവിയില്‍ സമ്പൂര്‍ണ നിരോധനമാണ്. റസ്‌റ്റോറന്റിലേക്കാവശ്യമായ അരി ജൈവകലവറകളില്‍ നിന്നും പച്ചക്കറികള്‍ ഇടുക്കിയില്‍ നിന്നുമാണ് എത്തുന്നത്. അരുവി റെസ്റ്റോറന്റുകളുടെ ഭാഗമായി ജൈവ പച്ചക്കറിയുടെയും നേച്ചര്‍ ലൈഫ് ഉല്‍പന്നങ്ങളുടെയും വില്‍പന ശാലകള്‍ പ്രവര്‍ത്തിക്കുന്നു.

നേച്ചര്‍ ലൈഫ് ഉല്‍പന്നങ്ങള്‍

പ്രകൃതി ജീവനം ലക്ഷ്യമാക്കി എഴുപതോളം ഉല്‍പന്നങ്ങള്‍ നേച്ചര്‍ ലൈഫ് പുറത്തിറക്കുന്നുണ്ട്. ജാപ്പി, കൂവപ്പൊടി, ദേഹകാന്തി താളിപ്പൊടി, ഏകനായക ദാഹതൃപ്തി, ഹെന്ന പൗഡര്‍, ഇന്ദുപ്പ്, ഇന്ദുപ്പ് പൊടി, തെങ്ങിന്‍ ചക്കര, പനംചക്കര, മറയൂര്‍ ശര്‍ക്കര, കനകകാന്തി മഞ്ഞള്‍-കുങ്കുമ പൗഡര്‍, കണ്ണന്‍കായപ്പൊടി, കുളിര്‍മ ഹെയര്‍ ഓയില്‍, കുളിര്‍മ രാമച്ചം, മുഖകാന്തി ലേപനം, മുള്‍ട്ടാണി മിട്ടി, നാച്ചുറങ്ങ് ലോഷന്‍, നാച്ചുറല്‍ ഡിഷ് വാഷ് പൗഡര്‍, നാച്ചുറല്‍ ടോയ്‌ലറ്റ് ക്ലീനര്‍, നവധാന്യപ്പൊടി, റാഗി മാള്‍ട്ട്, വിവിധ തരം അരിപ്പൊടികള്‍, തവിട്, തേജസ്വിനി പതിമുഖം ഡ്രിങ്ക്, ജൈവരീതിയില്‍ തയ്യാറാക്കിയ വെളിച്ചെണ്ണ, എള്ളെണ്ണ തുടങ്ങിയ നിരവധി ഉല്‍പന്നങ്ങള്‍ നേച്ചര്‍ലൈഫ് വിപണിയിലെത്തിക്കുന്നു. സ്വന്തം ഔട്ട്‌ലെറ്റുകളിലൂടെയാണ് വില്‍പന. വൈപ്പിന്‍കരയിലാണ് ഫാക്ടറി പ്രവര്‍ത്തിക്കുന്നത്.

ടൂര്‍ പാക്കേജിംഗ്

പ്രകൃതി സൗഹൃദ ടൂര്‍ പാക്കേജാണ് നേച്ചര്‍ ലൈഫ് ഇന്റര്‍നാഷണലിന്റെ മറ്റൊരു സംരംഭം. പ്രകൃതിയെയും പ്രകൃതി ചികിത്സയെയും അടുത്തറിയാന്‍ കഴിയുന്ന വിധത്തിലാണ് ടൂര്‍ പാക്കേജ് തയ്യാറാക്കിയിരിക്കുന്നത്. ഒരു ദിവസത്തെയും രണ്ടു ദിവസത്തെയും മൂന്നു ദിവസത്തേയും പാക്കേജുകള്‍ ലഭ്യമാണ്. ഇതില്‍ തന്നെ നേച്ചര്‍ലൈഫ് ടൂര്‍ മാത്രമായും നാല് പ്രകൃതി ചികിത്സാ കേന്ദ്രങ്ങളില്‍ മാത്രമായുമുള്ള രണ്ട് വ്യത്യസ്ത പാക്കേജുകളുണ്ട്. പ്രകൃതി ഭക്ഷണവും താമസവുമടക്കം മൂന്നു ദിവസത്തെ പാക്കേജിന് 21,000ന് മുകളിലാണ് നിരക്ക്. നിരവധി വിദേശ ടൂറിസ്റ്റുകള്‍ നേച്ചര്‍ ലൈഫ് ഇന്റര്‍നാഷണലിന്റെ ടൂര്‍ പാക്കേജ് ആസ്വദിക്കാന്‍ എത്താറുണ്ട്.

ശക്തമായ ഒരു പ്രസാധന വിഭാഗവും നേച്ചര്‍ ലൈഫ് ഇന്റര്‍നാഷനലിനുണ്ട്. സുജീവിതം എന്ന സ്വയം ചികിത്സാ മാഗസിന്‍ കൂടാതെ നിരവധി പുസ്‌കതങ്ങളും ഇവര്‍ പുറത്തിറക്കുന്നു. പ്രമുഖ എഴുത്തുകാരനയ കല്‍പ്പറ്റ നാരായണന്റെ മേല്‍നോട്ടത്തിലാണ് സുജീവിതം പുറത്തിറങ്ങുന്നത്.

ജനാരോഗ്യ പ്രസ്ഥാനത്തിലൂടെ ജനങ്ങള്‍ക്കിടയില്‍ പ്രകൃതി ജീവനത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ആത്മാര്‍പ്പണത്തോടെ പ്രവര്‍ത്തിക്കുന്ന ജേക്കബ് വടക്കന്‍ചേരിക്ക് വിദേശത്ത് നിന്ന് ലഭിക്കുന്ന അംഗീകാരം വലിയ പ്രോത്സാഹനമായി. തായ്‌ലന്റ് പോലുള്ള രാജ്യങ്ങൡ അദ്ദേഹത്തിന് ലഭിക്കുന്ന പിന്തുണ അത്ഭുതകരമാണ്. ഒരു ബുദ്ധസന്ന്യാസിയെ പോലെയാണ് ജേക്കബ് വടക്കന്‍ചേരിയുടെ വാക്കുകള്‍ക്ക് അവര്‍ കാതോര്‍ക്കുന്നത്. തായ്‌ലന്റില്‍ ഒരു പ്രകൃതി ചികിത്സാ കേന്ദ്രം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം.

വിയറ്റ്‌നാമില്‍ പ്രകൃതി ചികിത്സാ രീതി പ്രചരിപ്പിക്കാനും നേച്ചര്‍ ലൈഫിന്റെ ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യാനും ധാരണയായിട്ടുണ്ട്. രണ്ടു കോടിയുടെ സംരംഭത്തിന് വിയറ്റ്‌നാമില്‍ തുടക്കമിടുന്നത് ജേക്കബ് വടക്കഞ്ചേരിയുടെ പ്രകൃതി ചികിത്സാ രീതിയില്‍ ആകൃഷ്ടനായ ഏതാനും യുവാക്കളാണ്. ചൈന, തായ്‌ലന്റ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും ജേക്കബ് വടക്കന്‍ചേരി പ്രവര്‍ത്തനം വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

നേച്ചര്‍ലൈഫ് ഇന്റര്‍നാഷണല്‍ പോലെ ഒരു ലാഭരഹിത പ്രസ്ഥാനം കൊണ്ടു നടക്കാന്‍ സമൂഹത്തിന് വേണ്ടി ജീവിക്കുന്നവര്‍ക്ക് മാത്രമേ സാധിക്കൂവെന്ന് ജേക്കബ് വടക്കന്‍ചേരി ചൂണ്ടിക്കാട്ടുന്നു.മരുന്നു മാഫിയക്കെതിരെ കുരിശുയുദ്ധം നടത്തുന്ന വടക്കന്‍ചേരി വിവിധ കോണുകളില്‍ നിന്ന് അതിരൂക്ഷമായ എതിര്‍പ്പ് നേരിട്ടുകൊണ്ടിരിക്കുമ്പോഴും അചഞ്ചലനായി വേറിട്ട വഴിയിലൂടെയുള്ള തന്റെ സഞ്ചാരം ചുറുചുറുക്കോടെ തുടരുകയാണ്. പ്രതിസന്ധികളില്‍ പിന്തുണയുമായി കേരളത്തിനകത്തും പുറത്തും അനുയായികളും അനുഭാവികളുമടങ്ങുന്ന വലിയൊരു ജനസഞ്ചയം അദ്ദേഹത്തിനൊപ്പം നില്‍ക്കുന്നു.

 

Comments

comments