ഗള്‍ഫിനെ ലക്ഷ്യമാക്കി കേരള ടൂറിസം

ഗള്‍ഫിനെ ലക്ഷ്യമാക്കി കേരള ടൂറിസം

കേരള ടൂറിസത്തെ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ കൊച്ചിയില്‍ മിഡില്‍ ഈസ്റ്റ് ട്രാവല്‍ മാര്‍ട്ട് വരുന്നു. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ട്രാവല്‍മാര്‍ട്ടില്‍ 8 രാജ്യങ്ങളില്‍ നിന്നും ദീര്‍ഘകാലത്തെ പരിചയസമ്പന്നരായ ടൂറിസം കമ്പനികളുടെ അറബ് വംശജരായ നൂറിലധികം പ്രതിനിധികള്‍ പങ്കെടുക്കും

കൊച്ചി: കേരള ടൂറിസത്തെ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ പ്രമോട്ട് ചെയ്യുന്നതിന് നൂതനമായ മാര്‍ക്കറ്റിംഗ് സ്ട്രാറ്റര്‍ജി നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചിയില്‍ അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന മിഡില്‍ ഈസ്റ്റ് ട്രാവല്‍ മാര്‍ട്ട് സംഘടിപ്പിക്കുന്നു. മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 2 വരെ കൊച്ചി ബോള്‍ഗാട്ടി പാലസ് ഈവന്റ് സെന്ററിലാണ് ട്രാവല്‍ മാര്‍ട്ട് സംഘടിപ്പിക്കുന്നത്.

അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ട്രാവല്‍മാര്‍ട്ടില്‍ 8 രാജ്യങ്ങളില്‍ നിന്നും ദീര്‍ഘകാലത്തെ പരിചയസമ്പന്നരായ ടൂറിസം കമ്പനികളുടെ അറബ് വംശജരായ നൂറിലധികം പ്രതിനിധികള്‍ പങ്കെടുക്കും. കേരളത്തിലെ ഹോസ്പിറ്റാലിറ്റി, ഹോട്ടല്‍സ്, റിസോര്‍ട്ട്‌സ് ആയൂര്‍വ്വേദ കമ്പനികളുടെ പ്രതിനിധികളുമായി ഇവര്‍ നേരിട്ട് സംവേദിക്കുന്ന 10000 പതിനായിരം ബി.ടു.ബി മീറ്റുകള്‍, അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിക്കുന്ന ഇന്റര്‍ നാഷണല്‍ ടൂറിസം സമ്മിറ്റ്, സാംസ്‌കാരിക പരിപാടികള്‍, സെമിനാറുകള്‍, കുമരകം, തേക്കടി, മൂന്നാര്‍, കൊല്ലം, കോവളം തുടങ്ങിയ കേന്ദ്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് കേരളത്തിന്റെ ഡെസ്റ്റിനേഷനുകളെ പരിചയപ്പെടുത്തുന്ന ഫാം ട്രിപ്പ് എന്നിവ ട്രാവല്‍മാര്‍ട്ടിലുണ്ടാകും.

കേരളത്തിന്റെ ടൂറിസം സാധ്യതകളെ വേണ്ട വിധത്തില്‍ കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ പരിചയപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല എന്ന തിരിച്ചറിവും, മധ്യപൗരസ്ത്യ ദേശങ്ങളിലെ സാമ്പത്തിക രാഷ്ട്രീയ പ്രശ്‌നങ്ങളാല്‍ പുതിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലേക്കുള്ള അന്വേഷണവും മുന്‍നിര്‍ത്തിയാണ് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ കേരള ടൂറിസത്തിനുള്ള സാധ്യതകളെ മിഡില്‍ ഈസ്റ്റ് ട്രാവല്‍മാര്‍ട്ടിലൂടെ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നത്.

മിഡില്‍ ഈസ്റ്റ് ട്രാവല്‍ മാര്‍ട്ട് 2018 ന്റെ ഔദ്യോഗിക ലോഞ്ചിംഗ് കൊച്ചി ലേമെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രൊഫ. കെ. വി. തോമസ് എം. പി നിര്‍വ്വഹിച്ചു. മിഡില്‍ ഈസ്റ്റ് ട്രാവല്‍മാര്‍ട്ട് കേരള ടൂറിസം ചരിത്രത്തില്‍ പുതിയ അദ്ധ്യായത്തിന് തുടക്കം ആയിരിക്കുമെന്ന് പ്രൊഫ. കെ. വി. തോമസ് അഭിപ്രായപ്പെട്ടു. എം.ടി.എം, പ്രസിഡന്റ് നാസര്‍ പി. മുഹമ്മദ്, മിഡില്‍ ഈസ്റ്റ് ട്രാവല്‍ മാര്‍ട്ടിനെ സദസിന് പരിചയപ്പെടുത്തി.

കേരള ടൂറിസം ഹോസ്പിറ്റാലിറ്റി ഇന്‍ഡസ്ട്രീയിലെ പ്രമുഖ വ്യക്തികള്‍ പങ്കെടുത്ത ചടങ്ങില്‍ ആഷിഷ് നായര്‍ (ആര്‍.പി. ഗ്രൂപ്പ്), സയിലേഷ് നായര്‍ (ടി കണ്‍ട്രി), വിമല്‍ റോയ് (ഫോഗ് മൂന്നാര്‍), ജോജി (എം.ഡി.എം. പ്രസിഡന്റ്), ബെന്‍സി ജോര്‍ജ്ജ് (ലേക്ക് പാലസ്), മുഹമ്മദ് അനീസ് (ഡയറക്ടര്‍ സാഡ് ഹോളിഡേയ്‌സ്), ഡോ. കിരണ്‍ ബി. നായര്‍ (ചീഫ് പാട്രണ്‍ എം.ടി.എം), ഔറങ്കസീബ് (എം.ടി.എം. ജനറല്‍ സെക്രട്ടറി), ഷംസുദ്ദീന്‍ (എം.ടി.എം. ജനറല്‍ കണ്‍വീനര്‍), റഷീദ് കക്കാട് (പ്രസിഡന്റ് എ.എ.ടി.ഒ), തോമസ്. സി. എ (മെമ്പര്‍ എ.എ.ടി.ഒ) മുഹമ്മദ് ബാവ (മെമ്പര്‍ എ.എ.ടി.ഒ), അന്‍സാരി (മെമ്പര്‍ എ.എ.ടി.ഒ) തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ഡോ. ജിജു പ്രസാദ് (ഡെപ്യൂട്ടി ഡയറക്ടര്‍ പുനര്‍നവ ആയുര്‍വ്വേദ ഹോസ്പിറ്റല്‍), ഡോ. കിരണ്‍ ബി. നായര്‍ (മാനേജിഗ് ഡയറക്ടര്‍ വൈദ്യ ഹെല്‍ത്ത് കെയര്‍), വിമല്‍ റോയ് (ജനറല്‍ മാനേജര്‍ ഫോഗ് മൂന്നാര്‍), ആഷിഷ് നായര്‍ (ഹെഡ് – കോര്‍പ്പറേറ്റ് അഫേഴ്‌സ് ആര്‍.പി. ഗ്രൂപ്പ്, ഇന്ത്യ) തുടങ്ങിയവര്‍ക്ക് നല്‍കി ആദ്യവില്‍പന നിര്‍വഹിച്ചു. അബ്ദുള്‍ റഷീന്‍ (സി.ഒ.ഒ എം.ടി.എം.), മനു നായര്‍, മുഹമ്മദ് അന്‍വര്‍, വിനീത് രാമചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നീവ് ജോര്‍ജ്ജ് (സി.ഇ.ഒ എം.ടി.എം). നന്ദി പറഞ്ഞു.

 

Comments

comments

Categories: Arabia

Related Articles